രാവിലെ ആറ് മണിക്ക് ശേഷം ട്രെയിൻ ബെർത്തുകളിൽ ഉറങ്ങാൻ പാടില്ല : മദ്രാസ് ഹൈക്കോടതി.
ട്രെയിൻ യാത്രക്കാർക്ക് ബെര്‍ത്തില്‍ കിടന്ന് ഉറങ്ങാനുള്ള സമയം നിയന്ത്രിച്ച ഇന്ത്യന്‍ റെയില്‍വേയുടെ സര്‍ക്കുലര്‍ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. രാവിലെ ആറ് മണിക്ക് ശേഷം യാത്രക്കാർ ബെർത്തുകളിൽ ഉറങ്ങാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ആറ് മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് യാത്രക്കാർക്ക് ബെർത്തുകളിൽ കിടന്നുറങ്ങാൻ അവകാശമില്ലെന്ന റെയിൽവേ മാനുവലിലെ വ്യവസ്ഥ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് കോടതിയുടെ നടപടി. ചെന്നൈ കെ.കെ. നഗർ സ്വദേശിയായ എസ്. ബാലസുബ്രഹ്മണ്യമാണ് അപ്പീൽ നൽകിയത്. ഫെബ്രുവരി 11-ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു…