തെലങ്കാനയുടെ രത്നം

മഹിത പുരം വെള്ളച്ചാട്ടം

ഹൈദരാബാദിൽ നിന്ന് വെറും അഞ്ച് മണിക്കൂർ അകലെ, തെലങ്കാനയുടെ പച്ചപ്പിന്‍റെ ആഴങ്ങളിൽ ഒതുങ്ങി, ഇപ്പോഴും കനത്ത ടൂറിസത്തിന്റെ സ്പർശനം ഏൽക്കാത്ത ഒരു മറഞ്ഞിരിക്കുന്ന ഒരു വെള്ളച്ചാട്ടം. ഇടതൂർന്ന വനങ്ങളുടെയും പാറക്കെട്ടുകളുടെയും പശ്ചാത്തലത്തിലാണ് മഹിതപുരം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

മൺസൂണിൽ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ ഈ സ്ഥലം, ട്രെക്കിംഗ് പ്രിയരുടെ ഇടം കൂടിയാണ് വെള്ളച്ചാട്ടത്തിന്‍റെ മനോഹരമായ കാഴ്ചകൾ, പാറക്കെട്ടുകളും ശാന്തമായ ചുറ്റുപാടുകളും കൊണ്ട് ശാന്തമായ ഒരു അന്തരീക്ഷം തേടി വരുന്നവരെ ആകർഷിക്കുന്ന ഒരിടമാണ്, ഇവിടെ എത്തുന്ന പ്രകൃതിസ്‌നേഹികളെയും ഫോട്ടോഗ്രാഫർമാരുയും ഒരിക്കലും മടുപ്പിക്കില്ല.

സഞ്ചാരികൾക്ക് മിതമായൊരു ട്രെക്ക് ആസ്വദിക്കാനും, ചുറ്റിലുമുള്ള കാഴ്ചകൾ കാണാനും, വെള്ളച്ചാട്ടത്തിന്‍റെയും അതിന്‍റെ ചുറ്റുപാടുകളുടെയുമെല്ലാം മനോഹരമായ ചിത്രങ്ങള്‍ പകർത്താനും കഴിയും.
ഇടതൂർന്ന വനങ്ങളുടെയും പാറക്കെട്ടുകളുടെയും പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ വളരെ പ്രകൃതിദത്ത ആകർഷണങ്ങളായി ഈ വെള്ളച്ചാട്ടം മാറുന്നു. മഴക്കാലത്ത്, കുതിച്ചുയരുന്ന വെള്ളച്ചാട്ടവും സമൃദ്ധമായ പച്ചപ്പും ഈ പ്രദേശത്തെ ഒരു കൂടുതല്‍ ജനപ്പ്രിയമാക്കുന്നു. പ്രകൃതിയുടെ മടിയിൽ കുറച്ച് സമയം ശാന്തമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം ഇവിടംസന്ദർശിക്കുക.

എങ്ങനെ എത്തിച്ചേരാം,
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ഹൈദരാബാദിൽ നിന്ന് ഏകദേശം 280 കിലോമീറ്റർ റോഡ് മാർഗം അകലെ മുളുഗു ജില്ലയിലെ വെങ്കടപുരത്താണ് മഹിതാപുരം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
വാരംഗലിൽ നിന്ന് 140 കിലോമീറ്റർ അകലെയും
ട്രെയിൻ മാർഗം : കമ്മം / മനുഗുരു റയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുക, അവിടുന്ന് ടാക്സി എടുക്കുക.
ബസ് : നൊഗുരു മണ്ടൽ / മോരുമുറു എത്തുക, ഷെയർ ഓട്ടോ/ ജീപ്പ്/ ടാക്സി എടുക്കുക.
വാരംഗൽ വഴി എട്ടുർനഗരം വരെ ബസ് പിടിച്ചു ഏറ്റുനഗരം നിന്നും ടാക്സി എടുത്തു പോകാവുന്നതാണ്.

ജൂൺ മുതൽ ഒക്ടോബർ വരെയാണ് സന്ദർശിക്കാൻ അനുയോജ്യമായ സമയം.

മഹിത പുരം വെള്ളച്ചാട്ടം

#mahithapuramwaterfalls #mahithapuram #warangal #kammam #mururu #telengana #mugulu #incredibleindia #waterfalls #hiddengem #yathrainfo.com

Leave a Reply

Your email address will not be published. Required fields are marked *