ട്രെയിൻ യാത്രയിൽ ലഗേജിന് പരിധി വരുന്നു, ഇന്ത്യൻ റെയിൽവേ പുതിയ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ് ട്രെയിൻ യാത്രയിൽ യാത്രക്കാരുടെ ലാഗേജുകൾക്ക് തൂക്കം കൂടിയാൽ ഇനി മുതൽ പണമടയ്ക്കണം.
ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലാണെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു.
ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതലാണ് ഭാരം കൊണ്ടുപോകുന്നത് എങ്കിൽ നിശ്ചിത നിരക്ക് നൽകേണ്ടി വരും.
നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും യാത്രക്കാർ ആരും തന്നെ തൂക്കം നോക്കാതെയാണ് ട്രെയിൻ ലഗേജ് കൊണ്ടുപോകുന്നത്.
സ്കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയ ശേഷമാവും പുതിയ നിയമം നടപ്പാക്കുക.
🚇 എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ സൗജന്യമായും, പണം അടച്ച് പരമാവധി 150 കിലോ വരെയും,
🚇 സെക്കൻഡ് എസിയിൽ 50 കിലോ സൗജന്യമായും, പണം അടച്ച് 100 കിലോ വരെയും കൊണ്ടുപോകാം.
🚇തേഡ് എസിയിൽ 40 കിലോ മാത്രമേ അനുവദിക്കൂ.
🚇സ്ലീപ്പർ കോച്ചുകളിൽ 40 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 80 കിലോ വരെയും
🚇ജനറൽ കോച്ചുകളിൽ → 35 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 70 കിലോ വരെയും കൊണ്ടുപോകാം.
ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയാണ് അധിക ഭാരത്തിന് തുക ഈടാക്കുക. ഇത് ഓരോ ക്ലാസ് അനുസരിച്ചും വ്യത്യാസമുണ്ടാകും.
വാണിജ്യ ആവശ്യത്തിനുള്ള സാധനങ്ങൾ യാത്രാ കോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല.
ലഗേജുകളുടെ വലുപ്പത്തിലും നിയന്ത്രണം വരും
ഒരു മീറ്റർ നീളം, 60 സെന്റി മീറ്റർ വീതി, 25 സെന്റി മീറ്റർ ഉയരം , ഇതാണ് പരമാവധി ലഗേജുകളുടെ വലുപ്പം.
കൂടുതൽ വലുപ്പമുള്ളവ പാഴ്സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ.