‘ ധോളവീര’ ഒരു ഹാരപ്പൻ നഗരം
ബറേലിയിൽ നിന്ന് ഗുജറാത്തിലെ ഭുജ് വരെ പോകുന്ന, ബി ഭുജ് എക്സ്പ്രസ്സിൽസമഖ്യാലിയിലേക്കാണ് ഇനി യാത്ര തിരിക്കുന്നത്. സമഖ്യാലി റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി റെയിൽവേയ്ക്ക് പുറത്തു കടന്നു. പല ഭാഗത്തേക്കായി പോകുന്ന ഷെയർ ടാക്സിക്കാരുടെ പിടിവലിയാണ് പുറത്ത് നടക്കുന്നത്. രാപ്പാർ….രാപ്പാർ എന്ന് വിളിച്ചു കൂവുന്ന ഒരു ടാക്സിക്കാരന്റെ അടുത്ത് ചെന്നു, എനിക്കിനി എത്തിപ്പെടേണ്ടത് രാപ്പാറിലേക്കാണ്. സ്റ്റേഷൻ പരിസത്ത് തിങ്ങി നിറഞ്ഞിരുന്ന ഷെയർ ടാക്സികളിൽ പലതും പല ഭാഗങ്ങളിലേക്കായി ആളെ കയറ്റി ഇതിനോടകം സ്ഥലം വിട്ടിരിക്കുന്നു . രാപ്പാറിലേക്കിനി ഞാനും…