വയനാട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നാളെയും ഞായറാഴ്ചയും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും
Post Date: ജൂൺ-5 വയനാട്ടിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. കനത്ത മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാളെയും ഞായറാഴ്ചയും (ജൂൺ – 6,7) തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ…