വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ ജമ്മു താവിയിലേക്ക് സർവീസ് നീട്ടി

കാശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ത്യൻ റെയിൽവേ കൊണ്ടു വന്ന വന്ദേ ഭാരത് എക്‌സ്‌പ്രസ്സ് കുറഞ്ഞ സമയം കൊണ്ട് വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റി.

ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പൂർണ്ണമായും പ്രവർത്തനക്ഷമമായതോടെയാണ്  കശ്മീരിലെ കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് ആദ്യ വന്ദേ ഭാരത്‌ യാത്ര ഓടിത്തുടങ്ങിയത്.  

-10°സി തണുപ്പിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക ഹീറ്റിംഗ് സംവിധാനങ്ങളും ആന്റി-ഫ്രീസിംഗ് സാങ്കേതികവിദ്യയും അടങ്ങിയ ട്രെയിൻ 2025 ജൂൺ 6-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തത്. ജൂൺ ഏഴു മുതൽ ഇത് പൊതുജനങ്ങൾക്കായി സർവീസ് നടത്തുകയുണ്ടായി.

കശ്മീരിലെ കത്രയിൽ നിന്ന് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജനാബ് റെയിൽവേ പാലവും, ബനിഹാളും, ഒത്തിരി ടണലുകളും കടന്ന് ഏകദേശം 193 കിലോമീറ്റർ ദൂരം 3 മണിക്കൂർ സമയമെടുത്ത് കശ്‍മീരിലെ ശ്രീനഗർ പട്ടണത്തിൽ എത്തിച്ചേരുന്നുത്.

വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ ജമ്മു താവിയിലേക്ക് കൂടെ സർവീസ് നീട്ടി 

ജമ്മു കാശ്മീരിന്റെ തലസ്ഥാന നഗരമായ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിച്ചു കൊണ്ട് ആദ്യ വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ 2026 ഏപ്രിൽ 30 ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗോഫ് ചെയ്തതോടെ ഏപ്രിൽ 30 മുതൽ ജമ്മു താവിയിലേക്ക് കൂടെ ഈ സർവീസ് നീട്ടുകയാണുണ്ടായത്.

നിലവിലെ വന്ദേ ഭാരത്‌ സർവീസ് കത്രയിൽ നിന്ന് ശ്രീനഗർ വരെ ആയിരുന്നു സർവീസ് നടത്തിയിരുന്നത്. മുൻപ് യാത്രക്കാർ ജമ്മുവിൽ നിന്ന് കത്രയിൽ എത്തി വീണ്ടും ട്രെയിൻ മാറണമായിരുന്നു, എന്നാൽ ഇപ്പോൾ ജമ്മു താവിയിൽ നിന്ന് നേരിട്ട് തന്നെ ശ്രീനഗറിലേക്ക് വന്ദേ ഭാരതിൽ ഇനി മുതൽ യാത്ര ചെയ്യാം.

പുതിയ മാറ്റം 

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം 8-ൽ നിന്ന് 20 കോച്ചുകളായി വർദ്ധിപ്പിച്ചു.

ജമ്മു മുതൽ ശ്രീനഗർ വരെ ഏകദേശം 267 കിലോമീറ്റർ ദൂരം 4 മണിക്കൂറും 35 മിനിറ്റും സമയമെടുക്കും ഓടിയെത്താൻ , എന്നാൽ റോഡ് മാർഗ്ഗമുള്ള യാത്രാ സമയത്തിന്റെ നേർ പകുതി സമയം ഇതു വഴി ലാഭിക്കാം, മാത്രവുമല്ല റോഡ് വഴിയുള്ള യാത്രാ ക്ലേശവും കുറയ്ക്കാൻ കഴിയും.

കശ്മീർ താഴ്‌വരയിലെ പട്ടണങ്ങളായ പൂഞ്ച്, റജൗരി, ഉറി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് റെയിൽ യാത്ര സാധ്യമാക്കുന്നതിനുള്ള തുടക്കമാണ് ജമ്മു ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസ്സ്‌.

ജമ്മുവിൽ നിന്ന് നേരിട്ട് ശ്രീനഗറിലേക്ക് വന്ദേഭാരത്‌ ഓടിത്തുടങ്ങിയതോടെ  ഇരട്ട തലസ്ഥാന നഗരികൾക്കിടയിലെ യാത്രാ സമയം കുറക്കാനും ചരക്കു നീക്കത്തിനും വിനോദസഞ്ചാര മേഖലക്കും ഇതൊരു പുത്തനുണർവായി മാറും.

നിലവിൽ ആഴ്ചയിൽ ആറ് ദിവസമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ശ്രീനഗറിലേക്കുള്ള യാത്രക്കാർക്ക് ഇപ്പോൾ വിമാനത്തേക്കാൾ ലാഭകരമായും വേഗത്തിലും ഈ വന്ദേ ഭാരത് വഴി യാത്ര ചെയ്യാൻ സാധിക്കും.

കാശ്മീരിനെ ഇന്ത്യയുടെ മറ്റിടങ്ങളുമായി റെയിൽ വഴി ബന്ധിപ്പിക്കുക എന്ന ചരിത്ര പദ്ധതിക്ക് 1990 കളിലാണ് കേന്ദ്രം തുടക്കം കുറിച്ചത് പൂഞ്ച്, റജൗരി, ഉറി പ്രാദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

#vande bharath #Katra #srinagar #chenabbridge #worldhighestrailwaybridge #Jammutawi

Leave a Reply

Your email address will not be published. Required fields are marked *