കേരളത്തിന്‍ 2 വന്ദേഭാരത് സ്ലീപ്പര്‍ വരുന്നു,,,,

കേരളത്തിന്‍ 2 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ഒരു അമൃത് ഭാരത്‌ ട്രെയിനും പരിഗണയില്‍. 12 സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനുകളും ഈ വര്‍ഷം പുറത്തിറക്കുന്നതില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കായിരിക്കും ആദ്യ പരിഗണന.

തിരഞ്ഞെടുപ്പിന്‍ മുന്നോടിയായി നേമം റെയില്‍വേ ടെര്‍മിനല്‍ രണ്ടാംഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മര്‍ദം ചെലുത്തുന്നുണ്ട്.

വന്ദേഭാരത് സ്ലീപ്പര്‍

തിരുവനന്തപുരം – ചെന്നൈ. തിരുവനന്തപുരം – ബംഗ്ലൂരു റൂട്ടില്‍. വൈകിട്ട് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും. ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സര്‍വീസ് ആകുമിത്. ആകെ 16 കോച്ച്, 11 തേഡ് എസി, 1 ഫസ്റ്റ് എസി, കൊച്ചുകളിലായി 823 ബെര്‍തുകളാണ് ഉള്ളത്.

അമൃത് ഭാരത്‌

എറണാകുളത്ത് നിന്ന് ബീഹാറിലെ ജോഗ്ബനിയിലേക്ക്. സ്ലീപ്പെര്‍ ക്ലാസും, ജനറല്‍ സെക്കന്‍റ ക്ലാസ്സ്‌ കോച്ചും മാത്രം. പ്രധാനമായും അതിഥിതൊഴിലാളികളെ ലക്ഷ്യമിട്ടുള്ള സര്‍വീസ്. ഇരുവശത്തും എഞ്ചിന്‍ ഉള്ളതിനാല്‍ പെട്ടൊന്ന് തന്നെ വേഗം കൈവരിക്കും.

#newvandebharath #sleeper #indianrailway #southernrailway #vandebharath

Leave a Reply

Your email address will not be published. Required fields are marked *