ഹദാവോലി അല്ലെങ്കിൽ ഹഡാസിന്റെ നാടായ കോട്ട എന്നത് 318 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പട്ടണം ആണ്. ജയ്പൂരിനും ജോധ്പൂരിനും ശേഷം ജനസംഖ്യയുടെ കാര്യത്തിൽ രാജസ്ഥാനിലെ മൂന്നാമത്തെ വലിയ പട്ടണമാണമായിട്ട് വരും.
കോട്ടകൾ, ചരിത്രാതീത കാലത്തെ ഗുഹകൾ, പെയിന്റിംഗുകൾ, ചമ്പൽ നദി,
സ്മാരകങ്ങൾ, പ്രസിദ്ധമായ കോട്ട സ്റ്റോണുകൾ, ഹവേലികൾ, വലിയ വ്യാവസായിക ശാലകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് കൂടി പേരുകേട്ട സ്ഥലമാണ് കോട്ട.
രാജസ്ഥാനിൽ പൊതുവെ കാഴ്ചകൾ കുറവുള്ള ഒരു സ്ഥലമാണ് കോട്ട എന്ന് പലരും പറയുന്നത് കേള്‍ക്കാം, ഓരോ നാട്ടിലും ഒരോ വിത്യസ്ത കാഴ്ചകൾ ഒളിഞ്ഞു കിടപ്പുണ്ട് അത്തരത്തിലൊരു ദേശം തന്നെയാണ് കോട്ടയും.

പതിനേഴാം നൂറ്റാണ്ടിൽ കോട്ട എന്ന സ്ഥലം ഒരു പ്രത്യേക സ്ഥലമായി സ്ഥാപിക്കപ്പെടുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് കോട്ട ദേശം ഭരിച്ചിരുന്നത് ഹഡ സമുദായത്തിൽപ്പെട്ട റാവു ദേവ എന്ന തലവനായിരുന്നു. ധീരനും, വിജയിയും, സേനാപതിയും ആണെന്ന് കഴിവ് തെളിയിച്ച റാവു മധോ സിംഗ് എന്ന യുവ രാജകുമാരൻ ബുണ്ടിയിലെ അന്നത്തെ ഭരണാധികാരി ഒരു കോട്ട സമ്മാനമായി പണിതു കൊടുത്തു. ശേഷം തുടർന്നുള്ള വർഷങ്ങളിൽ കോട്ട പ്രദേശം ഭിൽ വംശ ഭരണത്തിൻ കീഴിലായി….
അവിടെയുള്ള ഭരണാധികാരികൾ പിന്നീട് മുഗൾ ചക്രവർത്തിമാർക്ക് വേണ്ടി പോരാടുകയും… ഒരു യുദ്ധത്തിൽ റാവു മധോ സിങ്ങിന്റെ അഞ്ച് പുത്രന്മാർക്ക് യുദ്ധക്കളത്തിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നൂറ്റാണ്ടുകളായി വിവിധ മുഗൾ ചക്രവർത്തിമാരുടെയും ശേഷം മേവാറിലെയും ജയ്പൂരിലെയും ഭരണാധികാരികളുടെയുമെല്ലാം ആക്രമണങ്ങളെ കോട്ടക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ മറാത്ത പടത്തലവന്മാരും
ചില സമയങ്ങളിൽ കോട്ടയുടെയും ബുണ്ടിയുടെയുമെല്ലാം നിലനിൽപ്പിന് പോലും ഭീഷണിയായി മാറുകയും ചെയ്തു….. ആ അപകടം മണത്തറിഞ്ഞ അന്നത്തെ
അനുഭവസമ്പത്തുള്ള കോട്ടയിലെ ഭരണാധികാരികൾ ആഴത്തിലുള്ള നയതന്ത്രബോധം വളർത്തിയെടുത്തു അപകടം ഒഴിവാക്കുകയാണുണ്ടായത്.

കോട്ട പഴയ കാലഘട്ടത്തിലെ സ്വാധീനമുള്ള നിരവധി രാജവംശങ്ങൾക്ക് കീഴിലായിരുന്നു എന്നതിനാൽ നഗരത്തിന്റെ സാംസ്കാരിക പൈതൃകവും സാമൂഹിക സജ്ജീകരണവും അക്കാലത്തെ സമ്പന്നമായ ഒന്നായി നിലനിർത്തി പോന്നു. ഇന്ന് കോട്ട സന്ദർശിക്കുന്നവർക്ക് കൊട്ടാരങ്ങൾ, ജലപാതകൾ, വാസ്തുവിദ്യ
ചരിത്ര നിധികളുടെ ശേഖരണമെല്ലാം ഇവിടെ കാണാനാകും.
ഏഷ്യയിലെ ഏറ്റവും വലിയ വളം പ്ലാന്‍റ്. പ്രിസിഷൻ യൂണിറ്റ്, ആറ്റോമിക് പവർ സ്റ്റേഷൻ എന്നിവയും ഇവിടെയുണ്ട്. വ്യത്യസ്‌ത നിറങ്ങളിൽ ലഭിക്കുന്ന കോട്ട സ്റ്റോൺ ലോകമെമ്പാടും പ്രശസ്തമാണ് സൂറിയ മൽമാൽ” എന്നറിയപ്പെടുന്ന
കോട്ട ഡോറിയ ( സാരിയും ) കച്ചോറിസ് ലഘുഭക്ഷണവും വളരെ പ്രസിദ്ധമാണ്.
എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് പരിശീലനം നൽകുന്ന വിവിധ കോച്ചിംഗ് സ്ഥാപനങ്ങളുടെ പേരിലും ഈ അടുത്ത് കോട്ട ശ്രദ്ധിക്കപ്പെടുന്നുണ്ട്.
കോട്ട ബാരേജ് ചമ്പല്‍ നദീതീരത്തോട് ചേര്‍ന്നു റോഡ് നദിയെ ടൂറിസത്തിനായി ഉപയോഗപ്പെടുത്തുന്ന പണികളെല്ലാം ഏകദേശം തീര്‍ന്നിട്ടുണ്ട്.

ഒളിഞ്ഞിരിക്കുന്ന കോട്ടയിലെ കാഴ്ചകള്‍
⭕️ ഗരാടിയാർ_മഹാദേവ് Grand Canyon of India
കോട്ടയിലെ ബാപ്പു നഗറിൽ നിന്ന് 23 കിലോമീറ്റർ ദൂരെയാണ് ഗരാടിയാർ മഹാദേവ് നിലകൊള്ളുന്നത്.
കരടികൾ ഉള്‍കൊള്ളുന്ന ചെറിയൊരു കാട്ടിലൂടെ വേണം ഇതിനകത്തേക്ക് പ്രവേശിക്കാൻ. ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്ൽ നിന്ന് വാഹനത്തിനും ആൾക്കും ടിക്കറ്റ് എടുത്തു വേണം അകത്തേക്ക് പ്രവേശിക്കാന്‍. കഷ്ടിച്ചു ഒന്നര കിലോമീറ്റർ കൂടി സഞ്ചരിച്ചു കഴിഞ്ഞാല്‍ ഗരാടിയാർ മഹാദേവ് പോയിന്റിലെത്താം, ഇടതൂർന്ന വനമല്ലെങ്കിലും വന്യമൃഗങ്ങളൊക്കെ ഇവിടെയുണ്ട്ന, ല്ല രീതിയിൽ വാനരപ്പടയുണ്ടിവിടെ.
ചമ്പൽ നദിയുടെ തീരത്തിൽ സ്ഥിതി ചെയ്യുന്ന ഗരാടിയാർ മഹാദേവ് ക്ഷേത്രമാണ് ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രം. അവിടേക്കാന് ആളുകൾ കൂടുതലായി വന്നെതുന്നത്, അതിനോട് ചേർന്നു നിൽക്കുന്ന ഒരു വ്യൂ പോയിന്റ് ആണ് ഗരാടിയാർ മഹാദേവ് ” റ ” ഷേപിൽ ഉള്ള ചമ്പൽ നദിയുടെ മനോഹരമായ കാഴ്ച ഇവിടെനിന്നും കാണാനാകും. ഗ്രാൻഡ് ക്യാൻയോൺ ഓഫ് ഇന്ത്യ എന്നും ഇതറിയപ്പെടുന്നുണ്ട്. ആൻഡ്രയിലെ ഗണ്ടി കോട്ട പോലെയുള്ള ഒരു സ്ഥലം ഏകദേശം രണ്ടിനും ഒരേ സാമ്യം ഉണ്ടെങ്കിലും മഴക്കാലത്തു മുകളിലൂടെ വന്നു ചമ്പൽ നദിയിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ ഒട്ടനവധിയുണ്ട് ഇതിനു മുകളിൽ.

⭕️ സെവൻ വണ്ടർലസ് പാർക്ക്
കിഷോർ സാഗർ ലേക്ക്
ജഗ്മന്ദിർ പാലസ്
കോട്ടയിലെ മറ്റൊരു പ്രധാന ആകർഷണമാണ് സെവൻ വണ്ടർലസ് പാർക്ക്
കിഷോർ സാഗർ ലേക്കിനോടും അതിനോട് ചേർന്നു കിടക്കുന്ന ജഗ്മന്ദിർ പാലസിനോടും അഭിമുഖമായി നിൽക്കുന്ന ലോകാത്ഭുതങ്ങളിൽ പെട്ട ഏഴണ്ണത്തിന്റെയും ചെറിയൊരു മിനിയേച്ചർ പതിപ്പ് ഇവിടെ പണിതു വെച്ചിട്ടുണ്ട്.
വെകുന്നേരമാണ് ഈ പാർക്കിൽ ചിലവഴിക്കാൻ പറ്റിയ സമയം
നേരം ഇരുട്ടി തുടങ്ങിയപ്പോൾ എന്‍ട്രി ടിക്കറ്റ് എടുത്തു അകത്തേക്ക് പ്രവേശിച്ചാല്‍
വൈകുന്നേരം കാഴ്ചകളൊക്കെ കണ്ടു രാത്രിയിൽ പ്രകാശിതമാകുന്ന പാർക്കും കിഷോർ സാഗറുമെല്ലാം പുതിയൊരു അനുഭവമായിരിക്കും.
ഓരോ പട്ടണത്തിന്‍റെയും തുടിപ്പറിയണമെങ്കിൽ രാത്രിയിലെ മാർക്കറ്റിലേക്ക് ഇറങ്ങിചെല്ലുക കോട്ട മാര്‍കറ്റിലെ കാഴ്ചകളും കച്ചവടങ്ങളും ആൾ തിരക്കും ബഹളവുമൊക്കെ അനുഭവിച്ചറിയുക.

⭕️ കൊട്ടിയ ഭീല്‍ കോട്ട
ചെമ്പല്‍ നദീ തീരത്തെ ഏറ്റവും പൗരാണികമായതും രാജസ്ഥാനിലെ ഏറ്റവും പഴയ ഗോത്ര വിഭാഗമായ ഭീല്‍ വംശത്തിന്‍റെ നാമവശേഷമായ കോട്ടയുടെ തുടിപ്പുകള്‍ തേടി വനവും പാറക്കൂട്ടങ്ങളും ചെമ്പല്‍ നദിയും മുറിച്ചുകടന്നു ഒരു സാഹസിക യാത്ര ചെയ്തു ഇവിടെ എത്തിചേരാനാകും.

🔹 കോട്ട സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം
സെപ്റ്റംബർ – ഒക്ടോബർ
ഡിസംബർ – ജനുവരി- ഫെബ്രുവരി പകുതി വരെ.
▪️ ഗതാഗത മാര്‍ഗം
കേരളത്തിൽ നിന്ന് നേരിട്ട് കോട്ട ജന്‍ക്ഷന്‍ വഴി പോകുന്ന ഏതാനും ട്രെയിനുകളുടെ ലിസ്റ്റ് താഴെ.
മരുസാഗർ എക്സ്പ്രസ്സ് – ഞായര്‍ തിരുവനന്തപുരം നിസാമുദീന്‍ സൂപ്പര്‍ ഫാസ്റ്റ് & തിരുവനന്തപുരം സമ്പര്‍ക്രാന്തി – തിങ്കള്‍
രാജധാനി – ചൊവ്വ, വ്യാഴം, വെള്ളി തിരുവനന്തപുരം അമൃതസര്‍ – ബുധന്‍ കൊച്ചുവേളി യോഗ്നഗര്‍ എക്സ്പ്രസ്സ് – വെള്ളിയാഴ്ച
കൊച്ചുവേളി ഇർഷികേശ് – വെള്ളി
സബർകാന്തി തിങ്കൾ – ശനി
▪️ കാഴ്ചകള്‍
കോട്ട അത്ര ജനപ്രിയമല്ലെങ്കിലും ഈ പട്ടണം സന്ദർശിക്കുന്നവർക്ക് പട്ടണത്തിൻ അകത്തും 30km ചുറ്റളവിലുമായി ഒത്തിരി കാഴ്ചകൾ കാണാനുണ്ട്
ചമ്പൽ താഴ്‌വരയുടെ അതിമനോഹരമായ കാഴ്ചകൾ ഉള്ള
ഗരാഡിയ മഹാദേവ്, സെവൻ വണ്ടർലെസ് പാർക്ക്, ജഗ് മന്ദിർ പാലസ്, കിഷോർ സാഗർ ലേക്, കോട്ടബാരേജ്, ചമ്പൽ ഹാങ്ങിങ് ബ്രിഡ്ജ്, ഉമേദ് ഭവൻപാലസ്, കോട്ട പാലസ്. റാവോ മദോസിങ് മ്യൂസിയം ,മുകുന്ദ്ര കടുവ സങ്കേതം തുടങ്ങിയവ.
#kota #Rajasthan #Thar desert #Fort #Chambal river #Mewar #Bundi #Bheel fort #Garadiyar mahadev #yathrainfo