
അന്ധർബൻ, അഥവാ ‘ഇരുണ്ട നിബിഡ വനം’ മഴക്കാലത്ത്, സഹ്യാദ്രിയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങുകളിൽ ഒന്നാണിത്. താമിനി ഘട്ടിനെ പ്രശസ്തമായ കൊങ്കൺ മേഘലയുമായി ബന്ധിപ്പിക്കുന്ന സഹ്യാദ്രി പർവതനിരകളിലെ ഏറ്റവും മനോഹരമായ ട്രെക്കിങ് ആരംഭിക്കുന്നത് പിംപ്രി ഡാമിനോട് ചേർന്നാണ്. ഏകദേശം 16 കിലോമീറ്റർ നീണ്ടു നിൽക്കുന്ന അന്ധർബൻ കാടുകളിലൂടെയുള്ള ട്രെക്കിങ് മനോഹരമാണ്.
അഗാധമായ കിടങ്ങുകൾ…..
സൂര്യ രശ്മികൾ കടന്നു വരാൻ മടിക്കുന്ന കാടുകൾ…..
പാറക്കെട്ടുകൾക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ…..
പച്ചപ്പ് നിറഞ്ഞ പുൽമേഡുകൾ……
മൂടൽമഞ്ഞ് മൂടിയ കാട്ടിട വഴികൾ…. താമിനി ഘട്ടിലെ വിവിധ പർവതനിരകളുടെ കാഴ്ചകൾ….. കുണ്ഡലിക താഴ്‌വാരം…
ഹിരടിയും ഭിരാ വില്ലേജും…
ആദ്യത്തെ 6-7 കിലോമീറ്റർ ഇടതൂർന്ന ഇരുണ്ട വനത്തിലൂടെ കുണ്ഡലിക താഴ്‌വരയുടെ അരികിലൂടെയും വലതുവശത്തുള്ള പർവത നിരകളിലൂടെയുമുള്ള ട്രെക്കിങ്ങിൽ മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങൾ കാണാം.
ഏകദേശം 2100 അടി ഉയരത്തിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിങ്ങിന് ഇടക്ക് 3 പ്രധാന നദികൾ ഒഴുകുന്ന ഇടങ്ങളിൽ മഴയുടെ ഒഴുക്ക് കനത്താൽ മുറിച്ചു കടക്കാനായി നിർമിച്ച റോപും കയറുകളും മൻസൂണിൽ ആവശ്യമായി വന്നേക്കാം.
അന്ധർബൻ ട്രെക്കിൽ ഉടനീളം കണ്ടുമുട്ടുന്ന ഒരേയൊരു ഗ്രാമമാണ് ഹിരടി വില്ലേജ്, ഹിരടി വില്ലേജ് വരെ നീണ്ടു കിടക്കുന്ന അന്ധർബൻ കഴിഞ്ഞാൽ പിന്നീട് പുൽമേഡ് നിറഞ്ഞ സമതലങ്ങളാണ്. ഹിരടിയിൽ നിന്ന് 4-5 കിലോമീറ്റർ കൂടി ട്രക്ക് ചെയ്‌താൽ
ഭിര താഴ്വരയിലെത്താം.
മൺസൂൺ കാലത്താണ് അന്ധർബൻ ട്രെക്കിംഗ് മനോഹരമായ കാഴ്ച്ചകൾ നൽകുക.

#andarban #hiradivillage #kundalikavalley #mansoon #maharashtra #incredibleindia