പുത്തൂർ സുവോളജിക്കല്‍ പാർക്ക് ഉടൻ തുറക്കും: നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം

തൃശൂർ: പുത്തൂർ സുവോളജിക്കല്‍ പാർക്ക് സന്ദർശകർക്കായി ഉടൻ തുറന്നു കൊടുക്കും. തൃശൂർ മൃഗശാലയിൽ നിന്ന് മറ്റു ജീവികളെ കൂടി ഈ മാസം അവസാനത്തോടെ പാർക്കിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മുതിർന്നവർക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിയെങ്കിലും വിദ്യാർഥികൾക്ക് മാത്രമായിരുന്നു പൂത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രവേശനം. എന്നാൽ സന്ദർശകർക്കായി പാർക്ക് തുറക്കാനുള്ള സജ്ജീകരണങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കനാണ് അധികാരികളുടെ ശ്രമം.

ടിക്കറ്റ് നിരക്ക് അറിയാം

മുതിർന്നവർക്ക് 100 രൂപയും സീനിയർ സിറ്റിസൺസിന് 50 രൂപ സ്കൂൾ വിദ്യാർത്ഥികൾക്ക് 30 രൂപ എന്ന രീതിയിലാണ് നിരക്ക്. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

200ലേറെ ജീവികൾ ഇപ്പോൾ പുത്തൂർ സുവോളജിക്കൾ പാർക്കിലുണ്ട്. തൃശ്ശൂർ മൃഗശാലയിൽ നിന്ന് മറ്റു ജീവികളെ കൂടി എത്തിക്കുന്നതോടെ പാർക്ക് പൂർണ്ണസജ്ജമാകും. സഞ്ചാരികൾക്കായി പാർക്കിനുള്ളിൽ രണ്ട് കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്സുകൾ കൂടി ലഭ്യമാകും.

#puthurzoologicalpark #asiasecondzoolagicalpark #thrissur #kerala #godsowncountry #yathrainfo.com

Leave a Reply

Your email address will not be published. Required fields are marked *