ആഗ്ര: മുഗള്‍ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ്മഹല്‍ സൗജന്യമായി കാണാൻ അവസരം. ജനുവരി 15,16,17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റ് എടുക്കാതെ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഷാജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ ഖബറിടങ്ങള്‍ വർഷത്തില്‍ ഒരിക്കല്‍ ഉറൂസ് ദിനങ്ങളില്‍ മാത്രമേ സന്ദർശകർക്ക് കാണാൻ സാധിക്കാറുള്ളൂ.
ജനുവരി 15,16 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലും ജനുവരി 17ന് മുഴുവൻ ദിവസവും താജ്മഹല്‍ സൗജന്യമായി കാണാം.
സാധാരണ താജ്മഹല്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാൻ 50 രൂപയും താജ്മഹലിന് അകത്ത് കടക്കാൻ 200 രൂപയുമാണ് ഇന്ത്യാക്കാർക്കുള്ള ടിക്കറ്റ് നിരക്ക്. ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാല്‍, ശ്രീലങ്ക, മ്യാൻമർ, തായ്ലൻഡ് രാജ്യങ്ങളിലെയും സാർക് രാജ്യങ്ങളിലെയും പൗരന്മാർക്ക് 540 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവർക്ക് 1100 രൂപയാണ് ടിക്കറ്റ് നിരക്ക്.
#tajmahal #freevisit #incredibleindia #agra #whitemarble #yamunabank #yathrainfo.cm