2027 Best of the World Jaipur Hawa Mahal and Amber Fort – Yathrainfo.com
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരങ്ങളിലൊന്നായ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ 2027 നവംബർ 18-ന് അതിന്റെ 300-ാം വാർഷികം ആഘോഷിക്കുകയാണ്.
1727 നവംബർ 18-ന് ഭരണാധികാരിയായിരുന്ന മഹാരാജാ സവായ് ജയ് സിംഗ് രണ്ടാമനാണ് ജയ്പൂർ നഗരം സ്ഥാപിച്ചത്.
പ്രശസ്ത ബംഗാളി വാസ്തുശില്പിയായ വിദ്യാധർ ഭട്ടാചാര്യയാണ് ശില്പശാസ്ത്രവും വാസ്തുശാസ്ത്രവും അടിസ്ഥാനമാക്കി ജയ്പൂർ എന്ന നഗരം രൂപകൽപ്പന ചെയ്തെടുത്തത്.
ജയ്പൂർ പിങ്ക് സിറ്റി ആയതിന് പിന്നിൽ
1876-ൽ വെയിൽസ് രാജകുമാരനായിരുന്ന എഡ്വേർഡ് ഏഴാമന്റെ സന്ദർശനത്തോടനുബന്ധിച്ച്, അതിഥി സൽക്കാരത്തിന്റെ പ്രതീകമായി നഗരത്തിലെ കെട്ടിടങ്ങൾക്ക് ടെറാക്കോട്ട പിങ്ക് നിറം നൽകിയതോടെയാണ് ജയ്പൂർ “പിങ്ക് സിറ്റി” എന്നറിയപ്പെടാൻ തുടങ്ങിയത്.
യുനെസ്കോ പൈതൃക പദവിയിലേക്ക് 2019-ൽ ജയ്പൂരിലെ പുരാതന നഗരഭാഗത്തെ (Walled City) യുനെസ്കോ ലോക പൈതൃക പട്ടികയിൽ (UNESCO World Heritage Site) ഉൾപ്പെടുത്തി.
വിദേശ വിനോദസഞ്ചാരികളും, ആഭ്യന്തര സഞ്ചാരികളും ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഒരിടമാണ് ജയ്പൂർ, ഗോൾഡൻ ട്രിയാങ്കൾ പാതയിലുൾപ്പെട്ട ജയിപ്പൂരിനെ National Geographic അവരുടെ 2027-ൽ തീർച്ചയായും സന്ദർശിക്കേണ്ട ലോകത്തിലെ മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
അതിനൊരു കാരണം കൂടിയുണ്ട് !.
ജയ്പൂർ അതിന്റെ 300-ാം വാർഷികം 2027 ൽ ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുകയാണ്.
രാജസ്ഥാൻ സർക്കാരും ടൂറിസം വകുപ്പും ചേർന്ന് 2027 നവംബർ 18-ലെ 300-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചും തുടർന്നും വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്
ജയ്പൂർ പഴയ രാജകുടുംബത്തിന്റെ ഇപ്പോഴത്തെ വസതിയായ സിറ്റി പാലസ് അതിന്റെ ഗാലറിയിലുടനീളമുള്ള പുതിയ പ്രദർശനവും, പൊതുജനങ്ങൾക്ക് സാധാരണയായി പ്രവേശിക്കാൻ കഴിയാത്ത സ്വകാര്യ ഇടങ്ങളും ഈ അവസരത്തിനായി ഒരുങ്ങുന്നു….
ജയിപൂർ സെന്റർ ഫോർ ആർട്ടിന്റെ ഒരു പ്രദർശനമായ ട്രെയ്സസ് ഓഫ് അസ് – കൊട്ടാരത്തിലുടനീളം എംഎഫ് ഹുസൈൻ, ഭാരതി ഖേർ തുടങ്ങിയ കലാകാരന്മാരുടെ സമകാലിക കൃതികൾ പ്രദർശിപ്പിച്ചുകൊണ്ട് വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്..
ഓപ്പൺ എയർ റെസ്റ്റോറന്റ് സെർവ്
സവായ് പത്മനാഭ് സിംഗ് ഹോട്ടലുടമയായ അഭിഷേക് ഹോണവാറുമായി സഹകരിച്ച്
രാജസ്ഥാനിലെ ദൈനംദിന ഭക്ഷണവും ആഘോഷ ഭക്ഷണവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പുതുമോടിയോടെ ഓപ്പൺ എയർ റെസ്റ്റോറന്റ്, ദി സർവാറ്റോ പ്രോഗ്രാം ഒരുക്കുന്നു.
ജയ്ഗഡ് പൈതൃക ഉത്സവം
2026 ഡിസംബറിൽ മൂന്ന് ദിവസത്തേക്ക്, നഗരത്തിന്റെ 300-ാം വാർഷികം ആഘോഷിക്കുന്നതിനായി 11-ാം നൂറ്റാണ്ടിലെ ജയ്ഗഡ് കോട്ടയിലേക്ക് നാടോടി കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും കൊണ്ടുവരുന്ന ജയ്ഗഡ് പൈതൃക ഉത്സവം
ജയ്പൂർ സാഹിത്യോത്സവ്
സാഹിത്യ ലോകത്തെ അതികായന്മാരെ പിങ്ക് സിറ്റിയിലേക്ക് കൊണ്ടുവരുന്ന ജനുവരിയിൽ നടക്കാനിരിക്കുന്ന ജയ്പൂർ സാഹിത്യോത്സവം
ജയ്പൂർ 300 എ സിറ്റി വാക്ക്
മൂന്ന് നൂറ്റാണ്ടുകളുടെ ജീവിത പൈതൃകം പ്രതിഫലിപ്പിക്കുന്ന ജയ്പൂർനാമയിലെ നീരജ് ചൗഹാൻ നയിക്കുന്ന ജയ്പൂർ 300 എ സിറ്റി ഓഫ് ക്രാഫ്റ്റ് & കോർട്ട്യാർഡ്സ് എന്ന തീം വാക്ക്
ഒത്തിരി ഒത്തിരി പ്രോഗ്രാമുകളാണ് 300-ാം വാർഷികത്തോട് അനുബന്ധിച്ച് ഒരുങ്ങുന്നത്…
ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും വാസ്തുവിദ്യാ വൈഭവവും ശാസ്ത്രീയ പാരമ്പര്യവും അടുത്തറിയാൻ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ജയ്പൂരിൽ തീർച്ചയായും കണ്ടിരിക്കേണ്ട പ്രധാന ഇടങ്ങളിതാ 👇
🔰 ആംബർ പാലസ് (Amber Palace / Amer Fort)
യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ കോട്ട രജപുത്ര-മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. ആയിരക്കണക്കിന് കണ്ണാടികൾ പതിപ്പിച്ച ഷീഷ് മഹൽ (Sheesh Mahal), ദിവാൻ-ഇ-ആം, ഗണേഷ് പോൾ എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
മാവോത തടാകത്തിന് (Maota Lake) അഭിമുഖമായി നിൽക്കുന്ന ഈ കോട്ട ഇന്ത്യൻ രാജഭരണത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ്.
🔰 ജന്തർ മന്തർ (Jantar Mantar)
പൗരാണിക ഇന്ത്യയുടെ ജ്യോതിശാസ്ത്ര മികവിന്റെയും ശാസ്ത്രബോധത്തിന്റെയും മകുടോദാഹരണമാണിത്.
1734-ൽ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ നിർമ്മിച്ച ഈ വാനനിരീക്ഷണ കേന്ദ്രത്തിൽ കല്ലിലും പിച്ചളയിലും തീർത്ത 19 ജ്യോതിശാസ്ത്ര ഉപകരണങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കല്ലുകൊണ്ടുള്ള സൂര്യഘടികാരമായ സാമ്രാട്ട് യന്ത്രം (Samrat Yantra) ഇവിടെയാണ്. ഇതും യുനെസ്കോ ലോക പൈതൃക കേന്ദ്രമാണ്.
🔰 ഹവാ മഹൽ (Hawa Mahal)
’കാറ്റിന്റെ കൊട്ടാരം’ എന്നറിയപ്പെടുന്ന ഹവാ മഹൽ പിങ്ക് സിറ്റിയുടെ മുഖമുദ്രയാണ്.
1799-ൽ മഹാരാജ സവായ് പ്രതാപ് സിംഗ് പണികഴിപ്പിച്ച ഈ അഞ്ചുനില കെട്ടിടത്തിന് തേനീച്ചക്കൂടിന്റെ ആകൃതിയിലുള്ള 953 ചെറിയ ജനാലകളുണ്ട്, രാജകുടുംബത്തിലെ സ്ത്രീകൾക്ക് പുറത്തുള്ള ആളുകളുടെ കണ്ണിൽപ്പെടാതെ തെരുവിലെ ആഘോഷങ്ങൾ കാണാനും, കടുത്ത ചൂടിലും തണുത്ത കാറ്റ് കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിക്കാനുമാണ് ഇത് ഇത്തരത്തിൽ നിർമ്മിച്ചത്.
🔰 സിറ്റി പാലസ് (City Palace)
ജയ്പൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കൊട്ടാര സമുച്ചയം, നഗരം സ്ഥാപിച്ച മഹാരാജ സവായ് ജയ് സിംഗ് രണ്ടാമന്റെ കാലം മുതൽ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു.
മുബാറക് മഹൽ, ചന്ദ്ര മഹൽ, പ്രീതം നിവാസ് ചൗക്ക് (നാല് ഋതുക്കളെ പ്രതിനിധീകരിക്കുന്ന മനോഹരമായ വാതിലുകൾ), ലോകത്തിലെ ഏറ്റവും വലിയ വെള്ളി പാത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദിവാൻ-ഇ-ഖാസ് എന്നിവ ഇവിടെ കാണാം.
🔰 ജയ്ഗഢ് കോട്ട (Jaigarh Fort)
ആംബർ കോട്ടയെ സംരക്ഷിക്കുന്നതിനായി ആരവല്ലി കുന്നുകളിൽ നിർമ്മിച്ച സൈനിക കോട്ടയാണിത്. ‘വിജയത്തിന്റെ കോട്ട’ എന്നാണ് ഇതിനർത്ഥം. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ചക്രങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ പീരങ്കിയായ ജയ്വാൻ (Jaivana) ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. പഴയകാല ആയുധശാലയും കോട്ടയ്ക്ക് മുകളിൽ നിന്നുള്ള കാഴ്ചകളും ഏറെ ശ്രദ്ധേയമാണ്.
🔰 നഹർഗഢ് കോട്ട (Nahargarh Fort)
ആരവല്ലി മലനിരകളുടെ അരികിലായി ജയ്പൂർ നഗരത്തിന് കാവലായി നിൽക്കുന്ന കോട്ടയാണിത്. ജയ്പൂർ നഗരത്തിന്റെ പൂർണ്ണമായ ആകാശദൃശ്യവും (Panoramic View) ഇവിടുത്തെ സൂര്യാസ്തമയവും അതിമനോഹരമാണ്.
🔰 ആൽബർട്ട് ഹാൾ മ്യൂസിയം (Albert Hall Museum)
പ്രത്യേകത: രാജസ്ഥാനിലെ ഏറ്റവും പഴക്കമുള്ള മ്യൂസിയമാണിത്. ഇൻഡോ-സാരസെനിക് (Indo-Saracenic) വാസ്തുവിദ്യയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുരാതന ഇന്ത്യൻ ചിത്രങ്ങൾ, ആയുധങ്ങൾ, പരവതാനികൾ, ദന്തത്തിലും ലോഹത്തിലും തീർത്ത ശിൽപങ്ങൾ, കൂടാതെ ഈജിപ്തിൽ നിന്നുള്ള ഒരു യഥാർത്ഥ മമ്മി (Egyptian Mummy) എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലെ ദീപാലങ്കാരത്തിൽ ഈ കെട്ടിടം അതിമനോഹരമായി കാണപ്പെടുന്നു.
🔰 ജൽ മഹൽ (Jal Mahal)
മാൻ സാഗർ തടാകത്തിന്റെ (Man Sagar Lake) നടുവിലായി സ്ഥിതി ചെയ്യുന്ന ‘ജലകൊട്ടാരം’.
അഞ്ചു നിലകളുള്ള ഈ കൊട്ടാരത്തിന്റെ നാല് നിലകളും തടാകത്തിൽ വെള്ളം നിറയുമ്പോൾ വെള്ളത്തിനടിയിലായിരിക്കും; മുകളിലത്തെ ഒരു നില മാത്രമേ പുറത്തേക്ക് കാണാൻ സാധിക്കൂ. തടാകക്കരയിൽ നിന്നുള്ള ഇതിന്റെ കാഴ്ചയും ദേശാടനപ്പക്ഷികളും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.
#Jaipur2027 #BestOfTheWorld2027 #PinkCityJaipur #Jaipur300Years #HawaMahal #AmberFort #RajasthanTourism #ExploreJaipur #Yathrainfo #TravelKerala #IndiaTravelGram #RoyalRajasthan