UTS ആപ്പ് മാർച്ച് 1 മുതൽ നിർത്തലാക്കുന്നു

കൗണ്ടറിൽ പോയി ക്യൂ നിന്ന് മുഷിയാതെ ചില്ലറ പൈസയുടെ ബുദ്ധിമുട്ടില്ലാതെ ഒത്തിരി പേര്‍ക്ക് ടിക്കറ്റ് എടുക്കാൻ സഹായിച്ച യുടിഎസ് ആപ്പ് ( UTS ) 2026 മാർച്ച് 1, മുതൽ നിർത്തലാക്കുന്നു എന്ന് റെയിൽവേ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു.

മാർച്ച് 1 മുതൽ എല്ലാ തരം അണ്‍റിസേര്‍വട് യാത്ര ടിക്കറ്റ്/സീസൺ ടിക്കറ്റ് എടുക്കാൻ RailOne ആപ്പ് മാത്രമായിരിക്കും പ്രവർത്തിക്കുക. റെയിൽവൺ ആപ്പ് ഇതുവരെ ഉപയോഗിച്ച് തുടങ്ങാത്തവർ ഉടനെ തന്നെ ഡൗൺലോഡ് ചെയ്യുക. UTS ആപ്പിൽ ഉപയോഗിക്കുന്ന യൂസര്‍ നെയിം & പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് RailOne ആപ്പിലും ഉപയോഗിക്കാം.

#utsapp #unreservedticket #general #indianrailway #railone #newbookingapp #yathrainfo.com

Leave a Reply

Your email address will not be published. Required fields are marked *