yatrainfo

വേനലിലും മേഘങ്ങൾ മൂടുന്ന അഞ്ച് ഹിൽസ്റ്റേഷനുകൾ അറിയാം

🏞️ ട്രയിണ്ട് ഹിമാചൽ പ്രദേശിലെ ധൗലാധർ കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ട്രെക്കിംഗ് സ്ഥലമാണ് ട്രയിണ്ട് (Triund) സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,850 മീറ്റർ ഉയരത്തിലാണ് ട്രയിണ്ട് നിലനിൽക്കുന്നത്. മക്ലിയോഡ് ഗഞ്ചിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ ട്രക്ക് ചെയ്തു ട്രയിണ്ടിലെത്താം. കുറച്ചു ദൂരം ട്രക്ക് ചെയ്തെത്തിയാൽ മേഘങ്ങൾ തങ്ങിനിൽക്കുന്ന ഒരു കുന്നിൻ മുകളിലെത്തുന്നു. ധൗലാധർ കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വിശാലവും വായുസഞ്ചാരമുള്ളതുമായി അനുഭവപ്പെടുന്നതിനാൽ, എല്ലാ തലങ്ങളിലുമുള്ള ട്രെക്കിംഗുകൾക്ക് പ്രിയപ്പെട്ട സ്ഥലമാണിത്. ട്രക്കിങ്ങിനൊപ്പം തന്നെ അതിമനോഹരമായ…

Read More

ചൈന വൻ മതിലിനു ശേഷം “ദി ഗ്രേറ്റ് വാൾ ഓഫ് ഇന്ത്യ”

ചൈനയുടെ വൻമതിലിന് ശേഷം ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മതിലായി യുനെസ്കോ സർവേ അംഗീകരിച്ച ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന കുംഭൽഗഡ് കോട്ട. ചൈന വന്മതിലിനു ശേഷം ഏറ്റവും നീളം കൂടിയതും തുടർച്ചയായി കേടുപാടുകൾ സംഭവിക്കാത്തതുമായ മതിലായി കുംഭൽഗഡ് കോട്ട രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലായാണ് സ്ഥിതി ചെയ്യുന്നത്, രജപുത്ര എഞ്ചിനീയറിങും സൈനിക തന്ത്രവും, സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന മധ്യകാല വാസ്തുവിദ്യാ അത്ഭുതങ്ങളിൽ ഒന്നായ കോട്ട സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,600 അടി ഉയരത്തിൽ…

Read More

വേനലിലെ മനോഹരി ” മന വാലി “

ഹിമാലയത്തിന്റെ മടിത്തട്ടിൽ ഒതുങ്ങി നിൽക്കുന്ന ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ മന വാലി. തിരക്കേറിയ നാഗരിക ജീവിതത്തിൽ നിന്നും ഒരല്പം ശാന്തത ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് ഇന്തോ-ടിബറ്റൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ താഴ്‌വര. മഞ്ഞുമൂടിയ കൊടുമുടികളാലും, പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളാലും, ഒഴുകുന്ന നദികളാലും ചുറ്റപ്പെട്ടിരിക്കുന്ന മന അതിന്റെ സൗന്ദര്യം കൊണ്ട്  പ്രകൃതിസ്‌നേഹികളുടെ സ്വപ്ന സ്ഥലമായി മാറുന്നു. ശൈത്യകാലത്ത് മന വാലി മഞ്ഞുമൂടിയതാണെങ്കിൽ വേനൽക്കാലത്ത് സുഖകരമായ കാലാവസ്ഥയും വ്യക്തമായ കാഴ്ചകളും സഞ്ചാരികൾക്ക് മുന്നിൽ തുറന്നു കൊടുക്കുന്നു. വേനൽക്കാലത്ത് മന വാലി…

Read More

ബരളിക്കാട് ഇക്കോ ടൂറിസം മെയ് മുഴുവൻ സന്ദർശകർക്കായി തുറന്നിരിക്കും

Post date : 03-05-2026 കോയമ്പത്തൂർ ജില്ലയിലെ പില്ലൂർ റിസർവോയറിനടുത്തുള്ള ഭവാനി നദിയുടെ തീരത്തുള്ള ബരളിക്കാട്ടുള്ള വനം വകുപ്പിന്റെ ബരളിക്കാട് ഇക്കോ ടൂറിസം കേന്ദ്രം മെയ് മാസം മുഴുവൻ സന്ദർശകർക്കായി തുറന്നിരിക്കും. കാരമടൈ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിലേക്ക് നേരത്തെ ശനി, ഞായർ, സർക്കാർ അവധി ദിവസങ്ങളിൽ മാത്രമേ സന്ദർശകരെ അനുവദിച്ചിരുന്നുള്ളൂ. വേനൽക്കാല അവധിക്കാലത്ത് കൂടുതൽ തിരക്ക് പ്രതീക്ഷിച്ച് മെയ് 1 മുതൽ മെയ് 31 വരെ സന്ദർശകരെ അനുവദിക്കാൻ തീരുമാനിച്ചതായി കാരമടൈ ഫോറസ്റ്റ് റേഞ്ച്…

Read More

” ജിം കോർബറ്റ് “ഏറ്റവും കൂടുതൽ കടുവകളുള്ള ദേശീയോദ്യാനം

മുവ്വായിരത്തി അറുന്നൂറിലധികം  കടുവകൾ വനങ്ങളിലായി വിഹരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കാട്ടു കടുവകളുടെ വാസസ്ഥലമാണ് ഇന്ത്യ. ലോകത്തിലെ മൊത്തം കാട്ടു കടുവകളുടെ 75% ത്തോളം വരുമിത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ കടുവകൾ ഇന്ത്യയിലുണ്ടെന്ന് സാരം. ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ മൃഗമാണ് ബംഗാൾ കടുവ. ധൈര്യം, ശക്തി, എന്നിവയെ പ്രതിനിധീകരിക്കുന്നത് കൊണ്ട് അഭിമാനത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായ കടുവകളെ സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പൂർണ്ണവളർച്ചയെത്തിയ ഒരു ആൺ ബംഗാൾ കടുവയ്ക്ക് 250 കിലോഗ്രാമിൽ കൂടുതൽ ഭാരം…

Read More

വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ ജമ്മു താവിയിലേക്ക് സർവീസ് നീട്ടി

കാശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ത്യൻ റെയിൽവേ കൊണ്ടു വന്ന വന്ദേ ഭാരത് എക്‌സ്‌പ്രസ്സ് കുറഞ്ഞ സമയം കൊണ്ട് വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റി. ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പൂർണ്ണമായും പ്രവർത്തനക്ഷമമായതോടെയാണ്  കശ്മീരിലെ കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് ആദ്യ വന്ദേ ഭാരത്‌ യാത്ര ഓടിത്തുടങ്ങിയത്.   -10°സി തണുപ്പിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക ഹീറ്റിംഗ് സംവിധാനങ്ങളും ആന്റി-ഫ്രീസിംഗ് സാങ്കേതികവിദ്യയും അടങ്ങിയ ട്രെയിൻ 2025 ജൂൺ 6-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്…

Read More

ബന്ദിപ്പുർ, നാഗർഹോളെ സഫാരി കേന്ദ്രങ്ങളിൽ സെൽഫിക്ക് നിരോധനം; ഫോൺ ഫ്‌ളൈറ്റ് മോഡിലാക്കണം

Post Date: 29-04-2026 മൈസൂരു: ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സഫാരി കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളിൽ സെൽഫിയെടുക്കുന്നതിന് നിരോധനം. കർണാടക വനംവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണമെന്ന് കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കുമാർ പുഷ്‌കർ ഇറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി. പലപ്പോഴും സെൽഫിയെടുക്കുന്നതിനായി വാഹനങ്ങൾ ഒരേ കേന്ദ്രത്തിൽ ഒത്തുകൂടുന്നതും ബഹളംവെക്കുന്നതും വന്യജീവികളെ പ്രകോപിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇതിനാലാണ് സെൽഫിനിരോധനം ഏർപ്പെടുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് എല്ലാവർക്കും ബാധകം സഫാരിവാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റു…

Read More

കുളിരേറ്റ് പുൽമേടുകളിൽ രാപാർക്കാം; ജംഗിൾ ടെന്റടക്കം ഒരുക്കി വനം-വന്യജീവിവകുപ്പ്

Post Date: 29-04-2026 മറയൂർ: കേരളം കനത്ത ചൂടിൽ ഉരുകുമ്പോഴും കുളിരേറ്റ് പുൽമേടുകളിൽ രാപാർക്കാൻ സഞ്ചാരികളെ സ്വാഗതം ചെയ്ത് ഷോലാ ദേശീയോദ്യാനം. വട്ടവട പഞ്ചായത്തിൽ പഴത്തോട്ടത്തിലാണ് മൂന്നാർ വനംവന്യജീവിവകുപ്പ് പുൽമേടുകളിൽ ട്രീടോപ്പ് ലോഗ് ഹൗസും എ ഫ്രെയിം ലോഗ് ഹൗസും ജംഗിൾ ടെന്റും ഒരുക്കിയിരിക്കുന്നത്. വാറ്റിൽ, ഗ്രാന്റീസ് മരങ്ങൾ പിഴുതുമാറ്റി പരിസ്ഥിതി പുനഃസ്ഥാപനത്തിലൂടെ പുൽമേടുകളാക്കിയ സ്ഥലത്താണ് ഇക്കോ ടൂറിസം പദ്ധതിയിലൂടെ പ്രകൃതിയെ തൊട്ടറിയുവാൻ സഞ്ചാരികൾക്ക് ഇവിടെ അവസരമൊരുക്കിയിരിക്കുന്നത്. 50 ഹെക്ടർ സ്ഥലമാണ് പുൽമേടുകളാക്കി മാറ്റിയത്. പഴത്തോട്ടം ഉൾപ്പെടുന്ന…

Read More

ലക്ഷദ്വീപ് സന്ദർശിക്കാൻ പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട; ഓൺലൈൻ പെർമിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ

Post Date: 29-04-2026 കോഴിക്കോട്: ലക്ഷദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പിപിസി ( പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ) ആവശ്യമില്ല. ഓൺലൈൻ പെർമിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ. ദ്വീപിൽ നിന്നുള്ള സ്പോൺസറും ആവശ്യമില്ല. 1967 മുതലുള്ള വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്.ദ്വീപ് സന്ദർശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരുന്നു പൊലീസ് ക്ലിയറൻസ് (പിസിസി). ക്രിമിനൽ രേഖകളൊന്നും ഇല്ലെന്ന് താമസിക്കുന്ന പ്രദേശത്തെ പൊലീസ് അധികാരികൾ ഉറപ്പാക്കി നൽകുന്നതാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.സന്ദർശിക്കാനുള്ള പെർമിറ്റ് ലഭിക്കുന്നതിന് ഒരു സ്പോൺസർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്പോൺസർ ഒന്നുകിൽ ലക്ഷദ്വീപിലെ താമസക്കാരനോ…

Read More

ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാം

മലബാറിലെ ആദ്യ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സിറ്റി റൈഡ് ബസിലാണ് ചുറ്റിക്കറങ്ങാന്‍ അവസരം. ബസിന്റെ മുകള്‍നിലയില്‍ 36 പേര്‍ക്കും താഴെ 28 പേര്‍ക്കും സഞ്ചരിക്കാം. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന യാത്ര സരോവരം, മാനാഞ്ചിറ സ്‌ക്വയര്‍, പാളയം, കുറ്റിച്ചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് ബീച്ചിലെത്തും. തുറന്ന അപ്പര്‍ഡെക്ക് യാത്രക്ക് 200 രൂപയും…

Read More