സ്വതന്ത്ര ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ശ്യാം സരൺ നേഗി എന്ന
വ്യക്തിയുടെ ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ?.
ഹിമാലയ താഴ്വരയായ ഷിംലയിൽ നിന്ന് ഏകദേശം 260 കിലോമീറ്റർ യാത്ര ചെയ്തെത്തുന്ന മനോഹരമായ ഒരു ഹിമാലയൻ ഗ്രാമമുണ്ട് അവിടെയാണ് ശ്യാം സരൺ നേഗി എന്ന അധ്യാപകനായ ആദ്യ വോട്ടർ ജന്മമെടുക്കുന്നത്.
അദ്ദേഹത്തിന്റെ ജന്മസ്ഥലം എന്ന നിലയിൽ ആധുനിക ഇന്ത്യൻ ചരിത്രത്തിൽ കൽപ്പ എന്ന അദ്ദേഹത്തിന്റെ ഗ്രാമത്തിൻ സവിശേഷമായ ഒരു സ്ഥാനമുണ്ട്.
റെക്കോംഗ് പിയോയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ മാത്രം അകലെയുള്ള
കൽപ്പ എന്ന ഗ്രാമം ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ പെട്ട ഉയർന്നൊരു പുരാണ പൈതൃക ഗ്രാമമാണ്.
മഗധ രാജവംശത്തിന്‍റെയും പിന്നീട് മൗര്യ സാമ്രാജ്യത്തിന്റെ കീഴിലും, ശേഷം ഗുഗെ ടിബറ്റരും, പിന്നീട് കൊളോണിയൽ കാലഘട്ടവുമെല്ലാം കടന്നുപോയൊരു ഗ്രാമമാണ് “ചിനി” എന്നറിയപ്പെട്ടിരുന്ന പഴയ കൽപ്പ.
1962 ലെ ഇന്തോ-ചൈന യുദ്ധത്തെത്തുടർന്ന് ചിനി എന്ന ആ പഴയ പേര് മാറ്റുകയുണ്ടായി, ഭാഷാപരമായ അവകാശവാദങ്ങളും മറ്റും ഒഴിവാക്കാൻ വേണ്ടിയാണ് ഹിന്ദിയിൽ “ചൈനീസ്” എന്നർത്ഥം വരുന്ന “ചിനി” എന്ന പേര് കൽപ്പ എന്നാക്കിയത്.
ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ അന്നത്തെ ഇന്ത്യയുടെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ലോർഡ് ഡൽഹൗസി പ്രഭു ഈ ഗ്രാമത്തിൽ വന്നു താമസിക്കുകയും. നയന മനോഹരമായ …സൗന്ദര്യവും തണുത്ത കാലാവസ്ഥയുമെല്ലാം അദ്ദേഹത്തെ ഈ സ്ഥലം കൂടുതൽ ആകർഷിക്കുകയുണ്ടായി. അദ്ദേഹം ഇവിടെ താമസിക്കുന്ന സമയത്താണ് ഈ സ്ഥലം കൂടുതൽ ജനശ്രദ്ധ നേടുകയുണ്ടായത്.

കൽപ്പയിലെ പ്രധാന കാഴ്ചകൾ
🏔️ കൽപ വ്യൂ പോയിന്റ്
മഞ്ഞുമൂടിയ പർവതനിരകളുടെയും സത്‌ലജ് നദീതടത്തിന്റെയുമെല്ലാം സുന്ദരമായ 360 ഡിഗ്രി കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു ജനപ്രിയ ഇടമാണ് കൽപ്പ വ്യൂ പോയിന്റ്.
ബുദ്ധ മഡം
ആയിരം വർഷത്തിലേറെ പഴക്കമുള്ള ബുദ്ധമത സാന്നിധ്യം അടയാളപ്പെടുത്തുന്ന
വർണ്ണാഭമായ ചുവർച്ചിത്രങ്ങൾ കൊണ്ടും പേരുകേട്ട ഹു ബു ലാൻ കർ ഗോമ്പ സ്ഥാപിച്ചതായി പറയപ്പെടുന്ന ബുദ്ധ മഡം
കൽപ്പയിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ്.
🏔️ ചക്ക പുൽമേടുകൾ
കൽപ്പയിൽ നിന്ന് റോഗിയിലേക്ക് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരെയുള്ള ആൽപൈൻ പുൽമേടുകളിലേക്ക് ചെറിയൊരു ട്രെക്കിങ് ചെയ്തെത്തിയാൽ
കിന്നൗർ കൈലാസ നിരയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഇവിടെ നിന്നും ദൃശ്യമാവും.
നാരായൺ നാഗിനി ക്ഷേത്രം
കൊത്തിയെടുത്ത ദേവദാരു മരങ്ങളും കല്ലും പരമ്പരാഗത വാസ്തുവിദ്യകളും കൊണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്ഷേത്രം, കൽപ്പ ഗ്രാമത്തിന്റെ ഹൃദയഭാഗത്തുണ്ട്.
ആപ്പിൾ തോട്ടങ്ങൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ കൃഷി ചെയ്യുന്ന ഹിമാചലിലെ 12 ജില്ലകളിൽ വെച്ച് ഏറ്റവുമധികം ആപ്പിൾ കൃഷി ചെയ്യുന്ന കിന്നോർ ജില്ലയിൽ പെട്ട കല്പയിൽ അത്യാവശ്യം ആപ്പിൾ തോട്ടങ്ങൾക്ക് പ്രശസ്തമാണ്, പ്രത്യേകിച്ച് വിളവെടുപ്പ് സമയത്ത് ഇവ ഗ്രാമത്തിന്റെ ഒരു പ്രധാന കാഴ്ചകളിൽ ഒന്നാണ്.

റോഘി ഗ്രാമവും, റോഘി മാതാ ക്ഷേത്രവും
കൽപ്പയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊത്തിയെടുത്ത മര വീടുകളും തദ്ദേശീയരായ ആളുകളും ജീവിച്ചു പോരുന്ന പരമ്പരാഗത കിന്നൗരി ജീവിതത്തിന്റെ ഒരു നേർക്കാഴ്ചകൾ നൽകുന്ന റോഘി ഗ്രാമവും അവിടെ സ്ഥിതി ചെയ്യുന്ന റോഘി മാതാ ക്ഷേത്രവുമെല്ലാം വിത്യസ്ത കാഴ്ചകൾ നൽകുന്നു.
അനുയോജ്യമായ സമയം
ഏപ്രിൽ മുതൽ ജൂൺ വരെയും
സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ആപ്പിൾ വിളവെടുപ്പ് സമയത്തുമാണ് കൽപ്പ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
താമസത്തിന്‍
Wanders homstay 8219275493
Akshit home stay 9418800096
Hotel kalpa retreat 8988686482
” ആപ്പിൾ തോട്ടങ്ങളും ചിൽഗോസ വനങ്ങളുമെല്ലാം കല്പയുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി തുടരുമ്പോഴും ദൂരെയായ് മഞ്ഞു പുതഞ്ഞു തലയുയർത്തി നിൽക്കുന്ന കിന്നൗർ കൈലാസ കൊടുമുടികളും ആ മനോഹാരിതയിൽ അലിഞ്ഞു ചേർന്ന സരൺ നേഗിയുടെയും ഡൽഹൗസി പ്രഭുവിന്റെയുമെല്ലാം കൽപ്പ ഹിമാച്ചാലിന്റെ ഒരു കൊച്ചു സ്വർഗഭൂമിയാണ് “.
#kalpavillage #roghavillage #kinnur #himahalpradesh #yathrainfo.com