അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങളിതാ !

🔰 ലാൻഡൂർ, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലാൻഡൂർ മുസ്സൂറിയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള മനോഹരമായ ഒരു സ്ഥലമാണ്. വളഞ്ഞുപുളഞ്ഞ റോഡുകൾ, വ്യൂപോയിന്റുകൾ,പഴയ ബംഗ്ലാവുകൾ

ചാർഡുകാൻ കോർണർ, അപ്പർ ചുക്കാർ ട്രെക്കിങ്, സെന്റ് പോൾസ് ചർച്ച്, ലാൽ ടിബ്ബ പീക്ക്, സിസ്റ്റേഴ്‌സ് ബസാർ, ജബർഖേത് നേച്ചർ റിസർവ് തുടങ്ങിയ ഒത്തിരി കാഴ്ചകളുണ്ട് ലാൻഡൂരിൽ.

🔰 നഗ്ഗർ, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ഒരു പുരാതനമായ കുന്നിൻ പ്രദേശമാണ് നഗ്ഗർ. ബിയാസ് നദിയുടെ ഇടത് കരയിൽ ബിയാസ് പർവതനിരകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന നഗ്ഗർ ഹിമാചലിലെ കുളു താഴ്‌വരയിലെ വിനോദ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞ ഒരിടമാണ്.

ഏകദേശം 1,400 വർഷത്തോളം പഴയക്കമുള്ള കുളു രാജാക്കന്മാരുടെ തലസ്ഥാനമായ ഇവിടം റഷ്യൻ കലാകാരനായ നിക്കോളാസ് റോറിച്ചുമായുള്ള ചരിത്രപരമായ ബന്ധം കൊണ്ടും ഈ പട്ടണം വളരെ പ്രശസ്തമാണ്, 

കല, ചരിത്രം, വാസ്തുവിദ്യ എന്നിവയിൽ താൽപ്പര്യമുള്ള സഞ്ചരികൾ തീർച്ചയായും നഗ്ഗർ സന്ദർശിക്കണം.കുളു താഴ്‌വരയുടെ മനോഹരമായ കാഴ്ചകൾ, നഗ്ഗർ കാസ്റ്റിൽ, നിക്കോളാസ് റോറിച്ച് ആർട്ട്‌ ഗാലറി, ഗൗരി ശങ്കർ ക്ഷേത്രം, ത്രിപുര സുന്ദരി ക്ഷേത്രം, ജന വാട്ടർ ഫാൾ, തുടങ്ങിയ കാഴ്ചകളുണ്ടിവിടെ.

🔰 ബിൻസാർ, ഉത്തരാഖണ്ഡ്

കുമയൂണിലെ ഓക്ക് വനത്തിന്റെ അവസാന ഭാഗങ്ങളിൽ ഒന്നായ ബിൻസാർ വന്യജീവി സങ്കേതം നൈനിറ്റാളിൽ നിന്ന് ഏകദേശം നാല് മണിക്കൂർ യാത്ര ചെയ്തെതെത്തുന്ന ഇടമാണ്. അൽമോറയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരമുണ്ട് ബിൻസാറിലേക്ക്.

47 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇടതൂർന്ന ഓക്ക്, റോഡോഡെൻഡ്രോൺ വനങ്ങൾ വ്യാപിച്ചുകിടക്കുന്ന ബിൻസാർ വന്യജീവി സങ്കേതം. ഹിമാലയത്തിന്റെ കാഴ്ചകൾ നൽകുന്ന സിറോ പോയിന്റ്, 

🔰 കാലിംപോങ്, പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിന്റെ വടക്ക് ഭാഗത്തായി ടീസ്റ്റ നദീതടത്തെ അഭിമുഖീകരിക്കുന്ന 1,250 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കലിംപോങ് ഡാർജിലിംഗിൽ നിന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്തെത്തുന്ന സ്ഥലമാണ്.

നൂറ്റാണ്ടുകളായി ഇന്ത്യ-ടിബറ്റ് വ്യാപാര പാതയിൽ ഒരു ഇടത്താവളമായി നിലകൊള്ളുന്ന ഈ പട്ടണം വാസ്തുവിദ്യ, ഭക്ഷണം, സംസ്കാരം എന്നിവയിൽ സ്കോട്ടിഷ്, ബ്രിട്ടീഷ് മിഷനറിമാരുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരിടമാണ്.

കാഞ്ചൻജംഗ പർവതത്തിന്റെ വിശാലമായ കാഴ്ചകൾ, മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെ 360 ഡിഗ്രി കാഴ്ചകൾ നൽകുന്ന ഡിയോളോ ഹിൽസ്,

ഡർപിൻ ദാര ഹിൽസ്, ദലൈലാമ പ്രതിഷ്ഠിച്ച അപൂർവ ടിബറ്റൻ ബുദ്ധമത ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന ഡർപിൻ ധാര മൊണാസ്ട്രി, ഡോക്ടർ അൻഡേഴ്സൺ ഗ്രഹാമിന്റെ വീട്, ബ്രിട്ടീഷ് കൊളോണിയൽ മന്ദിരമായ മോർഗൻ ഹൗസ്, 110 വർഷം പഴക്കമുള്ള മാക്ഫാർലെയ്ൻ പള്ളി, നെല്ലും ചോളവും നിറഞ്ഞ പാലിഘർ പാടശേഖരം തുടങ്ങിയ കാഴ്ച്ചകളുണ്ടിവിടെ.

🔰 തീർത്ഥൻ, ഹിമാചൽ പ്രദേശ്

നഗ്ഗറിനെപ്പോലെ, മണാലിയിലെ വേനൽക്കാല തിരക്കുകൾക്ക് നല്ലൊരു ബദലാണ് തിർത്ഥൻ വാലി. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിന്റെ അരികിലുള്ള തിർത്ഥൻ നദിയിലൂടെയാണ് ഇത് ഒഴുകുന്നത്, 

ഗൈഹ്‌റ ഗ്രാമത്തിൽ നിന്ന് ഒരു ചെറിയൊരു ട്രെക്ക് ചെയ്തെത്തുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ചോയി വെള്ളച്ചാട്ടം,  നൂറ്റാണ്ടുകൾ പഴക്കമുള്ള തടിയിലും കല്ലിലും നിർമ്മിച്ച ഹിമാചലി വാസ്തുവിദ്യ പ്രദർശിപ്പിക്കുന്ന ബഹുനില ക്ഷേത്ര ഗോപുരം കാണാൻ ചെഹ്‌നി കോത്തി ഗ്രാമത്തിലേക്ക് പോകാം. ജലോറി പാസ്, സെറോൾസർ തടാകം, രഘുപൂർ കോട്ട തുടങ്ങിയ ധാരാളം കാഴ്ചകളുണ്ട്.

#landour #Naggar #binsar #kalimpong #trithanvalley #yathrainfo

Leave a Reply

Your email address will not be published. Required fields are marked *