വേനലിലും മേഘങ്ങൾ മൂടുന്ന അഞ്ച് ഹിൽസ്റ്റേഷനുകൾ അറിയാം

🏞️ ട്രയിണ്ട്

ഹിമാചൽ പ്രദേശിലെ ധൗലാധർ കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ട്രെക്കിംഗ് സ്ഥലമാണ് ട്രയിണ്ട് (Triund) സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,850 മീറ്റർ ഉയരത്തിലാണ് ട്രയിണ്ട് നിലനിൽക്കുന്നത്. മക്ലിയോഡ് ഗഞ്ചിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ ട്രക്ക് ചെയ്തു ട്രയിണ്ടിലെത്താം. കുറച്ചു ദൂരം ട്രക്ക് ചെയ്തെത്തിയാൽ മേഘങ്ങൾ തങ്ങിനിൽക്കുന്ന ഒരു കുന്നിൻ മുകളിലെത്തുന്നു. ധൗലാധർ കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വിശാലവും വായുസഞ്ചാരമുള്ളതുമായി അനുഭവപ്പെടുന്നതിനാൽ, എല്ലാ തലങ്ങളിലുമുള്ള ട്രെക്കിംഗുകൾക്ക് പ്രിയപ്പെട്ട സ്ഥലമാണിത്. ട്രക്കിങ്ങിനൊപ്പം തന്നെ അതിമനോഹരമായ പ്രകൃതിദത്വ ദൃശ്യങ്ങളും ഒത്തുചേരുന്ന ഒരു സ്ഥലം കൂടിയാണ് ട്രയിണ്ട്.

മഞ്ഞുമൂടിയ ധൗലാധർ മലനിരകളുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ തൊട്ടടുത്തു കാണാവുന്നതും, ഒരു വശത്ത് മഞ്ഞുമലകളാണെങ്കിൽ മറുഭാഗത്ത് പച്ചപ്പാർന്ന കാൻഗ്ര താഴ്വരയുടെ വിശാലമായ ദൃശ്യവും ഇവിടെ നിന്നും കാണാം.

🏞️ നന്ദി ഹിൽസ്

ബാംഗ്ലൂരിൽ നിന്ന് കുറച്ചു മാത്രം അകലെയുള്ള നന്ദി ഹിൽസ് പ്രഭാത മൂടൽമഞ്ഞിന് പേരുകേട്ടതാണ്. മേഘങ്ങൾക്ക് പിന്നിൽ നിന്ന് ഉയർന്നുവരുന്ന കുന്നുകൾ കാണാൻ വിനോദസഞ്ചാരികൾ സാധാരണയായി സൂര്യോദയത്തിന് മുമ്പ് കുന്നുകളിൽ എത്താറുണ്ട്. ശാന്തമായ അന്തരീക്ഷം, സൗമ്യമായ ചരിവുകൾ, വിശാലമായ വ്യൂപോയിന്റുകൾ എന്നിവ നഗര ജീവിതത്തിൽ നിന്ന് ഒരൽപ്പം സന്തോഷം കണ്ടെത്താൻ ബാംഗ്ളൂരിലെ നന്ദി ഹിൽസ് പലരും തിരഞ്ഞെടുക്കുന്നത്.

🏞️ കുദ്രേമുഖ്

മനോഹരമായ കുന്നിൻ പ്രദേശങ്ങൾക്കും ട്രെക്കിംഗ് പാതകൾക്കും പേരുകേട്ടതാണ് കുദ്രെമുഖ് മേഖല. കൂടുതൽ ഉയരത്തിലേക്ക് പോകുന്തോറും താഴെയായി മേഘങ്ങൾ നീങ്ങുന്നത് കാണാൻ കഴിയും. തുറന്ന പച്ചപ്പാടങ്ങൾ, തണുത്ത വായു, വിശാലമായ കാഴ്ചകൾ എന്നിവ തികച്ചും വിത്യസ്ത അനുഭവം നൽകുന്നൊരിടമാണ് കുദ്രെമുഖ്.

🏞️ വെള്ളിയാങ്കിരി 

ദക്ഷിണ ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടന-ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ് വെള്ളിയാങ്കിരി (Velliangiri Mountains) ഇതിനെ ‘ദക്ഷിണ കൈലാസം’ എന്നും വിളിക്കാറുണ്ട്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഏഴ് മലകൾ ചേർന്നതാണ്വെ ള്ളിയാങ്കിരി(Velliangiri Mountains) സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6000 അടി ഉയരത്തിലാണ്. ഫെബ്രുവരി പകുതി മുതൽ മെയ് പകുതി വരെ (മഹാശിവരാത്രി മുതൽ ചിത്ര പൗർണ്ണമി വരെ) ആണ് പ്രധാന തീർത്ഥാടന കാലം. ഈ സമയത്ത് മാത്രമേ പൊതുജനങ്ങൾക്ക് മലകയറാൻ അനുമതിയുള്ളൂ.

​സാധാരണയായി ആളുകൾ രാത്രിയിലാണ് മലകയറാൻ തുടങ്ങുന്നത്. പുലർച്ചെ മലമുകളിൽ എത്തി സൂര്യോദയം കണ്ട് തിരിച്ചിറങ്ങുന്നതാണ് രീതി.

ബസ് മാർഗ്ഗം: കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ പൂണ്ടിയിലേക്ക് നേരിട്ട് ബസ് ലഭ്യമാണ് (ബസ് നമ്പർ: 14D). നല്ല ശാരീരികക്ഷമത ഉള്ളവർ മാത്രം ഈ ട്രെക്കിംഗ്

🏞️ കൊടൈക്കനാൽ

കൊടൈക്കനാലിന്റെ പ്രശസ്തി അതിന്റെ മൂടൽമഞ്ഞിന്റെ താഴ്‌വരകൾ, വനങ്ങൾ, അതിശയകരമായ കാഴ്ചകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യേകിച്ച് തണുത്ത കാലാവസ്ഥയിൽ, കുന്നുകളിൽ മൂടൽമഞ്ഞ് പലപ്പോഴും നീങ്ങുന്നു. അതിന്റെ വഴികളിലൂടെ നടക്കുകയോ കോക്കേഴ്‌സ് വാക്ക് പോലുള്ള അതിന്റെ വ്യൂ പോയിന്റുകളിലേക്ക് പോകുകയോ ചെയ്യുന്നത് ആവേശകരമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു. കൂടാതെ കൊടൈക്കനാലിൽ നിന്ന് ഏകദേശം നാല്പത് അമ്പത് കിലോമീറ്റർ ദൂരങ്ങൾ സഞ്ചരിച്ചാൽ മനോഹരമായ ഒത്തിരി ഗ്രാമങ്ങൾ കാണാനിടയാകും.

#Summerhillstations #Triund #Nandihills #Kodaikkanal #Velliyangiri Kudremuk

Leave a Reply

Your email address will not be published. Required fields are marked *