തബകോഷി എന്ന വിചിത്രമായ ഗ്രാമം

” കുന്നുകളും താഴ്വരകളും കടന്നൊഴുകുന്ന അതിമനോഹരമായ നദിയാണ് തബകോഷി “.

തബകോഷിക്ക് ആ പേര് എങ്ങനെ ലഭിച്ചു?

രംഗ്ബാംങ് നദി മഴക്കാലത്ത് കുത്തിഒഴുകി ചെമ്പ് നിറമാകുന്നു ഈ നദിയെ അന്നാട്ടുകാർ തംബ (ചെമ്പ്) എന്നും കോഷി (നദി) എന്നും നേപ്പാളി ഭാഷയിൽ വിളിക്കാൻ കാരണമായി. കാലക്രമേണെ രംഗ്ബാംങ് തീരത്ത്  രംഗ്ബാംങ് നദി “തംബകോഷി”  അഥവാ തബകോഷി എന്നറിയപ്പെട്ടു. 

ഡാർജിലിംഗ് ജില്ലയിലെ വളരെ വ്യത്യസ്തമായ രംഗ്ബാംങ് നദീതടത്തിൽ സ്ഥിതി ചെയ്യുന്ന തബകോഷി ഒരു വടക്കൻ ബംഗാൾ മലനിരകളിലെ ഒരു കന്യക ഗ്രാമമാണ്.

തേയിലത്തോട്ടങ്ങൾ, സ്ഫടികതുല്യമായ നദീതീരങ്ങൾ, ജൈവ ഓറഞ്ച് തോട്ടങ്ങൾ എന്നിവയ്ക്ക് കൂടി പേരുകേട്ടതാണ് തബകോഷി. ഡാർജിലിംഗ് , മിരിക്, ബാഗ്ഡോഗ്ര എന്നിവയുമായി തബകോഷിയിലേക്കുള്ള റോഡുകൾ ബന്ധപ്പെട്ടിരിക്കുന്നു. ബാഗ്ഡോഗ്രയാണ് തൊട്ടടുത്തുള്ള വിമാനത്താവളം. ബാഗ്ഡോഗ്രയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്‌താൽ  തബകോഷിയിലെത്താം. മിരിക്കിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ ദൂരവുമുണ്ട് തബകോഷിയിലേക്ക്.

തബകോഷിയിലെ താമസം 

ബംഗാളി, നേപ്പാളി സ്വാധീനമുള്ള തബകോഷി അതിന്റെ ഭാഷയെയും ഭക്ഷണരീതികളെയും ജനങ്ങളെയും വളരെ ഊഷ്മളവും ആതിഥ്യമര്യാദയുള്ളതുമാക്കുന്നു.താമസത്തിന് ധാരാളം ഹോംസ്റ്റേകൾ ലഭ്യമാണ്. കുറഞ്ഞ ചിലവിൽ പ്രാദേശിക ഭക്ഷണം തബകോഷിയിൽ ആസ്വദിക്കാൻ കഴിയും.

തബകോഷിയിലെ പ്രധാന ആകർഷണം 

അലറുന്ന രംഗ്ബാംഗ് നദിയിലെ ഇരുമ്പ് പാലം, വിവിധ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന മുക്തി പാലം കാണാം. തബകോഷി പാർക്ക്,പക്ഷിനിരീക്ഷണം, തബകോഷി നദിയിലെ മീൻപിടുത്തം, ക്ഷേത്രങ്ങൾ,  തബകോഷിക്ക് അടുത്തുള്ള ചാമോങ്, തുർബോ തേയിലത്തോട്ടങ്ങൾ എന്നിവ കാണാം.

ഷോപ്പിംഗിനും മറ്റു കാഴ്ചകൾക്കും മിരിക്, ജോർപോഖ്രി എന്നിവ സന്ദർശിക്കാം. സിംബിഡിയം ഓർക്കിഡ് ഗാർഡൻ, സുമേന്ദു തടാകം, ബൊക്കർ മൊണാസ്ട്രി, തുടങ്ങിയ കാഴ്ചകൾ തബകോഷിക്ക് അടുത്തുണ്ട്.

#tabakoshi #rangbangriver #banal #Darjeeling #mirik

Leave a Reply

Your email address will not be published. Required fields are marked *