ഗൂഡല്ലൂരിലെ മലനിരകളിലും ഇടുക്കിയിലെ കല്യാണത്തണ്ട് മലനിരകളിലും നീലക്കുറിഞ്ഞി പൂത്തു
ഊട്ടി : ഗൂഡല്ലൂരിനു സമീപമുള്ള നാടുകാണി ജീൻ പൂൾ, മരപ്പാലം ചീനക്കൊല്ലി, പൂവേലി പെരിയശോല, നീഡിൽ റോക്ക് തുടങ്ങിയ സ്ഥലങ്ങളിലെ…
ഊട്ടി : ഗൂഡല്ലൂരിനു സമീപമുള്ള നാടുകാണി ജീൻ പൂൾ, മരപ്പാലം ചീനക്കൊല്ലി, പൂവേലി പെരിയശോല, നീഡിൽ റോക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന സ്ട്രോബിലൻതസ് കുന്തിയാന എന്നു ശാസ്ത്രീയ നാമമുള്ള കുറിഞ്ഞിയാണിത്. 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടികളിലെ പൂക്കൾ ദിവസങ്ങളോളം വാടാതെ നിൽക്കും. ഒരു മാസത്തോളം ഇവിടങ്ങളിലെ കുറിഞ്ഞി പൂക്കുമെന്നു വനംവകുപ്പ് അറിയിച്ചു. വിനോദസഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, നിരോധിതമേഖല ഉൾപ്പെടുന്ന കാടുകളിലേക്കു പ്രവേശിക്കരുതെന്നു വനംവകുപ്പു മുന്നറിയിപ്പു…
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് വനംവകുപ്പിന്റെ തീരുമാനം. നാളെ (ജൂൺ – 8) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് നടപടി.
മൈസൂർ: വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്തെ അടച്ചിട്ട എല്ലാ ട്രെക്കിങ് കേന്ദ്രങ്ങളും തുറക്കാൻ വനംവകുപ്പിൻ്റെ തീരുമാനം. ഇതിൽ സംസ്ഥാനത്തിനു പുറത്തുനിന്നടക്കം നിരവധി പേരെത്തുന്ന ചിക്കമഗളൂരുവിലെ കുദ്രേമുഖ് മലനിരകളിലെ ട്രെക്കിങ് പുനരാരംഭിച്ചു. മലയാളികളുടെ ഇഷ്ട വിനോദ കേന്ദ്രം മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കുദ്രേമുഖ് മലനിരകൾ. അഞ്ചുമാസത്തെ പ്രവേശന വിലക്കിന് ശേഷമാണ് ഇവിടെ സഞ്ചാരികളെ കയറ്റാൻ തുടങ്ങിയത്. ഇതോടൊപ്പം നേത്രാവതി, ബന്ദാജെ, ഗംഗാടിക്കൽ മാറ്റെ ട്രെക്കിങ്ങും പുനരാരംഭിച്ചു. അടുത്ത 15-നുശേഷം മേഖലയിലെ മറ്റ് നിരവധി പ്രധാന ട്രെക്കിംഗ് കേന്ദ്രങ്ങൾ തുറക്കുമെന്ന്…
Post Date: ജൂൺ-5 വയനാട്ടിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. കനത്ത മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാളെയും ഞായറാഴ്ചയും (ജൂൺ – 6,7) തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ…
” കുന്നുകളും താഴ്വരകളും കടന്നൊഴുകുന്ന അതിമനോഹരമായ നദിയാണ് തബകോഷി “. തബകോഷിക്ക് ആ പേര് എങ്ങനെ ലഭിച്ചു? രംഗ്ബാംങ് നദി മഴക്കാലത്ത് കുത്തിഒഴുകി ചെമ്പ് നിറമാകുന്നു ഈ നദിയെ അന്നാട്ടുകാർ തംബ (ചെമ്പ്) എന്നും കോഷി (നദി) എന്നും നേപ്പാളി ഭാഷയിൽ വിളിക്കാൻ കാരണമായി. കാലക്രമേണെ രംഗ്ബാംങ് തീരത്ത് രംഗ്ബാംങ് നദി “തംബകോഷി” അഥവാ തബകോഷി എന്നറിയപ്പെട്ടു. ഡാർജിലിംഗ് ജില്ലയിലെ വളരെ വ്യത്യസ്തമായ രംഗ്ബാംങ് നദീതടത്തിൽ സ്ഥിതി ചെയ്യുന്ന തബകോഷി ഒരു വടക്കൻ ബംഗാൾ മലനിരകളിലെ ഒരു…
ദശലക്ഷക്കണക്കിന് വർഷങ്ങളായി അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂമിയുടെ പുറംതോടിന്റെ ചലനം മൂലവും ഭൂമി പതുക്കെ വിണ്ടുകീറി താഴുകയും നീളവും ആഴവുമുള്ള ഒരു താഴ്‌വരയായ് രൂപാന്തപ്പെടുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഭൂമിയിൽ രൂപപ്പെട്ട ഏഷ്യയിലെ ഏറ്റവും വലിയ താഴ്‌വരയായ ഗ്രേറ്റ് റിഫ്റ്റ് വാലി ഉണ്ടായത്. പർവതങ്ങൾ, തടാകങ്ങൾ, അഗ്നിപർവ്വത പ്രദേശങ്ങൾ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലൂടെയും ഭൂപ്രകൃതികളിലൂടെയും കടന്നുപോകുന്ന ഗ്രേറ്റ് റിഫ്റ്റ് വാലി ഏഷ്യയുമായും സമീപ പ്രദേശങ്ങളുമായും ബന്ധിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ ഗ്രീൻ റിഫ്റ്റ് വാലിയായിമാറിയത്. ഇത് വെറുമൊരു താഴ്‌വരയല്ല, മറിച്ച് വളരെ വലിയ…
🔰 ലാൻഡൂർ, ഉത്തരാഖണ്ഡ് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലാൻഡൂർ മുസ്സൂറിയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള മനോഹരമായ ഒരു സ്ഥലമാണ്. വളഞ്ഞുപുളഞ്ഞ റോഡുകൾ, വ്യൂപോയിന്റുകൾ,പഴയ ബംഗ്ലാവുകൾ ചാർഡുകാൻ കോർണർ, അപ്പർ ചുക്കാർ ട്രെക്കിങ്, സെന്റ് പോൾസ് ചർച്ച്, ലാൽ ടിബ്ബ പീക്ക്, സിസ്റ്റേഴ്‌സ് ബസാർ, ജബർഖേത് നേച്ചർ റിസർവ് തുടങ്ങിയ ഒത്തിരി കാഴ്ചകളുണ്ട് ലാൻഡൂരിൽ. 🔰 നഗ്ഗർ, ഹിമാചൽ പ്രദേശ് ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ഒരു പുരാതനമായ കുന്നിൻ പ്രദേശമാണ് നഗ്ഗർ. ബിയാസ്…
🏞️ ട്രയിണ്ട് ഹിമാചൽ പ്രദേശിലെ ധൗലാധർ കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ട്രെക്കിംഗ് സ്ഥലമാണ് ട്രയിണ്ട് (Triund) സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,850 മീറ്റർ ഉയരത്തിലാണ് ട്രയിണ്ട് നിലനിൽക്കുന്നത്. മക്ലിയോഡ് ഗഞ്ചിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ ട്രക്ക് ചെയ്തു ട്രയിണ്ടിലെത്താം. കുറച്ചു ദൂരം ട്രക്ക് ചെയ്തെത്തിയാൽ മേഘങ്ങൾ തങ്ങിനിൽക്കുന്ന ഒരു കുന്നിൻ മുകളിലെത്തുന്നു. ധൗലാധർ കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വിശാലവും വായുസഞ്ചാരമുള്ളതുമായി അനുഭവപ്പെടുന്നതിനാൽ, എല്ലാ തലങ്ങളിലുമുള്ള ട്രെക്കിംഗുകൾക്ക് പ്രിയപ്പെട്ട സ്ഥലമാണിത്. ട്രക്കിങ്ങിനൊപ്പം തന്നെ അതിമനോഹരമായ…
ചൈനയുടെ വൻമതിലിന് ശേഷം ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മതിലായി യുനെസ്കോ സർവേ അംഗീകരിച്ച ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന കുംഭൽഗഡ് കോട്ട. ചൈന വന്മതിലിനു ശേഷം ഏറ്റവും നീളം കൂടിയതും തുടർച്ചയായി കേടുപാടുകൾ സംഭവിക്കാത്തതുമായ മതിലായി കുംഭൽഗഡ് കോട്ട രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലായാണ് സ്ഥിതി ചെയ്യുന്നത്, രജപുത്ര എഞ്ചിനീയറിങും സൈനിക തന്ത്രവും, സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന മധ്യകാല വാസ്തുവിദ്യാ അത്ഭുതങ്ങളിൽ ഒന്നായ കോട്ട സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,600 അടി ഉയരത്തിൽ…
ഹിമാലയത്തിന്റെ മടിത്തട്ടിൽ ഒതുങ്ങി നിൽക്കുന്ന ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ മന വാലി. തിരക്കേറിയ നാഗരിക ജീവിതത്തിൽ നിന്നും ഒരല്പം ശാന്തത ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് ഇന്തോ-ടിബറ്റൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ താഴ്‌വര. മഞ്ഞുമൂടിയ കൊടുമുടികളാലും, പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളാലും, ഒഴുകുന്ന നദികളാലും ചുറ്റപ്പെട്ടിരിക്കുന്ന മന അതിന്റെ സൗന്ദര്യം കൊണ്ട് പ്രകൃതിസ്‌നേഹികളുടെ സ്വപ്ന സ്ഥലമായി മാറുന്നു. ശൈത്യകാലത്ത് മന വാലി മഞ്ഞുമൂടിയതാണെങ്കിൽ വേനൽക്കാലത്ത് സുഖകരമായ കാലാവസ്ഥയും വ്യക്തമായ കാഴ്ചകളും സഞ്ചാരികൾക്ക് മുന്നിൽ തുറന്നു കൊടുക്കുന്നു. വേനൽക്കാലത്ത് മന വാലി…