
ഗ്രേറ്റ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
ഇന്ത്യൻ നഗരമായ മുംബൈയെ അതിന്‍റെ ഉപനഗരമായ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റർ നീളമുള്ള ഒരു പാലമാണ് ഗ്രേറ്റ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്. ഈ പാലത്തിന്റെ ഔദ്യോഗികനാമം ശ്രീ അടൽ ബിഹാരി വാജ്പേയി ട്രാൻസ് ഹാർബർ ലിങ്ക് എന്നാണ്. ആകെ 21.8 കിലോമീറ്റർ നീളമുള്ള ഈ പാലം 16 കിലോമീറ്റർ അറബിക്കടലിന്റെ മുകളിലൂടെയാണ് കടന്നു പോകുന്നുത്.

ധോല – സാദിയ
ലോഹിത് നദിക്ക് മുകളിലൂടെയുള്ള ഭുപെൻ ഹസാരിക സേതു (ധോല – സാദിയ) പാലത്തിന് ഏകദേശം 9.15 കിലോമീറ്റർ നീളമാണ് ഉള്ളത്. ഇന്ത്യയിലെ രണ്ടാമത്തെ നീളമുള്ള പാലമാണിത്. അസമിനെ അരുണാചൽ പ്രദേശുമായി ബന്ധിപ്പിക്കുന്ന ഈ പാലം 2017 ലാണ് തുറന്നത്. ആധുനിക കാലത്തെ അത്ഭുതമായ ഈ പാലത്തിലൂടെയുള്ള യാത്ര ബ്രഹ്മപുത്രയുടെ മനോഹരമായ കാഴ്‌ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നു.

ബാന്ദ്ര – വർളി സീ ലിങ്ക്
മുംബൈയിലെ ബാന്ദ്ര – വർളി സീ ലിങ്ക് ബാന്ദ്ര-വർളി സീ ലിങ്ക് ഏകദേശം 5.6 കിലോമീറ്റർ നീളത്തിലാണ്. ഔദ്യോഗികമായി രാജീവ് ഗാന്ധി സീ ലിങ്ക് എന്ന് അറിയപ്പെടുന്നു. മുംബൈയിലെ ഒരു പ്രധാനപ്പെട്ട ലാൻഡ് മാർക്ക് കൂടിയാണ് ഇത്. ഈ പാലത്തിലൂടെ വാഹനമോടിക്കുന്നത് അറബിക്കടലിനെയും നഗരത്തിന്‍റെ ആകാശത്തെയും ആസ്വദിക്കാൻ കഴിയും.

ദോധാര ചാന്ദാനി
വെസ്റ്റ് ബംഗാളിലെ ദോധാര ചാന്ദാനി പാലം (മഹാകാളി പാലം) തീസ്ത നദിക്ക് കുറുകെയുള്ള 5.5 കിലോമീറ്ററിൽ അധികം നീളത്തിലാണ് മഹാകാളി സേതു പാലം പണിതു വെച്ചിട്ടുള്ളത്. കാൽനട യാത്രക്കാർക്കുള്ള പാലമായിട്ടാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്, എന്നാൽ സൈക്കിളുകൾക്കും മോട്ടോർ സൈക്കിളുകൾക്കും പാലം ഉപയോഗിക്കാം. തേയിലത്തോട്ടങ്ങൾ, മനോഹരമായ പട്ടണങ്ങൾ, കുന്നുകൾ എന്നീ കാഴ്ചകളെല്ലാം യാത്ര കൂടുതൽ സുന്ദരമാക്കും.

ഗോദാവരി പാലം
ആന്ധ്രാപ്രദേശിലെ ഗോദാവരി പാലം രാജമുണ്ട്രിയെയും കൊവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ്. ഗോദാവരി നദിക്കു മുകളിലൂടെയുള്ള ഗോദാവരി പാലം. ഏകദേശം 4.1 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. സൂര്യോദയ സമയത്തും സൂര്യാസ്‌തമയ സമയത്തും നദി സ്വർണ വെളിച്ചത്തിൽ തിളങ്ങുന്നത് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.

കോറണേഷൻ പാലം
വെസ്റ്റ് ബംഗാളിലെ കോറണേഷൻ പാലം സെവോക്ക് പാലം എന്നും ഈ പാലം അറിയപ്പെടുന്നു. ഏകദേശം 2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ടീസ്റ്റ നദിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഒഴുകുന്ന നദിയും ഈ പാലത്തിൽ കുറച്ചു നേരം വാഹനം നിർത്തി വിശ്രമിക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നു.

നിവേദിത പാലം
ഹൂഗ്ലി നദിക്ക് മുകളിലൂടെ 1.6 കിലോമീറ്റർ നീളത്തിലാണ് നിവേദിത പാലം. കൊൽക്കത്തയിലേക്കും ഹൗറയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാലം സഹായിക്കുന്നു. സുഗമവും മനോഹരവുമായ ഡ്രൈവ് നൽകുന്നു. ഒപ്പം, ഇവിടെ നിന്ന് സഞ്ചാരികൾക്ക് പ്രശസ്‌തമായ ഹൌറ പാലത്തിന്റെ കാഴ്‌ചകൾ കാണാവുന്നതാണ്.