
വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി റെയിൽവേ; ക്വോട്ട 25% മാത്രം
രാജ്യത്തുടനീളമുള്ള ദീർഘദൂര ട്രെയിനുകളിൽ വെയ്റ്റ് ലിസ്റ്റ് (WL) ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി റെയിൽവേ ബോർഡ്. SL, 3AC, 2AC, 1AC എന്നീ ഓരോ ക്ലാസ് കോച്ചിനും ക്വോട്ട 25% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. തത്കാൽ സ്കീം പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകൾ നൽകുന്നതിനും ഇത് ബാധകമാകും. ജൂൺ 16 മുതൽ പുതിയരീതി പ്രാബല്യത്തിൽ വരും. ബെര്‍ത്ത് ലഭിക്കുമോ എന്ന ഉറപ്പില്ലാതെ ചാര്‍ട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം….