Headlines

ഇടുക്കി കാണാനെത്തുന്നവർക്ക് മിതമായ നിരക്കിൽ പൈനാവിലും ചെറുതോണിയിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസുകളിൽ താമസിക്കാം

കിടപ്പുമുറിയിലിരുന്ന് ചൂടുകോഫിയും കയ്യിൽപ്പിടിച്ച് ചെറുതോണി ഡാമിന്റെ മനോഹരമായ കാഴ്ചയിൽ അലിഞ്ഞാലോ? ഒപ്പം, ചെറുതോണിയിൽ ഇടുക്കി ഡാമിന്റെ മനംമയക്കുന്ന കാഴ്ചകളും കാണാം. അതല്ലെങ്കിൽ, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ​ഗാഢനിശബ്ദതയിൽ അന്തിയുറങ്ങാൻ പൈനാവിലേക്ക് യാത്ര പോയാലോ? രണ്ടിടത്തും സുഖപ്രദമായ താമസമൊരുക്കാൻ ഇനി വാട്ട‍ർ അതോറിറ്റിയുടെ ​ഗസ്റ്റ് ഹൗസ് സജ്ജം. പൊതുജനങ്ങൾക്ക് ഇടുക്കിക്കാഴ്ചകൾ കണ്ട്, കുറഞ്ഞ നിരക്കിലും ഏറെ സൗകരങ്ങളോടെയും വാട്ട‍ർ അതോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുതുതായി നി‍ർമിച്ച ​ഗസ്റ്റ് ഹൗസുകളിൽ താമസിക്കാം.

വാട്ടർ അതോറിറ്റി ചെറുതോണി ​ഗസ്റ്റ് ഹൗസ് സൗകര്യങ്ങളും ദൈനംദിന നിരക്കും അറിയാം

👉രണ്ട് എസി സ്യൂട്ട് റൂമുകൾ- 3000

👉ഒരു ഡബിൾ റൂം ക്ലാസ് എ — 1000

👉രണ്ടു ഡബിൾ റൂം ക്ലാസ് ബി –800

👉ഒരു സിം​ഗിൾ റൂം ക്ലാസ് എ — 750

👉നൂറുപേരെ ഉൾക്കൊള്ളുന്ന കോൺഫറൻസ് ഹാൾ: 10000

പൈനാവ് ​ഗസ്റ്റ് ഹൗസ് സൗകര്യങ്ങളും ദൈനംദിന നിരക്കും അറിയാം

👉മൂന്ന് എസി സ്യൂട്ട് റൂമുകൾ — 3000.

👉ഒരു ഡബിൾ റൂം ക്ലാസ് എ — 1000.

👉ഒരു ഡബിൾ റൂം ക്ലാസ് ബി — 800

നിലവിൽ ഓൺലൈൻ ബുക്കിങ് സൗകര്യമില്ല.
ബുക്കിങ്ങിനായി
താഴെ കാണുന്ന നമ്പറിൽ വിളിക്കാം.

8547638464
● Email: ibkwaidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *