കാഴ്ചകൾ നിറയുന്ന സ്പിതി വാലി

ഹിമാചൽ പ്രദേശിലെ മൊത്തം 12 ജില്ലകളിൽ ഏറ്റവും വലിയൊരു ജില്ലയാണ് ലഹോൾ & സ്പിറ്റി ജില്ല, കാഴ്ചകളുടെ പറുദീസ ഒഴുകുന്ന ഭൂപ്രകൃതിയും ഉണങ്ങിവരണ്ട മരുഭൂമിപോലെ തോന്നുമെങ്കിലും പക്ഷേ മഞ്ഞു കാലങ്ങളിൽ അതികഠിനമായ കാലാവസ്ഥയുമായിരിക്കും ഇവിടം.

കശ്മീർ, മണാലി, ഷിംല പോലെ കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടാത്ത ഹിമാലയൻ ഗ്രാമങ്ങളാണിവിടം കൂടുതലും, അതുകൊണ്ടു തന്നെ സ്പിറ്റി വാലി വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന സഞ്ചാരികൾക്ക് അനുഭവിച്ചറിയാനുള്ള ഒരിടവും സ്പിതി താഴ്‌വരയുടെ സവിശേഷതയുമെല്ലാം അനുഭവത്തിനായി ഓരോ യാത്രികരെയും കാത്തിരിക്കും.

ടാബോ മൊണാസ്ട്രി, കീ മൊണാസ്ട്രി,ലാങ് സാ, ലോകത്തിലേറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് ആയ ഹിക്കിം, വാഹനഗതാഗത സൗകര്യമുള്ള ലോകത്തിലേറ്റവും ഉയരത്തിലുള്ള ഒന്നാമത്തെ വില്ലേജായ കോമിക് വില്ലേജ്, രണ്ടാമത്തെ വില്ലേജായ കിബ്ബർ, ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള പാലമായ ചിച്ചം ബ്രിഡ്ജ്, ലോകത്തിലേറ്റവും ഉയരത്തിലുള്ള പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത് സ്പിറ്റിയുടെ ഹെഡ് കോട്ടേഴ്സ് ആയ കാസയിലാണ്. മനോഹരമായ തടാകങ്ങളിൽ ഒന്നായ തണുത്തുറഞ്ഞ ചന്ദ്ര താൽ തടാകവും,  സ്പിറ്റിയെ മറ്റൊരു ലോകമാക്കി മാറ്റുന്നുണ്ട്. സഞ്ചരികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ചകളാണ് ഇവ സമ്മാനിക്കുക.

സ്പിതി വിളിക്കുന്നു… യാത്രക്കൊരുങ്ങാം…

  • അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്തതും വാണിജ്യ വൽക്കരിക്കപ്പെടാത്തതുമാണ് സ്പിതി വാലി. 
  • മറ്റു ജനപ്രിയ ഹിൽ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമാണ് സ്പിതിയുടെ ഭൂപ്രകൃതി.
  • ഏകാന്തതയും ഗ്രാമീണവും പ്രകൃതിയും ഇഷ്ടപ്പെടുന്ന സാഹസിക സഞ്ചാരികളെയാണ് സ്പിതി കൂടുതൽ ആകർഷിക്കുക.
  • അടിസ്ഥാന സൗകര്യങ്ങൾ നന്നേ കുറവാണ് അത്കൊണ്ട് തന്നെ കൺഫേംർട്ട് സോണിൽ യാത്ര ചെയ്യുന്നവരെ ഒരിക്കലും സ്പിതി ആഗ്രഹിക്കുന്നില്ല.

🌌 നക്ഷത്രങ്ങൾക്ക് താഴെ സ്വപ്നങ്ങൾ കണ്ടുറങ്ങാം 

അന്തരീക്ഷ മലിനീകരണം നന്നേ കുറവായത് കൊണ്ട് തെളിഞ്ഞ ആകാശത്തിലെ രാത്രി കാഴ്ചകൾ വളരെ വ്യക്തമാണ് പലപ്പോഴും ക്ഷീരപഥത്തിന്റെ ആ മാസ്മരിക കാഴ്ചകൾ നഗ്നനേത്രങ്ങൾ കൊണ്ട് അസാധാരണമാം വിധം ദൃശ്യമാവും.

🛞 സാഹസിക യാത്രകൾ ആസ്വദിക്കാം 

സ്പിതിയിലേക്കുള്ള യാത്ര തന്നെ മനോഹരമാണ്, ദുർഘടമായ പാതകൾ  ഒരേ പോലെ പബ്ലിക് വാഹനങ്ങൾക്കും പ്രൈവറ്റ് വാഹനങ്ങൾക്കും ബൈക്ക് യാത്രികർക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.

⛰️ ഉയരവും ഭൂപ്രകൃതിയും 

പരുക്കന്‍ മലനിരകൾ, മല ഇടുക്കുകള്‍ കൊണ്ട് ചുറ്റപ്പെട്ട സ്പിതി വാലിഎങ്ങും ക്യാൻവാസിൽ വരച്ച മൗണ്ടെയ്ൻ ചിത്രങ്ങളെ പോലെ മിന്നി മറിയുന്ന ഒരു ഭൂപ്രകൃതിയാണ്, ഹൈ ആൽട്ടിട്യൂട്നോട്‌ പൊരുത്തപ്പെട്ടുള്ള ഒരു യാത്രയുമായിരിക്കുമിത്. തെളിഞ്ഞ ആകാശം ഉയരങ്ങളിൽ ജീവിക്കുന്ന ഗ്രാമങ്ങൾ, തണുപ്പാണെങ്കിൽ നല്ലോണം തണുത്തു മരവിക്കുന്ന കാലാവസ്ഥ, ഇടക്ക് വിരുന്നെത്തുന്ന ലാൻഡ് സ്ലൈഡിങ്, പരു പരുത്ത പാതകൾ, റോത്താങ് പാസും കൺസും പാസും കടന്നെത്തുന്ന ഉയരങ്ങളിലെ ഭൂപ്രകൃതി ഒരിക്കലും സഞ്ചരികളെ മടുപ്പുളവാക്കില്ല.

🏯 ബുദ്ധമത ആശ്രമങ്ങള്‍

ആയിരം വര്‍ഷത്തോളം പഴക്കമുള്ള അതിപുരാതന ബുദ്ധമത ആശ്രമങ്ങളും അതിനെചുറ്റിപ്പറ്റിയുള്ള സാമൂഹികവും സംസ്‌കാരികവുമായ വളരെ ശാന്തമായ ഒരു അന്തരീക്ഷം സ്പിതി വാലിയുടെ ആകര്‍ഷണമാണ്. ദലൈ ലാമയുടെ പ്രിയ ആശ്രമമായ ടാബോ മൊണാസ്ട്രിയും സ്പിതി വാലിയിലാണ് സ്ഥിതി ചെയ്യുന്നത്.

🏡 വിവിധ ഗ്രാമങ്ങള്‍

   ഹിമാചലിന്റെ തനതായ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു വിഭാഗം ആളുകൾ ജീവിക്കുന്ന ഒത്തിരി ഗ്രാമങ്ങൾ, ജനവാസം താരതമെന്യേ ഓരോ ഗ്രാമങ്ങളിലും വിത്യസ്തമായിരിക്കും എന്നു മാത്രം. സൂര്യ രശ്മികൾ കടന്നു വരാൻ മടിക്കുന്ന ഗ്രാമങ്ങൾ… വർഷത്തിൽ നൂർ ദിവസത്തിനടുത്ത് പ്രകാശം എത്താത്ത ഇടങ്ങൾ, ചതുരക്കട്ടകള്‍ പോലെ അടുക്കിവെച്ച വീടുകൾ, മഞ്ഞു കാലങ്ങളിൽ മൂടപ്പെട്ട ജീവിതങ്ങൾ തുടങ്ങിയ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഒട്ടനേകം ഇന്ത്യൻ ഗ്രാമങ്ങളിൽ ചിലതാണ് കിബ്ബർ, ഹിക്കിം, ലാങ് സാ, ഹൾ, കോമിക് തുടങ്ങിയവ.

🏕️ ഗ്രാമങ്ങളിൽ അന്തിയുറങ്ങാം 

അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവായതിനാൽ കൂടുതലും പരമ്പരാഗതമായ ഹോംസ്റ്റേകളിൽ താമസിക്കുന്നത് യാത്രക്കാർക്ക് ആ ഗ്രാമീണ പ്രാദേശിക കുടുംബങ്ങളോടൊപ്പം താമസിക്കാനും അവരുടെ സൂപ്, തുക്പ, മോമോസ് പോലുള്ള പ്രധാന വിഭവങ്ങൾ കഴിക്കാനും ആധുനിക സാങ്കേതികവിദ്യയുടെ അധികം സ്പർശമില്ലാത്ത ഒരു ജീവിതശൈലിയും സാംസ്കാരികവും അനുഭവിക്കാനും സാധിക്കുന്നു.

🏞️ പിന്‍ വാലിയുടെ മനോഹാരിത 

 സ്പിതി വാലിക്കു സമീപമുള്ള പിന്‍വാലി യഥാർത്ഥത്തിൽ തണുത്ത മരുഭൂമിയിലെ പച്ചപ്പട്ട് ഉടുത്ത ഒരു ദേശീയ ഉദ്യോനമാണ്, സൈബീരിയൻ കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രമായ പിൻ വാലിയിൽ ഹിമപ്പുലികളെയും കാണാനിടയാകും, പ്രകൃതിഭംഗിയും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന ഇവിടം സ്പിതി വാലി യാത്രയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരിടമാണ്.

🌅 ചന്ദ്രതാല്‍ തടാകം

    ചന്ദ്രക്കലയുടെ ആകൃതിയില്‍ സ്പിതിയിലുള്ള പ്രശസ്തമായ ഒരു തടാകമാണ് ചന്ദ്രതാല്‍ തടാകം. ട്രെക്കിങ് പ്രിയരുടെയും ക്യാമ്പിങ് പ്രിയരുടെയും പ്രധാന ലിസ്റ്റുകളിൽ നമുക്കീ ചന്ദ്രതാല്‍ തടാകം കാണാവുന്നതാണ്. സൂര്യാസ്തമയത്തിനു ശേഷം വിരുന്നെത്തുന്ന ചന്ദ്രതാലിന്റെ ആകാശത്ത് നിറഞ്ഞു നിൽക്കുന്ന എണ്ണമറ്റ നക്ഷത്ര കാഴ്ചകള്‍ വളരെ മനോഹരമാണ്

🏞️ അരുവികളും പുല്‍മേടകളും

സ്പിതിയി യാത്രയില്‍ മാറി മറിയുന്ന  ഭൂപ്രകൃതികളിൽ മല നിരകൾ പോലെ മനോഹരമാണ് മല നിരകളിലെ താഴ്വരയിൽ ദൃശ്യമാകുന്ന അരുവികളും പുല്‍മേടുകളും

🌄 സൂര്യോദയവും സൂര്യാസ്തമയവും 

     പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും രാവിലെ സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ചയും അസ്തമയ കാഴ്ചയും സ്പിതിയിൽ മനോഹരമാണ്.

🗺️ എങ്ങിനെ എത്തിച്ചേരാം 

സ്പിറ്റി വാലിയിലേക്ക് രണ്ട് വഴി എത്തിച്ചേരാം 

• ഡൽഹി – ഷിംല – റെക്കോങ് പിയോ – നാക്കോ – ടാബോ – കാസ

•ഡൽഹി – മണാലി – കാസ

#Spiti #Kaza #hikkim #komic #pinvalley #Himachalpradesh #himalayan #village #highestvillage #incredibleindia

Leave a Reply

Your email address will not be published. Required fields are marked *