വിലക്ക് തീർന്നു: കുദ്രേമുഖ് മലനിരകളിലെ ട്രെക്കിംഗ് പുനരാരംഭിച്ചു; എല്ലാ കേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും തുറക്കും

മൈസൂർ: വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്തെ അടച്ചിട്ട എല്ലാ ട്രെക്കിങ് കേന്ദ്രങ്ങളും തുറക്കാൻ വനംവകുപ്പിൻ്റെ തീരുമാനം. ഇതിൽ സംസ്ഥാനത്തിനു പുറത്തുനിന്നടക്കം നിരവധി പേരെത്തുന്ന ചിക്കമഗളൂരുവിലെ കുദ്രേമുഖ് മലനിരകളിലെ ട്രെക്കിങ് പുനരാരംഭിച്ചു.

മലയാളികളുടെ ഇഷ്ട വിനോദ കേന്ദ്രം

മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കുദ്രേമുഖ് മലനിരകൾ. അഞ്ചുമാസത്തെ പ്രവേശന വിലക്കിന് ശേഷമാണ് ഇവിടെ സഞ്ചാരികളെ കയറ്റാൻ തുടങ്ങിയത്. ഇതോടൊപ്പം നേത്രാവതി, ബന്ദാജെ, ഗംഗാടിക്കൽ മാറ്റെ ട്രെക്കിങ്ങും പുനരാരംഭിച്ചു.

അടുത്ത 15-നുശേഷം മേഖലയിലെ മറ്റ് നിരവധി പ്രധാന ട്രെക്കിംഗ് കേന്ദ്രങ്ങൾ തുറക്കുമെന്ന് കുദ്രേമുഖ് വന്യജീവി വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ ശിവരാമ ബാബു അറിയിച്ചു.

ഒരു ദിവസം 300 പേർക്ക് അനുമതി

വനം വകുപ്പിൻ്റെ ‘ആരണ്യ’ വിഹാര വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർക്കേ അനുമതിയുള്ളൂ. ഒരു ദിവസം 300 പേർക്കാണ് ടോക്കൺ അനുവദിക്കുക.

സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ച 300 പ്രാദേശിക ഗൈഡുകളെ വിന്യസിച്ചിട്ടുണ്ട്. ഇവർക്ക് വാക്കി-ടോക്കികൾ, പ്രഥമ ശുശ്രൂഷാ കിറ്റുകൾ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവ വനംവകുപ്പ് അനുവദിച്ചിട്ടുണ്ട്. ട്രെക്കിംഗ് നടത്തുന്നവർക്ക് വഴി തെറ്റാതിരിക്കാൻ മലകളിൽ കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

വഴി തെറ്റില്ല; റൂട്ട് വിവരങ്ങൾ അടങ്ങിയ കൈപ്പുസ്തകങ്ങൾ നൽകും

റൂട്ട് വിവരങ്ങൾ അടങ്ങിയ കൈപ്പുസ്തകവും എൻട്രി പോയൻ്ററിൽ വെച്ച് യാത്രക്കാർക്ക് കൈമാറും. സഞ്ചാരികൾ പ്രാദേശിക ഗൈഡുകളുടെ നിർദ്ദേശങ്ങൾ നിർബന്ധമായും അനുസരിക്കണമെന്ന് ശിവരാമ ബാബു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *