“കെംപ്റ്റി” ഇന്ത്യയിലെ ഇരട്ട വെള്ളച്ചാട്ടം

ഇന്ത്യയിലെ ഇരട്ട വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന കെംപ്റ്റി വെള്ളച്ചാട്ടം വടക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്.

സൗന്ദര്യത്തിനും വലിപ്പത്തിനും പേരുകേട്ട നിരവധി വെള്ളച്ചാട്ടങ്ങൾ നമ്മുടെ ഇന്ത്യയിൽ നിലവിലുണ്ട്, ഉദാഹരണമായി ജോഗ് വെള്ളച്ചാട്ടം, ദൂദ്‌സാഗർ വെള്ളച്ചാട്ടം, അതിരപ്പിള്ളി വെള്ളച്ചാട്ടം എന്നിവ  പ്രശസ്ത വെള്ളച്ചാട്ടങ്ങളാണ്. ഈ വെള്ളച്ചാട്ടങ്ങളിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയുമെല്ലാം ആകർഷിക്കുന്നു. അവയിൽ പലതും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ പ്രദാനം ചെയ്യുന്ന വനപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് 

മലനിരകളിലും വനപ്രദേശങ്ങളിലും രൂപം കൊള്ളുന്ന ഇത്തരം മനോഹരമായ വെള്ളച്ചാട്ടങ്ങൾക്ക് അവയുടെ ഭംഗിയും പ്രകൃതിദത്ത ചുറ്റുപാടുകളും കാരണം ഈ വെള്ളച്ചാട്ടങ്ങൾ അവയുടെ ആകൃതിയോ ഘടനയോ അടിസ്ഥാനമാക്കി പ്രത്യേക പേരുകൾ നൽകിയിട്ടുണ്ട്. അത്തരമൊരു വെള്ളച്ചാട്ടമാണ് ഇന്ത്യയുടെ ഇരട്ട വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന കെംപ്റ്റി വെള്ളച്ചാട്ടം. ദൃശ്യമായ രണ്ട് അരുവികളിലൂടെ വെള്ളം ഒഴുകുന്നത്തിനാലാണ് ഇത് ഇരട്ട വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. 

1830 കളിൽ ബ്രിട്ടീഷുകാർ മുസ്സൂറിയെ വിനോദത്തിനും സമതലങ്ങളിലെ ചൂടിൽ നിന്നുള്ള ആശ്വാസത്തിനുമായി ഒരു കുന്നിൻ പ്രദേശമായി വികസിപ്പിച്ചപ്പോളാണ് അവർ ഈ വെള്ളച്ചാട്ടങ്ങൾ കണ്ടെത്തി വികസിപ്പിച്ചെടുക്കുന്നത്.

1835 ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആയിരുന്ന ജോൺ മെക്കിനാൻ തന്റെ കൊളോണിയൽ ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ക്യാമ്പ് ചെയ്ത് ഗ്രാൻഡ് ടീ പാർട്ടികൾ നടത്തിയിരുന്ന “ക്യാമ്പ്-ടീ ” എന്ന പദത്തിൽ നിന്നാണ് “കെംപ്റ്റി” എന്ന പേര് വന്നെതെന്നും, മറ്റൊന്ന് കെംപ്റ്റി ഗ്രാമത്തോടുള്ള സാമീപ്യം കാരണമാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നു.

ഉത്തരാഖണ്ഡ്ലെ മുസ്സൂറിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ഒരു കുന്നിൻ പ്രദേശത്തിനടുത്താണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്, ഏകദേശം 5,600 അടി ഉയരത്തിൽ ക്ലൗഡ് എൻഡ് ജംഗിളിൽ നിന്നാണ് ഈ വെള്ളച്ചാട്ടം ഉത്ഭവിച്ച് ഒടുവിൽ അഞ്ച് വ്യത്യസ്ത അരുവികളായി പിളർന്ന് 40 അടി താഴേക്ക് അടിത്തട്ടിലുള്ള ഒരു പ്രകൃതിദത്ത കുളത്തിൽ എത്തുകയും ചെയ്യുന്ന വെള്ളച്ചാട്ടം കാഴ്ച്ചയിൽ ഇരട്ടകളെപ്പോലെ തോന്നുമെങ്കിലും 150 വർഷത്തിലേറെയായി അതിങ്ങനെ ഒഴുകി കൊണ്ടിരിക്കുകയാണ്.

ബ്രിട്ടീഷ് കാലഘട്ടത്തിൽ കണ്ടെത്തിയ കെംപ്റ്റി വെള്ളച്ചാട്ടം ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു പിക്നിക് സ്ഥലമായി ഉപയോഗിച്ചു പോന്നിരുന്നു കാലക്രമേണ,വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നത് കൊണ്ടുതന്നെ ഉത്തരാഖണ്ഡിലെ

മുസ്സൂറിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കെംപ്റ്റി വെള്ളച്ചാട്ടവും മാറി, എല്ലാ വർഷവും ആയിരക്കണക്കിന് സന്ദർശകർ ഇവിടെ എത്താറുണ്ട്, പ്രത്യേകിച്ച് വേനലവധിക്കാലത്ത്.

വേനൽക്കാലത്തും മഴക്കാലത്തും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമാണെങ്കിലും മഴക്കാലത്ത് വെള്ളച്ചാട്ടം അതിന്റെ എക്സ്ട്രീം ലെവലിൽ അനുഭവിക്കാൻ കഴിയും.

മുസ്സൂറിയിൽ നിന്നോ ഡെറാഡൂണിൽ നിന്നോ  ഇവിടേക്ക് എത്തിച്ചേരാനാകും.

മുസ്സൂറിയിൽ നിന്ന് 17 കിലോമീറ്റർ ദൂരവും. ഡെറാഡൂണിൽ നിന്ന് 46 കിലോമീറ്റർ ദൂരവുമുണ്ട്.

#mussurie #Dehradun #kempty #waterfall

Leave a Reply

Your email address will not be published. Required fields are marked *