ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർ സൂക്ഷിക്കുക! ഇനി അടുത്ത സ്റ്റേഷൻ വരെ ടിടിഇ നിങ്ങളെ കാത്തിരിക്കില്ല; ചെറിയ അബദ്ധം മതി സീറ്റ് തെറിക്കാൻ

ട്രെയിൻ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത ബോർഡിങ് സ്റ്റേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ, നിങ്ങളുടെ സീറ്റ് നിമിഷങ്ങൾക്കുള്ളിൽ മറ്റൊരാൾക്ക് സ്വന്തമാകും. ടിടിഇ (TTE) ഇനി നിങ്ങൾക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തുനിൽക്കില്ലെന്നതാണ് റെയിൽവേയുടെ പുതിയ തീരുമാനം

നിലവിലെ നിയമപ്രകാരം, ഒരാൾ ബോർഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയില്ലെങ്കിൽ അടുത്ത സ്റ്റേഷൻ കൂടി കഴിയുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാർക്കും നൽകാറില്ലായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ ടിടിഇയുടെ കയ്യിലുള്ള ടാബ്ലെറ്റിൽ നിങ്ങൾ വരാത്ത വിവരം ഉടനടി രേഖപ്പെടുത്തും. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ സീറ്റ് വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കോ അല്ലെങ്കിൽ ആർഎസി ടിക്കറ്റുകാർക്കോ കൈമാറുകയും ചെയ്യും.
നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് അനുവദിച്ചു കഴിഞ്ഞാൽ ആ വിവരം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ആയി എത്തും. റെയിൽവേയുടെ ഡിജിറ്റൽ സംവിധാനം കൂടുതൽ കർക്കശമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *