ലക്ഷദ്വീപിലെ വാഹനനിയന്ത്രണം റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ല

കൊച്ചി: ലക്ഷദ്വീപിലെ വാഹന നിയന്ത്രണം റമദാൻ കഴിയുന്നതുവരെ നടപ്പാക്കില്ലെന്ന് ദ്വീപ് അഡ്മിനിസ്ട്രേറ്റർ. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നിലപാട് വ്യക്തമാക്കിയത്. കേസ് മാർച്ച് 16 ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ വാഹന നിയന്ത്രണം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൽപ്പേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാനാണ് ഹരജി നൽകിയത്.

ലക്ഷദ്വീപിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും ‘നോ വെഹിക്കിൾ ഡേ’ ആയി ആചരിക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഉത്തരവ് ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു. ഇതിനെതിരെ ദ്വീപിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതോടെ റമദാൻ കഴിയുന്നത് വരെ നിർത്തലാക്കിയിട്ടുണ്ട്.

ലക്ഷദ്വീപിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ നാട്ടിലെത്തിച്ചു

കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ കുടുങ്ങിയ വിനോദസഞ്ചാരികളായ എറണാകുളം സ്വദേശികളെ പി പി സുനീർ എം പിയുടെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു.

ഒരാഴ്ചയോളമാണ് ഇവർ ദ്വീപിൽ കുടുങ്ങിയത്. ലക്ഷദ്വീപിലേക്ക് വിമാനമാർഗംപോയ ഇവരെ തിരികെക്കൊണ്ടുവരാമെന്നേറ്റ കപ്പൽ ഏജൻസി യാത്ര റദ്ദാക്കിയതാണ് തിരിച്ചടിയായത്. പലരുടെയും മരുന്നുകള്‍ തീര്‍ന്നുപോയത് ആരോഗ്യപ്രശ്നത്തിനും ഇടയാക്കിയിരുന്നു.

#Lakshadweep #indianisland #whitesandbeach #bestscubadive #bluewater #Agatti #bangaram #kavaratti #coralisland #Lagoon #unionterritory

Leave a Reply

Your email address will not be published. Required fields are marked *