ഏഴിയൻ ഊട്ടി അഥവാ പാവപ്പെട്ടവന്‍റെ ഊട്ടി “ഏർക്കാട്”

             ഏഴിയൻ ഊട്ടി അഥവാ പാവപ്പെട്ടവന്‍റെ ഊട്ടി എന്നറിയപ്പെടുന്ന ഏർക്കാട്, തമിഴ്‌നാട്ടിലെ സേലത്തിനും നാമക്കല്ലിനും അടുത്തായി സ്ഥിതിചെയ്യുന്ന മലയോര ദേശമാകുന്നു, തമിഴർ കാവല്‍ദൈവമെന്നു വിശ്വസിക്കുന്ന അവരുടെ സെര്‍വരായന്‍റെ മലനിരകളാണിത്,
സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരെയുള്ള
ഏർക്കാഡിലേക്ക് 20 ഹെയർ പിൻ വളവുകള്‍ താണ്ടി വേണം ഇവിടെ എത്തിച്ചേരാന്‍,

5326 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെര്‍വരായൻ ക്ഷേത്രവും, മനോഹരമായ തടാകവും, മറ്റു വ്യൂ പോയിന്റുകളും ചേർന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഏർക്കാട് , ഓറഞ്ച്, പേരക്ക, കുരുമുളക്, കാപ്പി, ഏലം എന്നിവയാണ് ഏർക്കാടിന്‍റെ പ്രധാന കൃഷി വിളകള്‍.

പ്രധാന കാഴ്ച്ചകള്‍

ലേഡീസ് സീറ്റ്

കാവേരി നദിയിലെ മേട്ടൂർ ഡാമിന്‍റെയും സേലം ടൗണിന്‍റെയും മനോഹരമായ കാഴ്ചച്ചകള്‍ പ്രദാനം ചെയ്യുന്ന ഒരു വ്യൂ പോയിന്റാണ് ലേഡീസ് സീറ്റ്. ഒരു ഇംഗ്ലീഷ് യുവതി തന്‍റെ സായാഹ്നങ്ങൾ ഈ സ്ഥലത്തെ പാറയിൽ വന്നിരുന്ന് മനോഹരമായ കാഴ്ചകൾ കണ്ടു
സായാഹ്നങ്ങൾ ആസ്വദിക്കാറുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, അങ്ങിനെയാണ് ഈ സ്ഥലത്തിന്‍ ലേഡീസ് സീറ്റ് എന്നു പേരുവീണത്.

ഷെവറോയ് കുന്നിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ലേഡീസ് സീറ്റ്, ജെന്‍സ് സീറ്റ്, ചിൽഡ്രൻസ് സീറ്റ് എന്നിവയാണ് യേര്‍ക്കാട് കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം പാറകൾക്ക് നൽകിയിട്ടുള്ള പേരുകൾ. മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വേണ്ടി ദൂരദർശിനി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച് ടവറും ഇവിടെയുണ്ട്.

കരടി ഗുഹ

ഏർക്കാട് സന്ദർശിക്കുന്ന ഏതൊരു വിനോദ സഞ്ചാരിയും തീർച്ചയായും കാണേണ്ട ഒന്നാണ് നോർട്ടൺ ബംഗ്ലാവിന് സമീപമുള്ള
കരടി ഗുഹ. സെർവരായന് ക്ഷേത്രത്തിലേക്കുള്ള വഴിയിലെ ഒരു സ്വകാര്യ കോഫി എസ്റ്റേറ്റിലാണ് കരടി ഗുഹ സ്ഥിതി ചെയ്യുന്നത്, ഈ കോഫി എസ്റ്റേറ്റ് ബംഗ്ലാവിന് സമീപമുള്ള ഗുഹകളിൽ കരടികളുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നതിനാലാണ് ഇതിന് കരടി ഗുഹ എന്ന് പേരുവന്നത്.

ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഴയ സാനിറ്റോറിയം. എമറാൽഡ് ലേക്ക്
ലേഡീസ് സീറ്റ് . കിള്ളിയൂര്‍ വെള്ളച്ചാട്ടം. ജെന്‍സ് സീറ്റ് . അണ്ണാ പാർക്ക്
പഗോഡ പോയിന്റ്റ്. സെര്‍വരായന്‍ ക്ഷേത്രം.
ഏർക്കാട് ഓർക്കിഡേറിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

ഏർക്കാട് സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ്.
സേലത്ത് നിന്ന് 30 കിലോമീറ്റര്‍ ദൂരവും

നാമകല്ലില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരവും

ധര്‍മപുരിയില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരവും

ഈറോഡ് നിന്ന് 95 കിലോമീറ്റര്‍ ദൂരവും ഉണ്ട്.

താമസത്തിന്‍ നല്ല ഹോട്ടലുകളും റിസോര്‍ട്ടുകളും ലഭ്യമാണ്.

Breezy land 8122200022

Costal grand resort 9786522022 / 8667220080

Sizzling 9585271717

#yercuad #hillstation #tamilnadu #selam #namakkal #tourism #bestdestination

𝗬𝗮𝘁𝗵𝗿𝗮𝗶𝗻𝗳𝗼.𝗰𝗼𝗺

Leave a Reply

Your email address will not be published. Required fields are marked *