ചൈന വൻ മതിലിനു ശേഷം “ദി ഗ്രേറ്റ് വാൾ ഓഫ് ഇന്ത്യ”

ചൈനയുടെ വൻമതിലിന് ശേഷം ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മതിലായി യുനെസ്കോ സർവേ അംഗീകരിച്ച ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന കുംഭൽഗഡ് കോട്ട.

ചൈന വന്മതിലിനു ശേഷം ഏറ്റവും നീളം കൂടിയതും തുടർച്ചയായി കേടുപാടുകൾ സംഭവിക്കാത്തതുമായ മതിലായി കുംഭൽഗഡ് കോട്ട രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലായാണ് സ്ഥിതി ചെയ്യുന്നത്,

രജപുത്ര എഞ്ചിനീയറിങും സൈനിക തന്ത്രവും, സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന മധ്യകാല വാസ്തുവിദ്യാ അത്ഭുതങ്ങളിൽ ഒന്നായ കോട്ട സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,600 അടി ഉയരത്തിൽ അരവല്ലി കുന്നുകളുടെ പടിഞ്ഞാർ ഭാഗത്തായിട്ടാണ് നിലനിൽക്കുന്നത്.

മേവാർ രാജ്യത്തിന്റെ ശക്തനായ ഭരണാധികാരിയായിരുന്ന റാണ കുംഭയാണ് എ.ഡി. 1443 നും 1458 നും ഇടയിൽ ഈ കോട്ട നിർമ്മിച്ചത്. പ്രശസ്ത വാസ്തുശില്പിയായ മന്ദനയാണ് ഇത് രൂപകൽപ്പന ചെയ്തത്. നൂറ്റാണ്ടുകളായി സംഘർഷ സമയങ്ങളിൽ മേവാറിന്റെ ഭരണാധികാരികൾക്ക് ഈ കോട്ട ഒരു അജയ്യമായ അഭയകേന്ദ്രമായിരുന്നു. 

കുംഭൽഗഡ് എന്നത് ഒരു സൈനിക കോട്ട മാത്രമായിരുന്നില്ല, സ്വയംപര്യാപ്തമായി പ്രവർത്തിക്കുന്ന ഒരു നഗരമാണ്. പുരാതന ക്ഷേത്രങ്ങൾ, 300 ലധികം പുരാതന ജൈന ക്ഷേത്രങ്ങൾ, നിരവധി ഹിന്ദു ക്ഷേത്രങ്ങൾ തുടങ്ങിയവ കുംഭൽഗഡിലുണ്ട്.

കുംഭൽഗഡ് കോട്ടയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ ഭീമാകാരമായ പ്രതിരോധ മതിലുകളാണ് ഇത് ചൈനയുടെ വൻമതിലിനോട് താരതമ്യപ്പെടുത്താവുന്ന തരത്തിലുള്ളതാണ്. ഏഴ് കൂറ്റൻ കവാടങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന കോട്ടയുടെ ചുറ്റുമതിലിൻ ഏകദേശം 36 കി.മീ നീളവും  15 മുതൽ 25 അടി വരെ വീതിയും ( ഏകദേശം എട്ട് കുതിരകൾക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കഴിയുന്നത്ര വീതിയുണ്ടെന്ന് പറയപ്പെടുന്നു ) പ്രതിരോധ വാച്ച് പോയിന്റുകൾ, അമ്പെയ്തു പോയിന്റുകൾ, കൊത്തളങ്ങൾ, തുടങ്ങിയ സുരക്ഷയൊരുക്കുന്ന കോട്ടയുടെ മതിൽ മലനിരകൾ, വനങ്ങൾ, താഴ്‌വരകൾ എന്നിവയിലൂടെ കടന്നുപോകുന്ന ഈ മതിലിൻ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ എഞ്ചിനീയറിംഗ് മികവിന്റെ ഉദാഹരണം കൂടിയാണ്, മുഗൾ ഭരണകാലത്ത് അക്ബർ ചക്രവർത്തിയുടെ സമയത്ത് മാത്രമേ ചരിത്രത്തിലുടനീളം ഈ കോട്ട ഒരിക്കൽ തകർക്കപ്പെട്ടിട്ടുള്ളൂ.


ബാദൽ മഹൽ

കോട്ടയുടെ ഏറ്റവും ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബാദൽ മഹൽ അഥവാ മേഘങ്ങളുടെ കൊട്ടാരം എന്നറിയപ്പെടുന്ന ഇവിടെ നിന്നും അതിമനോഹരമായ പനോരമിക് കാഴ്ചകൾ കാണാം, കൂടാതെ താർ മരുഭൂമിയുടെ ചില ഭാഗങ്ങളും കാണാൻ കഴിയുമെന്നതും ബാദൽ മഹലിനെ വേറിട്ടു നിറുത്തുന്നു 

മഹാറാണ പ്രതാപിന്റെ ജന്മസ്ഥലം മുഗൾ ഭരണത്തിനെത്തിനെതിരെ  ചെറുത്തുനിൽപ്പ് നടത്തിയ രജപുത്ര യോദ്ധാക്കളിൽ ഒരാളായ മഹാറാണ പ്രതാപിന്റെ ജന്മസ്ഥലം എന്ന നിലയിലും ഈ കോട്ടക്ക് ചരിത്രപരമായി പ്രധാന്യമുണ്ട്.

ഇന്ത്യയുടെ വൻമതിൽ 

കോട്ടകളുടെ നാടായ രാജസ്ഥാനിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഏകദേശം അഞ്ചോളാം കോട്ടകളിൽ ഒന്നായ കുംഭൽഗഡ് കോട്ടയെ മറ്റു കോട്ടകളിൽ നിന്നും വിത്യസ്തമാക്കുന്നത് 36 കി.മീ നീളമുള്ള ഇതിന്റെ ചുറ്റു മതിലുകൾ ആണ്, അതുകൊണ്ട് തന്നെ “ദി ഗ്രേറ്റ് വാൾ ഓഫ് ഇന്ത്യ എന്നാണ് കുംഭൽഗഡ് അറിയപ്പെടുന്നത്.

  • രാജ്സമന്ദിൽ നിന്ന് 50 കിലോമീറ്റർ ദൂരവും
  • ഉദയ്പൂരിൽ നിന്ന് ഏകദേശം 82 
  • ബിൽവാരയിൽ നിന്ന് 140 കിലോമീറ്റർ ദൂരവും 
  • മൌണ്ട് അബുവിൽ നിന്ന് 180 കിലോമീറ്റർ ദൂരവും ഉണ്ട് കുംഭൽഗഡിലേക്ക്.

#kumbalgrahfort #badalmahal #secondwall #Rajasthan #Rajsamand #Udaipur #Bhilwara #Rajputana #incredibleindia

Leave a Reply

Your email address will not be published. Required fields are marked *