കഞ്ചാവ് മണക്കുന്ന പുൽഗയിലെ രാവുകൾ

✍️ Roshith Dadu

യാത്രാക്ഷീണവും അതിനിടയിൽ ഉണ്ടായ നിസാരമായ പരിക്കുകളും വല്ലാതെ മുഷിപ്പിച്ചെങ്കിലും ബർഷേനിയിൽ വണ്ടിയിറങ്ങിയതതിൽ പിന്നെ അതിനൊരു മറുമരുന്നായി അത്രത്തോളം പ്രകൃതി എന്നെ വലിഞ്ഞുകെട്ടിയിട്ടിരുന്നു ഫുട്ബാളിൽ ഇറ്റാലിയൻ പ്രതിരോധം ചൈന വൻമതിൽ തീർക്കുന്നതിനേക്കാളും കൂടുതൽ അത്രയും മനോഹരമാണ് ചെന്നിറങ്ങിയ ഭൂപ്രദേശം. ബർഷേനി റോഡ് ഗതാഗതം ലഭ്യമായുള്ള ഒരു ചെറിയ ഗ്രാമമാണ് ഇവിടെ നിന്ന് വേണം പുൽഗയിലേക്കുള്ള വഴി തുടങ്ങുന്നത് തണുപ്പ് കുറവാണെങ്കിലും തണുപ്പുണ്ട് സഹിക്കാവുന്നതേ ഉള്ളൂ ചെറിയതോതിൽ മഴയും ഉണ്ട് താഴെ ഒരു ഭാഗത്തുകൂടെ പാർവതി തകിടം മറഞ്ഞു എങ്ങോട്ടെന്നില്ലാത്തെ പോലെ ഒഴുകുകയാണ് മറു ഭാഗത്ത് ആകാംക്ഷയോടെ നിൽക്കുന്ന എന്‍റെ മനസ്സും ബാർഷേനിയിൽ നിന്നുമാണ് കാൽഗ,കീർഗംഗ, തോഷ് എന്നിവടങ്ങളിലേക്കും പോകുന്ന വഴികൾ….

കരുതിയതിനേക്കാളും എളുപ്പത്തിലായിരുന്നു പുൽഗയിലേക്കുള്ള ട്രെക്കിങ്ങ് എന്നിലിരുന്നാലും ഓരോ അടി മുന്നോട്ട് വെക്കുമ്പോളും വല്ലതെ കിതക്കുന്നുണ്ടായിരുന്നു അത് ഇവിടെ സ്വാഭാവികമാണ് ഓക്സിജന്റെ അളവിന്റെ ലഭ്യത കുറവാണ് ഇതിനു കാരണമെന്ന് സ്വയം വിലയിരുത്തി മുന്നോട്ട്.
(Ams ) അനുഭവിക്കില്ല ഉയരത്തിൽ ആയതുകൊണ്ടുള്ള നേരിയ പ്രശ്നം ആണ് ശ്വാസ്വംമുട്ടൽ ഒന്നും തന്നെ അനുഭവിക്കില്ല പെട്ടന്ന് കിതക്കും എന്നുമാത്രം ചിലവർക്ക് ഒന്നും തന്നെ ഉണ്ടാവില്ല. പൈൻ മരങ്ങളുടെ ഇടയിലൂടെ നടന്നു പോവുന്നത് മഴ കാരണം നിലം വഴുക്കൽ നേരിയ തോതിൽ അനുഭവപ്പെടുന്നുണ്ട് രണ്ടു വട്ടം തെന്നിവീണെങ്കിലും ഭഗവാന്റെ കൃപ കൊണ്ട് കാര്യമായി ഒന്നും ഒന്നും തന്നെ സംഭവിച്ചില്ല ടൂറിസം ഈ ഇടയായി ഹിമാചലിനെ വല്ലാതെ ബാധിക്കുന്നുണ്ടെന്നു അവിടെ തള്ളിയ മാലിന്യങ്ങൾ കണ്ടപ്പോൾ മനസിലായി കഫേ നാടത്തിപ്പുകാരും മറ്റുമാണ് ഇതിനുള്ള ഉത്തരവാദികൾ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്നെ പോലെ വരുന്നവരെ തീറ്റിപ്പോറ്റണ്ടെ ഇവിടെ വരുന്നവർ ആരും തന്നെ അവിടെയും ഇവിടെയും ചപ്പു ചവറുകൾ വാരി എറിയുന്നില്ല പക്ഷെ പ്രദേശവാസികൾ തന്നെ ആണ് സ്വന്തം നാടിനെ ഉപദ്രവിക്കുന്നത് സ്കൂളിൽ പോവുന്ന കുട്ടികൾ സ്നാക്സും മറ്റു പാക്കറ്റ് ഫുഡും കഴിച്ചു എറിയുന്നതാണ് ഇതിൽ ഭൂരിഭാഗവും അതും ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതിന്റെ വരവും ടൂറിസ്റ്റുകളെ ആശ്രയിച്ചിട്ടായിരുന്നു ” അങ്ങാടിയിലൂടെ പോവുകയും ആരും കാണാനും പാടില്ല” ‘എന്ന വിഭ്രമ്പിച്ച അവസ്ത്ഥ.

കുതിച്ചും കിതച്ചും പുൽഗയിൽ എത്തിയത് അറിഞ്ഞില്ല ഈ കൺ മുന്നിൽ കാണുന്നതാണ് പുൽഗ കൂടുതൽ ചുറ്റുപാടുകൾ കാണാത്ത ഞാൻ മുന്നിൽ കാണുന്നത് സ്വർഗമാണെന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നാലും ഇതൊരു കൊച്ചു സ്വർഗം തന്നെ മുന്നിൽ ആപ്പിൾ തോട്ടങ്ങൾ പൈൻ മരങ്ങളെ തൊട്ടു തലോടി ആടി പാടി വരുന്ന കോടമഞ്ഞു മറുവശത്തു മഞ്ഞിൽ പുതച്ചു മൂടി നിൽക്കുന്ന ഹിമാലയ പർവതങ്ങൾ എന്ത് കൊണ്ടും ഞാൻ സന്തുഷ്ട്ടൻ ജീവിതത്തിൽ ഇത് വരെ കണ്ടിട്ടും അനുഭവിച്ചിട്ടും ഇല്ലാത്ത നിമിഷങ്ങൾ ഇവിടെ ഒരു തോട്ടിപണിക്കാരൻ ആയി വരെ ജോലി കിട്ടിയാലും നിൽക്കാമെന്ന് ഉറച്ചു മന്ത്രിച്ചു

വന്ന ഇടം ഇന്ത്യയിൽ ആണോ അതോ ഇസ്രേയലിൽ ആണോ എന്നൊരു ചെറിയ സംശയം ഇല്ലാതില്ല അത്രത്തോളം ഇസ്രേയലുകാർ ഉണ്ടിവിടെ ഇസ്രേയേലുകാർ ഇത്രക്കും ഇവിടേക്ക് ഒഴുകാൻ ഉരു നിഗൂഢമായ കാരണമുണ്ട് . കഞ്ചാവ് ചെടിയിൽ നിന്നും ഹാഷിഷ് ഉണ്ടാക്കാൻ പഠിച്ചത് അവരാണ് അത് കൊണ്ട് അവർ ഏതു അറ്റം വരെയും പോവും ലോകത്തിലെ ഏറ്റവം മൂല്യമേറിയ ചരസ് ഉണ്ടാക്കുന്നത് ഇന്ത്യയിൽ ആണ് ആയതിനാൽ ഇന്ത്യ അവരുടെ പ്രധാന മേച്ചിൽപുറങ്ങളിൽ ഒന്നായി മാക്കുകയായിരുന്നു.

എവിടെ നോക്കിയാലും കഞ്ചാവിന്റെ പുകകൾ ഉയരുന്നു. തുരു തുരാ ബോംബിടുന്ന ഗാസയെ കുറിച്ചാണ് ഇസ്രേയലിനെ കുറിച്ച് ആലോചിച്ചപ്പോൾ മനസ്സിൽ വന്നത് ഇവരുടെ മുഖത്ത് നോക്കുമ്പോൾ സന്തോഷവും അതിലുപരി നിഘൂടതയും അനുഭവപ്പെടുന്നു കണ്ണുകൾ ചക്രവാളം പോലെ വെട്ടിത്തിളങ്ങുന്നു.തണുപ്പു കൂടി വരുന്നു കൂടെ ഇരുട്ടും ഇവിടെ ഉള്ള വിശപ്പ് അസഹനീയമായി വരുന്നുണ്ട് റൂം എടുത്തതിന്റെ തൊട്ടു അപ്പുറത്ത് തന്നെ ചെറിയൊരു കഫേ ഉണ്ട് ആഘോഷത്തിന്റെ തിമിർപ്പുകളാണ് ഉൾവശത്ത് എന്തോ രണ്ടു ഓർമയിൽ നിൽക്കാത്ത സാധനം ഓർഡർ ചെയിതു കഫേ നിറയെ ഇസ്രായേൽ യുവതീ യുവാക്കൾ ആണ് വന്നിറിങ്ങിയ സ്ഥലം മിനി ഇസ്രേയാൽ എന്ന് വേണമെങ്കിൽ വിളിക്കാം എണ്ണിയാലവസാനിക്കാത്ത അത്രയ്ക്കും ഇസ്രേയൽകാർ ഉണ്ടിവിടെ നിമിഷ നേരങ്ങൾക്കകം സപ്ലയർ ഓർഡർ ചെയ്ത സാധനങ്ങൾ മുന്നിൽ നിരത്തുന്നു ശേഷം ഇയാൾ അപ്പുറത്തിരിക്കുന്ന ഇസ്രേയലികളുടെ കൂടെ ഇരുന്നു കഞ്ചാവ് വലിക്കുന്നു ഞാനും എന്റെ കൂടെ വന്നവനും മുഖാമുഖം നോക്കുന്നു ഇത് ഇന്ത്യയിൽ തന്നെ ആണോ എന്ന ഭാവത്തിൽ.

ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി മൊത്തത്തിൽ ഒന്നു കൺകുളിർക്കെ പുൽകയുടെ മുക്കും മൂലയും ആസ്വദിച്ചു അമർചിത്ര കഥകളിൽ വരഞ്ഞിട്ട പോലെ ആണ് കണ്ണു കൊണ്ട് കാണുന്നത് ഇവിടെ കക്കൂസ് കഴുകുന്ന ജോലി കിട്ടിയാലും എടുക്കാൻ തയ്യാർ വീണ്ടും ചിന്തിച്ചു എന്തായാലും ഇത് ഹിമാലയത്തിനെയും അതിനോട് അനുബദ്ധിച്ച് കിടക്കുന്ന ഭൂമികളെയും അറിഞ്ഞു തുടങ്ങുന്നതിന്റെയുമുള്ള ആദ്യത്തെ ചുവടുവെപ്പാണ് ഇനി തുടങ്ങുകയായി എന്ന് മനസ്സിൽ ഉരുവിട്ടു

പെട്ടെന്നെവിടെയോ എന്തോ ശബ്ദം കേൾക്കുന്നുണ്ട് എന്താണെന്ന് ഒരു എത്തും പിടയും കിട്ടുന്നില്ല കുറച്ചു ശ്രദ്ധിച്ചപ്പോൾ ആണ് സംഗതി പിടികിട്ടിയത് പ്രദേശത്തെ കുട്ടികൾ ഒളിച്ചു കളി കളിക്കുകയാണ് ഒടിഞ്ഞു നിൽക്കുന്ന പൈൻ മരത്തിനു താഴെയും മരത്തിന്റെ പിറകിലുമൊക്കെ ആയി അവർ അത് അതിന്റെ മാധുര്യത്തോടെ കൈകാര്യം ചെയുന്നു എന്താണാവോ ഈ നിമിഷം എന്നെ വല്ലാതെ ആകർഷിച്ചു പോയി നമ്മുടെ നാട്ടിൽ ഞാൻ ഇതൊക്കെ കണ്ടിട്ട് നാളൊരുപാടായി ചിലപ്പോൾ അതായിരിക്കാം.

ഇവിടെ ഉള്ള വീടുകൾ പൊതുവെ മറ്റുള്ള ഗ്രാമങ്ങളിലെ പോലെ തന്നെ മരം കൊണ്ടും മേൽക്കൂര പാറ കഷ്ണങ്ങൾ പാകിയുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇവരുടെ ജീവിത ശൈലി കാണുമ്പോൾ ആണ് ഇത്രയും ലളിതമാണെന്ന് ജീവിതമെന്നു മനസിലാവുന്നത് എത്ര സന്തുഷ്ട്ടരാണിവർ ചായാൻ ഒരിടവും കഴിക്കാൻ റൊട്ടിയും വലിക്കാൻ കുറച്ച് കഞ്ചാവും ഉണ്ടെങ്കിൽ ബലേ ബേഷ്! ഇതാണ് ഇവർ തലമുറകളായി പിന്തുടരുന്ന ജീവിത ശൈലി എന്ന് തോന്നുന്നു ഇവിടെ ആണെങ്കിൽ അനിയൻ ഒരു വീട് വെച്ചാൽ ചേട്ടൻ കൊട്ടാരമുണ്ടാക്കും മറ്റവൻ ഗ്രാനൈറ്റ് നിലത്തു പാകിയാൽ മറ്റവൻ സ്വർണത്തിന്റെ തരിയുള്ള ഗ്രാനൈറ്റ് നിലത്ത് വിരിക്കുന്നു സമൂഹത്തിനു മുന്നിൽ ഞാനാണ് വലിയവൻ എന്ന് പറയാൻ വേണ്ടി പെടാപാട് പെടുന്നു ഓർക്കുമ്പോൾ തന്നെ സങ്കടവും അതിലുപരി പുച്ഛവും തോന്നുന്നു

അനന്തമായ നടത്തത്തിനിടെ ഏതോ ഒരു വെള്ളച്ചാട്ടത്തിനിടെ മുന്നിൽ എത്തിയിരിക്കുന്നു ചുറ്റും വിജനമായ പൈൻമരകാടുകൾ അടക്ക കുരുവിയുടെ വലുപ്പത്തിലുള്ള ഏതോ കിളികൾ ചുറ്റും പാറികളിക്കുന്നുണ്ട് കൂടെ കാതിനു ഇമ്പമേറുന്ന ശബ്ദവും ഒപ്പം ഇളം കാറ്റും വീശുന്നുണ്ട് കാറ്റിന്റെ ഫലമായി മരത്തിന്റെ ഇലകൾ നൃത്തം ചെയ്യുകയാണ് ഈ കാഴ്ച്ച ഞാൻ വേണ്ടുവോളം കണ്ടിരിക്കുകയാണ്

സൂക്ഷിച്ചു നോക്കിയപ്പോലാണ് അതാ അങ്ങ് ദൂരെ കാണുന്നു വെള്ളപട്ടു ചാർത്തിയ ഹിമവാൻ ജീവിതം ഇങ്ങനെയാണ്. സന്തോഷം , സങ്കടം,അലസത എന്നീ മൂന്നു ഘട്ടത്തിലൂടെ ആണ് എന്റെ ജീവിതം പ്രധാനമായും കടന്നു പോവുന്നത് അതിൽ സന്തോഷത്തിന്റെ മൂർദ്ധന്യത്തിൽ ആണ് ഞാനിപ്പോൾ നിൽക്കുന്നത് .

      വന്നിറങ്ങിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട് അവിടത്തെ കാക്കകളെ കുറിച്ചായിരുന്നു അത്  മലമുകളിലൂടെ പരുന്തുകൾ വട്ടമിട്ടു പറക്കുന്നത് പോലെ ആയിരുന്നു  അവപറക്കുന്നത് പക്ഷെ ഹിമാലയത്തിനു മുകളിലൂടെയാണ് ഇവിടത്തെ പരുന്തുകൾ പറക്കുന്നതെന്നു അറിഞ്ഞപ്പോൾ ഇതിന്റെ പൊരുൾ മനസിലാക്കാൻ സാധിച്ചു

   സമയം നെഞ്ചിടിപ്പുപോലെയാണ് നിമിഷനേരം കൊണ്ട് ഇല്ലാതായി തീരുന്നു നേരം ഇരുട്ടി വരുന്നുണ്ട് ഇനി ചെറിയതോതിൽ ഭക്ഷണം കഴിക്കണം നന്നായൊന്നു ഉറങ്ങണം ഇരുട്ടും തോറും കഞ്ചാവിന്റെ പുകയും ഗന്ധവും കൂടി വരുന്നുണ്ട് . ദിവസങ്ങൾക്കുള്ളിൽ ഇവിടം വിട്ടു എനിക്ക് പോവണം ''പോറ്റി വളർത്തിയ അമ്മയും ജനിച്ച നാടും സ്വർഗത്തെക്കാളും സുന്ദരമെന്നു'' എവിടേയോ ആരോ പറഞ്ഞത് ഞാൻ ഓർക്കുന്നു അങ്ങനെയെങ്കിൽ ഞാൻ പോവുന്നത് സ്വർഗത്തിൽ നിന്നും സ്വർഗത്തിലേക്ക്.
✍️ Roshith Dadu

ROUTE ; ഡൽഹിയിൽ നിന്നും കസോൾ വരെ കസോളിലേക്കു ബസ് സമയത്തിന് ഇല്ലെങ്കിൽ ഡൽഹിയിൽ നിന്നും ബുന്ദറിലേക്കു കയറുക അവിടെ നിന്നും ബാർഷേനിയിലേക്ക് കയറുക അല്ലെങ്കിൽ മണികരനിലേക്കോ കസോളിലേക്കു ബസ് കയറി അവിടെ നിന്നും ബാർഷേനിയിലേക്കു ബസ് കയറുക സമയത്തിനു സന്ദർഭത്തിനും അനുസരിച്ച് ചെയ്താൽ മതി ബർഷേനിയിൽ നിന്നാണ് നടത്തം തുടങ്ങുന്നത്.

#Himachal #villages #kalga #pulga #barshaini #himavan

Leave a Reply

Your email address will not be published. Required fields are marked *