” ജിം കോർബറ്റ് “ഏറ്റവും കൂടുതൽ കടുവകളുള്ള ദേശീയോദ്യാനം
മുവ്വായിരത്തി അറുന്നൂറിലധികം കടുവകൾ വനങ്ങളിലായി വിഹരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കാട്ടു കടുവകളുടെ വാസസ്ഥലമാണ് ഇന്ത്യ. ലോകത്തിലെ മൊത്തം കാട്ടു കടുവകളുടെ 75% ത്തോളം വരുമിത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ കടുവകൾ ഇന്ത്യയിലുണ്ടെന്ന് സാരം. ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ മൃഗമാണ് ബംഗാൾ കടുവ. ധൈര്യം, ശക്തി, എന്നിവയെ പ്രതിനിധീകരിക്കുന്നത് കൊണ്ട് അഭിമാനത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായ കടുവകളെ സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പൂർണ്ണവളർച്ചയെത്തിയ ഒരു ആൺ ബംഗാൾ കടുവയ്ക്ക് 250 കിലോഗ്രാമിൽ കൂടുതൽ ഭാരം…