ഫ്രീ ആയിട്ട് ഭക്ഷണം വിളമ്പുന്ന ഇന്ത്യയിലെ ഏക ട്രെയിൻ

ഇന്ത്യയിൽ എല്ലാ യാത്രക്കാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഒരേയൊരു ട്രെയിൻ ഉണ്ടെന്ന് എത്ര പേർക്കറിയാം ?

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എല്ലാ യാത്രക്കാർക്കും സൗജന്യമായി ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ഏക ട്രെയിനാണ്
ട്രെയിൻ നമ്പർ 12715 / 12716 “സച്ച്ഖണ്ഡ് എക്സ്പ്രസ് ‘

മഹാരാഷ്ട്രയിലെ ഹസൂർ സാഹിബ് നന്ദേഡിനെ പഞ്ചാബിലെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന ഒരു പ്രതിദിന സൂപ്പർഫാസ്റ്റ് ട്രെയിനാണിത്. ഏകദേശം രണ്ടായിരത്തിലധികം കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്, ഒരു ചാർജുമില്ലാതെ ബെർത്തിൽ എത്തുന്ന സൗജന്യ ഭക്ഷണ സേവനത്തിലൂടെയാണ് ഈ സൂപ്പർഫാസ്റ്റ് ട്രെയിൻ ഓടി കൊണ്ടിരിക്കുന്നത്

സിഖ് മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പുണ്യസ്ഥലങ്ങളായ നന്ദേഡിലെ ഹസൂർ സാഹിബിനും അമൃത്സറിലെ ഹർമന്ദിർ സാഹിബിനെ (ഗോൾഡൻ ക്ഷേത്രം / സുവർണ ക്ഷേത്രം) ഇവയ്ക്ക് ഇടയിൽ ദിവസവും സർവീസ് നടത്തുന്നു.

ഭക്ഷണം റെയിൽവേ ഒരുക്കുന്നതല്ല, മറിച്ചു
ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റികളും, സിഖ് സന്നദ്ധ സംഘങ്ങളുമാണ് സസ്യാഹാരം സ്റ്റേഷനുകളിലോ അടുത്തുള്ള ഗുരുദ്വാരകളിലോ വെച്ച് വലിയ അളവിൽ ഭക്ഷണം പാകം ചെയ്തു, ട്രെയിൻ നിർത്തുമ്പോൾ, തയ്യാറാക്കിയ ഭക്ഷണം യാത്രക്കാർക്ക് അവരുടെ ബെർത്തുകളിൽ വെച്ച് വിതരണം ചെയ്യുന്നത്. നന്ദേഡ്, ഭോപ്പാൽ, ന്യൂഡൽഹി തുടങ്ങിയ പ്രധാന സ്റ്റോപ്പുകളിൽനിന്ന് സന്നദ്ധപ്രവർത്തകർ ട്രെയിനിൽ കയറുന്നു. അവർ ഭക്ഷണ പാത്രങ്ങളുമായി വന്ന് ഡാൽ, സബ്ജി, കധി-ചാവൽ, റൊട്ടി എന്നിവ അടങ്ങുന്ന ഭക്ഷണം വിളമ്പുന്നു. ഭക്ഷണത്തിന്‍റെ മെനുവിൽ കാലാവസ്ഥയേയും ദിവസത്തേയും ആശ്രയിച്ചു മാറ്റങ്ങളുണ്ടാവുന്നതാണ്

ജാതിക്കോ മതത്തിനോ അതിർവരമ്പു കളില്ലാതെ എല്ലാ യാത്രികർക്കും സന്നദ്ധ പ്രവർത്തകർ ഭക്ഷണം വിളമ്പുന്നു…
അപരിചിതർ ഒരേ ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുകയും സന്നദ്ധപ്രവർത്തകർ സേവ അനുഷ്ഠിക്കുകയും ചെയ്യുന്നു.
ഇത് ഈ യാത്രയിലെ ട്രെയിൻ ടിക്കറ്റ് നിരക്കിലോ റെയിൽവേ കാറ്ററിങ്ങിലോ ഉൾപ്പെടുന്നില്ല. അതായത് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക സേവനമല്ല എന്ന് ചുരുക്കം.

വിളമ്പുന്ന ഭക്ഷണം പൂർണമായും സസ്യാഹാരമാണ്. യാത്രികരും ആ സ്നേഹ രുചിയറിഞ്ഞു യാത്ര ചെയ്യുന്നു, യാത്രികർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ഇന്ത്യയിലെ ഏക ട്രെയിനായി സച്ച്ഖണ്ഡ് എക്സ്പ്രസ് വേറിട്ട്‌ നിക്കുന്നു.

#suchkhandexpress #indianrailway #freefood #suchkhand #amirtsar #sikh #punjab #goldentemple #maharashtra

#yathrainfo #travel #tourism #incredibleindia

Leave a Reply

Your email address will not be published. Required fields are marked *