നൂറ്റാണ്ടുകളായി പർമർ രാജവംശം ഭരിച്ചു പോന്നിരുന്ന ഹിമാലയത്തിന്റെ മഞ്ഞുമൂടിയ സുന്ദര കാഴ്ചകളേകുന്ന ധനോൾട്ടി മുസ്സൂറിയേക്കാള്‍ മനോഹരമായ ഒരിടമാണെന്ന് തോന്നും. മുസ്സൂറി തിരക്കേറിയ ഒരു ബ്രിട്ടീഷ് വേനൽക്കാല വിശ്രമ കേന്ദ്രമായി മാറുകയും എന്നാൽ ധനോൾട്ടി ആരാലും സ്പർശിക്കപ്പെടാതെ പോവുകയും ചെയ്തു, ആയിരത്തിഎണ്ണൂറുകളില്‍ നേപ്പാളിലെ ഗൂർഖകൾ ധനോൾട്ടി ഉള്‍പ്പെടുന്ന
ഗർവാളിനെ ആക്രമിക്കുകയും, കഠിനമായ നികുതികളും കർശനമായ നിയമങ്ങളും ഏർപ്പെടുത്തി ബുദ്ധിമുട്ടിക്കുകയുണ്ടായി. ആംഗ്ലോ-നേപ്പാളീസ് യുദ്ധത്തിനുശേഷം ബ്രിട്ടീഷുകാർ ഈഗൂർഖകളെ പരാജയപ്പെടുത്തി കിഴക്കൻ ഗർവാളിന്‍റെ നേരിട്ടുള്ള നിയന്ത്രണം ബ്രിട്ടീഷുകാർ ഏറ്റെടുത്തപ്പോൾ, ധനോൾട്ടി ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഗർവാളിനെ സുദർശൻ ഷാ രാജാവിന് പുനഃസ്ഥാപിച്ചു കൊണ്ട് തെഹ്രി ഗർവാളിന്റെ നാട്ടുരാജ്യം രൂപീകരിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം, തെഹ്രി ഗർവാൾ നാട്ടുരാജ്യം ഉത്തർപ്രദേശ് സംസ്ഥാനവുമായി ലയിക്കുകയും, പിന്നീട് രണ്ടായിരത്തില്‍ ഇത് ഉത്തരാഖണ്ഡിന്‍റെ ഭാഗമായി മാറുകയും ചെയ്തു.
കന്നുകാലി വളർത്തൽ, ടെറസ് കൃഷി ബാർലി, ഉരുളക്കിഴങ്ങ് എന്നിവയിലൂടെ ഗ്രാമീണ ജീവിതം മുന്നോട്ട് നീങ്ങി…. പതിയെ പതിയെ ധനോൾട്ടി പരിസ്ഥിതി ടൂറിസത്തിന്റെ ഒരു ആധുനിക കേന്ദ്രമായി മാറുന്ന കാഴ്ചയാണ് 2023 ലെ ഇക്കോ-ടൂറിസം വിപ്ലവത്തിലൂടെ കാണാനിടയാകുന്നത്. വനനശീകരണവും തൊഴിലില്ലായ്മയും നേരിടാൻ ഉത്തരാഖണ്ഡ് വനം വകുപ്പും പ്രാദേശിക സമൂഹങ്ങളും ഒരുമിച്ചു ആംബർ, ധാര ഇക്കോ പാർക്കുകൾ സ്ഥാപിച്ചു കൊണ്ട് നടത്തിയ ഈ സംരംഭം ധനോൾട്ടിയെ സുസ്ഥിര ടൂറിസത്തിന്റെ ഒരു മാതൃകയാക്കി മാറ്റുകയാണുണ്ടായത്, പ്രകൃതി സ്നേഹികളെ ആകർഷിക്കുന്നതിനൊപ്പം തന്നെ ദേവദാരു, ഓക്ക് വനങ്ങൾ സംരക്ഷിക്കുകയും ചെയ്തു.
മകര സംക്രാന്തി പോലുള്ള സമയങ്ങളിൽ പരമ്പരാഗത ഗർവാളി ഉത്സവങ്ങളിലൂടെയും, സർക്കാർ കൃഷി ഫാമുകളിലൂടെയും ധനോൾട്ട് അതിന്റെ പൈതൃകം നിലനിർത്തുന്നു.
തെളിഞ്ഞ പ്രഭാതങ്ങളിലെ കൊടുമുടികൾ സ്വർണ വെളിച്ചത്തിൽ തിളങ്ങുമ്പോൾ കാഴ്ച്ചകള്‍ സഞ്ചാരികളെ വിരുന്നൂട്ടുന്ന ഒത്തിരി ഇടങ്ങള്‍ ധനോൾട്ടിലുണ്ട്
ധനോൾട്ടി അഡ്വഞ്ചർ പാർക്ക്
മുസ്സൂറി-ചമ്പ റോഡിൽ സ്ഥിതി ചെയ്യുന്ന
അഡ്വഞ്ചർ പാർക്കിലെ സിപ്പ് ലൈൻ, സ്കൈ വാക്കിംഗ്, വാലി ക്രോസിംഗ്, റാപ്പല്ലിംഗ് എന്നിവയുൾപ്പെടെ അഡ്രിനാലിൻ നിറഞ്ഞ അഡ്വഞ്ചർ ഇഷ്ട്ടപ്പെടുന്ന സാഹസികരെ കാത്തിരിക്കുന്ന ഒരു പാർക്കാണിത്.
കൗഡിയ വനം
ഹൈക്കിംഗിനും ട്രെക്കിംഗിനും അനുയോജ്യമായ ഒരു സ്ഥലമാണ് കൗഡിയ വനം. വനങ്ങളുടെയും കുന്നുകളുടെയും താഴ്‌വരകളുടെയും മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു കൂടാതെ വനത്തിലൂടെ മുൻകൂർ അനുമതിയോടെ വന്യജീവികളെ കാണുന്നതിന് ജീപ്പ് സഫാരിയും നടത്താം.

സുർക്കന്ദ ദേവി ക്ഷേത്രം
ധനോൾട്ടിയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയും, കഡുഖലിൽ നിന്ന് രണ്ട് കിലോമീറ്റർ മുകളിലേക്ക് ട്രെക്ക് ചെയ്തു ചെന്നെത്തുന്ന വളരെ പവിത്രമായി കണക്കാക്കപ്പെടുന്ന ഒമ്പതിനായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സുർക്കന്ദ ദേവി ക്ഷേത്രം ധനോൾട്ടിലേ പ്രധാനഇടമാണ്, ഇവിടെ നിന്നും 360 ഡിഗ്രി ഹിമാലയൻ കൊടുമുടികളുടെ അടിപൊളി കാഴ്ചകളും കാണാൻ സാധിക്കും
10-15 മിനിറ്റ് റോപ്പ്‌വേയിൽ യാത്ര ചെയ്തും സുർക്കന്ദ ദേവി ക്ഷേത്രത്തിലെത്തി ചേരാം, ഇരു ഭാഗത്തേക്കും കൂടി ടിക്കറ്റിന് ഏകദേശം 210 രൂപ വരും.
തെഹ്രി അണക്കെട്ടും തടാകവും
ധനോൾട്ടിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെ ഭാഗീരഥിപുരത്തിനടുത്ത്
ഭാഗീരഥി നദിയിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്രിയും. തെഹ്രി തടാകത്തിലെ ജെറ്റ് സ്കീയിംഗ്, മോട്ടോർ ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങിയ ജല കായിക വിനോദങ്ങളും, തെഹ്‌രി ഡാം വ്യൂ പോയിന്റിൽ നിന്നുള്ള അണക്കെട്ടിന്റെയും, തടാകത്തിന്റെയും ചുറ്റുമുള്ള ഹിമാലയൻ കൊടുമുടികളുടെയുമെല്ലാം മനോഹരമായ കാഴ്ചകൾ ഒഴിച്ചു കൂടാനാവാത്തവയാണ്.
ഇക്കോ പാർക്ക്
രണ്ട് വ്യത്യസ്ത വനമേഖലകളായ ആംബർ, ധാര, എന്നിവ ഉൾകൊള്ളുന്നതും
ദേവദാരു, ഓക്ക്, റോഡോഡെൻഡ്രോൺ എന്നീ ഇടതൂർന്ന വനങ്ങളിലൂടെ നന്നായി പരിപാലിക്കുന്ന നടപ്പാതകൾ ഉള്ളതുമായ ഇക്കോ പാർക്ക് ധനോൾട്ടിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ്. തിങ്കളാഴ്ചകളിൽ ഈ പാർക്ക് അടച്ചിട്ടിരിക്കും.
സർക്കാർ കൃഷി ഫാമുകൾ
ഡൂൺ താഴ്‌വരയുടെ വിശാലമായ ചരിവുകളിലായി വ്യാപിച്ചുകിടക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഉരുളക്കിഴങ്ങ് ഫാമുകളും, ഡൂൺ താഴ്‌വരയുടെ കാഴ്ചകളും, മനോഹരമായ സൂര്യാസ്തമയത്തിന്‍റെ കാഴ്ചകളും കാണാം.
ദിയോഗഡ് കോട്ട
ധനൗൾട്ടിലെ കുന്നിൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരുകാലത്ത് ഗർവാൾ രാജ്യം രൂപീകരിച്ച പരമ്പരാഗത കോട്ടകളിൽ ഒന്നായ പതിനാറാം നൂറ്റാണ്ടിലെ ഒരു ചരിത്ര സ്മാരകമാണ് ദിയോഗഡ് കോട്ട.
ഗർവാൾ രാജകുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്ന ഈ കോട്ട ഹിമാലയൻ താഴ്‌വരകളിലൂടെയുള്ള വ്യാപാര പാതകൾ നിരീക്ഷിക്കുന്നതിനുള്ള ഒരു തന്ത്രപരമായ പോയിന്റായിരുന്നു.
മഞ്ഞുമൂടിയ ഹിമാലയത്തിന്റെ ഏറ്റവും മികച്ച കാഴ്ചകൾ നൽകുന്ന സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്താണ് ധനോൾട്ടിയില്‍
ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്.
താമസത്തിന്‍ Gypsy soul resort 6397747367 Green valley 7668359198

#dhanaulti #massoorie #uttrakhand #incredibleindia #yathrainfo.com #ecopark #tehridam #surkandadevitemple #amber #dhara #willdpath