🚇 വിവേക് എക്സ്പ്രസ്സ് KANYAKUMARI DIBRUGRAH ( VIVEK EXPRESS 22503 / 22504 )
സ്വാമി വിവേകാനന്ദന്‍റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്,
സ്വാമി വിവേകാനന്ദനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരിൽ അവരുടെ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നതിനും ദേശീയ ഐക്യത്തെ പ്രതീകപ്പെടുത്താനും വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കാനും വേണ്ടി, 2011-12 റെയിൽവേ ബജറ്റിലാണ് വിവേക് എക്സ്പ്രസ് കടന്നു വരുന്നത്.
2011 നവംബർ 19 ന് അതിന്റെ ആദ്യ സർവീസ് ആരംഭിച്ചു.
2013 ൽ ആരംഭിച്ച നാല് ട്രെയിനുകളിൽ ഏറ്റവും ദൈർഘ്യമേറിയ പാതയായ കന്യാകുമാരി മുത അസമിലെ ദിബ്രുഗഡ് വരെ സർവീസ് നടത്തുന്ന വിവേക് എക്സ്പ്രസ്, നിലവിൽ ഇന്ത്യയിലിന്ന് ഓടികൊണ്ടിരിക്കുന്ന ഏറ്റവും ദീർഘ ദൂര ട്രെയിനാണ്. മൂന്നര ദിവസം എടുത്ത് ഏകദേശം 4200 കിലോമീറ്ററും 50 റെയിൽവേ സ്റ്റോപ്പുകളും താണ്ടി തെക്ക് നിന്ന് നോർത്ത് ഈസ്റ്റിലേക്ക് ഓടികൊണ്ടിരിക്കുന്നു.

🚇 സില്‍ച്ചാര്‍ സൂപ്പര്‍ഫാസ്റ്റ് ( 12507 / 12508 ) SILCHAR SUPER FAST EXP
1985 ഏപ്രിൽ 13 ന് സ്ഥാപിതമായ
ഒരു ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തിയിരുന്ന പഴയ ഗുവാഹത്തി- എറണാകുളം റൂട്ടിലെ എക്സ്പ്രസ് ആണിത്, പിന്നീടിത് അസമിലെ സിൽച്ചാറിനും കേരളത്തിലെ തിരുവനന്തപുരം സെൻട്രലിനും ഇടയിൽ സർവീസ് വികസിപ്പിച്ചു, അരോണൈ എക്സ്പ്രസ് / സിൽച്ചാർ എക്സ്പ്രസ്സ് എന്ന പേരിൽ ഇതറിയപ്പെടുന്നു.
സിൽച്ചാർ മുതൽ തിരുവനന്തപുരം സെൻട്രൽ വരെ സർവീസ് നടത്തുന്ന വടക്കുകിഴക്കൻ മേഖലയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയിലുള്ള ഒരു പ്രധാന കണ്ണിയായി ഈ ട്രെയിൻ മാറി.
ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ടു വെള്ളിയാഴ്ച വൈകിട്ട് അസമിലെ സിൽച്ചാറിൽ എത്തിച്ചേരുന്നു. തിരികെ, ചൊവ്വ രാത്രി സിൽച്ചാറിൽ നിന്ന് പുറപ്പെട്ടു ഞായർ രാത്രി തിരുവനന്തപുരത്ത് എത്തിചേരുന്നു.
ആഴ്ചയിൽ ഒരുതവണ ഓടുന്ന ട്രെയിൻ, മൂന്ന് ദിവസവും 54 റയിൽവേ സ്റ്റോപ്പുകളും 3900 കിലോമീറ്ററും കടന്നു ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ ഏറ്റവും ദൈർഘമേറിയ രണ്ടാമത്തെ ട്രെയിനാണിത്.
🚇 ഹിമസാഗര്‍ എക്സ്പ്രസ്സ് HIMSAGAR EXPRESS ( 16317 / 16318 )
ഇന്ത്യയുടെ തെക്കേ അറ്റത്തെ വടക്കൻ ഹിമാലയവുമായി ബന്ധിപ്പിക്കുന്നതിനായി 1970 കളിൽ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച ട്രെയിൻ ആണ് ഹിമസാഗർ എക്സ്പ്രസ്.
1984 ഒക്ടോബർ 3 ആരംഭിച്ച സർവീസ് കന്യാകുമാരിക്കും ജമ്മു താവിക്കും ഇടയിലാണ് ഇത് ആദ്യം സർവീസ് നടത്തിയത്.
🚇 നവയുഗ് എക്സ്പ്രസ്സ് NAVYUG EXPRESS / TEN SVD EXPRESS ( 16788 / 16787 )
ഹിമസാഗർ എക്സ്പ്രസിന്റെ അതേ റൂട്ടിലാണ് തിരുനെൽവേലി മുതൽ കത്ര വരെയുള്ള ടെൻ ജമ്മു എക്സ്പ്രസ് / നവ് യുഗ് എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്.
വീക്കിലി ട്രെയിൻ ആണ്. ഏകദേശം മുവ്വായിരത്തി അറുന്നൂർ കിലോമീറ്റർ ദൂരവും, 11 സംസ്ഥാനങ്ങളും, 62 റെയിൽവേ സ്റ്റോപ്പുകളും 3600 കിലോമീറ്ററും കടന്നു
ആഴ്ചയിൽ തിങ്കൾ തിരുനൽവേലിയിൽ നിന്ന് പുറപ്പെട്ടു വ്യാഴം കത്രയിൽ എത്തിച്ചേരുന്ന 16787 TEN SVD EXP. തിരികെ 16788 വ്യാഴം കത്രയിൽ പുറപ്പെട്ടു ഞായർ തിരുനെൽവേലിയിൽ തിരിച്ചെത്തിച്ചേരുന്നതുമായ NAVYUG EXP.

🚇 ടിന്‍സുകിയ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ് SMBV NEW TINSUKIA SUPER FAST EXPRESS 22501 / 22502
അസമിലെ കിഴക്കേ അറ്റത്തുള്ള പട്ടണമായ ടിൻസുകിയയെ
ബെംഗളൂരുവിന്റെ തെക്കൻ മെട്രോപോളി സിറ്റിയായ എസ്എംവിടിയെ ബന്ധിപ്പിക്കുന്നതിൻ വേണ്ടിയാണ് ഈ ട്രെയിൻ അവതരിപ്പിച്ചത്.
“ന്യൂ ടിൻസുകിയ എക്സ്പ്രസ്” എന്നത് നിരവധി ട്രെയിനുകളുടെ പേരാണ്,
ഉദാഹരണം .. താംബരം–ന്യൂ ടിൻസുകിയ എക്സ്പ്രസ്സും,
അമൃത്സർ–ന്യൂ ടിൻസുകിയ എക്സ്പ്രസ്സും
എന്നാൽ ഏറ്റവും പ്രധാനമായി സൂചിപ്പിക്കുന്നത് 22501 / 22502 ന്യൂ ടിൻസുകിയ–എസ്എംവിടി ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിനെയാണ്.
ഒരൊറ്റ സൂപ്പർഫാസ്റ്റ് ട്രെയിനായി ആരംഭിച്ച രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ മെയിൽ / എക്സ്പ്രസ് റൂട്ടുകളിൽ ഒന്നാണിത്, കൂടാതെ രണ്ട് പ്രദേശങ്ങൾക്കുമിടയിലുള്ള യാത്രക്കാർക്കുള്ള ഒരു പ്രധാന റെയിൽ ലിങ്ക് കൂടിയാണിത്.
22501 ചൊവ്വ പുലർച്ചെ ബാംഗ്ളൂരുവിൽ നിന്ന് പുറപ്പെട്ടു വ്യാഴം വൈകിട്ട് ന്യൂ ടിൻസുകിയയിൽ എത്തിച്ചേരുന്നു. ഏകദേശം 39 സ്റ്റോപ്പുകളും 62 മണിക്കൂറും കൊണ്ട് ഓടിയെത്തുന്ന ഇന്ത്യയിലെ ദീർഘ ദൂര ട്രൈനുകളിൽ ഒന്നാണിത്.
തിരികെ വെള്ളിയാഴ്ച വൈകിട്ട് 22502 ടിൻസുകിയയിൽ നിന്ന് പുറപ്പെട്ട് തിങ്കൾ രാവിലെ 64 മണിക്കൂറിനു ശേഷം ബാംഗ്ളൂരുവിൽ എത്തിച്ചേരുന്നു.
🚇 ഹംസഫര്‍ എക്സ്പ്രസ്സ് HUMSAFAR EXPRESS 12504
വെള്ളിയാഴ്ച രാവിലെ ബാംഗ്ളൂരുവിൽ നിന്ന് പുറപ്പെട്ട് 64 മണിക്കൂറും 30 സ്റ്റോപ്പുകളും 3500 കിലോമീറ്ററും താണ്ടി തിങ്കളാഴ്ച രാവിലെ അഗർത്തലയിൽ എത്തിച്ചേരുന്നു.
തിരികെ ശനിയാഴ്ച രാവിലെ അഗർത്തലയിൽ നിന്ന് ബാംഗ്ളൂരു SMVT യിൽ തിങ്കളാഴ്ച രാത്രി എത്തിച്ചേരുന്ന 12504 ട്രെയിനും.

🚇 സില്‍ച്ചാര്‍ സൂപ്പര്‍ഫാസ്റ്റ്എക്സ്പ്രസ്സ് CBE SILCHAR SUPERFAST EXPRESS 12515
1976 ഓഗസ്റ്റ് 7 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ ട്രെയിൻ ആദ്യമായി ആരംഭിച്ചത്, ചെന്നൈ സെൻട്രലിനെയും ന്യൂഡൽഹിയെയും ബന്ധിപ്പിക്കുന്ന മൂന്ന് ആഴ്ചയിൽ ഒരിക്കൽ സർവീസ് നടത്തിയിരുന്ന
ഏറ്റവും വേഗതയേറിയ രാജധാനി എക്സ്പ്രസ് ട്രെയിനായി കണക്കാക്കപ്പെട്ടിരുന്നു.
റൂട്ട് മാറ്റുന്നതിനുമുമ്പ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ സംസ്ഥാന നാമകരണ ട്രെയിൻ ആയിരുന്നു ഇത്.
പിന്നീട് കോയമ്പത്തൂർ മുതൽ സിൽച്ചാർ വരെ സർവീസ് നീട്ടി സിൽച്ചാർ
എസ്എഫ് എക്സ്പ്രസ് (12515) എന്ന പേരിൽ സർവീസ് നടത്തുന്നു, തെക്ക് കോയമ്പത്തൂർ ജംഗ്ഷനെയും വടക്കുകിഴക്കൻ ഇന്ത്യയിലെ സിൽച്ചാറുമായി ഈ ട്രെയിൻ ബന്ധിപ്പിക്കുന്നു. ഏകദേശം 65 മണിക്കൂർ 55 മിനിറ്റിനുള്ളിൽ 3492 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു.
🚇 കൊച്ചുവേളി അമൃതസര്‍ സൂപ്പര്‍ഫാസ്റ്റ്എക്സ്പ്രസ്സ് TVCN ASR SF EXPRESS 12483 /12484
തിരുവനന്തപുരം നോർത്ത് -അമൃത്സർ എക്സ്പ്രസ് 12483 / 12484 വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ്,
2009 ജനുവരി 28 നാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്, പിന്നീട് 2019 ജൂൺ 9 ന് ഒരു എൽഎച്ച്ബി റേക്കായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം നോർത്തിൽ നിന്ന് ( കൊച്ചുവേളി ) ബുധനാഴ്ചകളിൽ 12483 ട്രെയിൻ പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ അമൃത്സറിൽ എത്തിച്ചേരുന്നു.
തിരികെ 12484 ട്രെയിൻ ഞായറാഴ്ചകളിൽ അമൃത്സറിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ചകളിൽ തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരുന്നു.
27 സ്റ്റോപ്പുകളും 53 മണിക്കൂറും 3300 കിലോമീറ്ററും ഓടിയെത്തുന്ന അമൃത്സർ കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്, കേരള സമ്പർക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് ശേഷം കേരളത്തെയും പഞ്ചാബിനെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ വീക്കിലി ട്രെയിനാണിത്.

🚇 കാമാഖ്യ ബാഗ്ലൂര്‍ എസി എക്സ്പ്രസ്സ് KYQ SMVT AC EXPRESS 12551 / 12552
ബെംഗളൂരുവിൽ നിന്ന് അസമിലെ ഗുവാഹത്തിക്ക് സമീപം കാമാഖ്യ വരെ പോകുന്ന വീക്കിലി ട്രെയിൻ ആണിത്, ശനിയാഴ്ച രാവിലെ ബാംഗ്ളൂരുവിലെ SMVB സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് കാമാഖ്യയിൽ എത്തിച്ചേരുന്ന 12551 / യശ്വന്ത്പൂർ കാമാഖ്യ AC സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
തിരികെ ബുധനാഴ്ച ഉച്ചയ്ക്ക് കാമാഖ്യയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച്ച വൈകിട്ട് ബാംഗ്ലൂരിൽ എത്തിചേരുന്ന 12552 / കാമാഖ്യ മുതൽ KYQ SMVT ട്രെയിൻ മൂന്ന് ദിവസവും 27 റെയിൽവേ സ്റ്റോപ്പുകളും 3000 കിലോമീറ്ററും പിന്നിടുന്ന ട്രെയിനിന്റെ യഥാർത്ഥ പേര് യശ്വന്ത്പൂർ – കാമാഖ്യ എസി എക്സ്പ്രസ് എന്നായിരുന്നു, എന്നാൽ പുതിയ ടെർമിനലായ എസ്എംവിടി ബെംഗളൂരു ഉൾപ്പെടുത്തുന്നതിനായി പേര് മാറ്റി.
എസ്എംവിടി ബെംഗളൂരു ടെർമിനൽ ചേർത്തതോടെ ട്രെയിനിന്റെ ട്രെയിൻ നമ്പറിലും റൂട്ടിലും മാറ്റങ്ങൾ സംഭവിച്ചു.