കുളിരിൽ വിറച്ച് ഉത്തരേന്ത്യൻ നഗരങ്ങൾ; രാജസ്ഥാനിലും ഡൽഹിയിലും താപനില എട്ട് ഡിഗ്രി

Post Date: 11/12/2025

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ജമ്മു കശ്മീരിലെ അമർനാഥ് യാത്രാ ബേസ് ക്യാമ്പിലെ താപനില മൈനസ് 4.3 ഡിഗ്രി സെൽഷ്യസിലെത്തി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ താപനില മൂന്നിനും ഏഴിനും ഇടയിലാണ്. മധ്യപ്രദേശ്, വിദർഭ, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിശൈത്യത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടേക്കെല്ലാം യാത്ര പോകുന്നവർ സെറ്റർ ഉൾപ്പെടെ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളെടുത്ത് പോകുക. ഫെബ്രുവരി അവസാനം വരെ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ഡൽഹിയിൽ താപനില എട്ട് ഡിഗ്രിയാണ് ഇപ്പോൾ. മലിനീകരണ തോത് ‘വളരെ മോശം’ വിഭാഗത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മധ്യപ്രദേശ്, വിദർഭ, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *