ത്രീ ഇഡിയറ്റിലൂടെ പ്രസിദ്ധമായ പാൻഗോങ് ലേക്ക്

ഇന്ത്യയും ചൈനയും അവകാശ വാദം ഉന്നയിക്കുന്ന ഒരിടം, മൂന്നിൽ ഒരു ഭാഗം ഇന്ത്യയും, ശേഷിക്കുന്ന ഭാഗം ടിബറ്റൻ ചൈനയിലുമായി നിലകൊള്ളുന്ന മനോഹരമായ ഭൂപ്രകൃതി കൊണ്ട് കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന സ്ഥലം.

ത്രീ ഇഡിയറ്റ് എന്ന ബോളിവുഡ് സിനിമ പുറത്തിറങ്ങിയതിന് ശേഷം ഈ സ്ഥലം വളരെയധികം ജനശ്രദ്ധ നേടുകയുണ്ടായി 

പിന്നീട് വിനോദ സഞ്ചാരികളുടെ ഒരു കുത്തൊഴുക്കായിരുന്നു.

ഏകദേശം ലേ പട്ടണത്തിൽ നിന്നും 160 കിലോമീറ്റർ ദൂരമുണ്ട് ഇങ്ങോട്ട് ലേയിൽ നിന്ന് ആറ് മണിക്കൂർ യാത്ര ചെയ്തു വേണം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർബിൾ പാസുകളിൽ ഒന്നായ ചാങ് ലാ പാസ് കടന്നു  പാൻഗോങ് തടാകത്തിലെത്തിച്ചേരാൻ

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഉപ്പുവെള്ള തടാകങ്ങളിൽ ഒന്നായ പാൻഗോങ് 14,270 അടി ഉയരത്തിൽ ഹിമാലയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു താടാകമാണ്. 134 കിലോമീറ്റർ നീളമുള്ള കരയാൽ ചുറ്റപ്പെട്ട വലിയൊരു തടാകം.  ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലായി അതിങ്ങിനെ വ്യാപിച്ചുകിടക്കുയാണ്, തടാകത്തിന്റെ നീളത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗം ഇന്ത്യയിലെ ലഡാക്ക് മേഖലയിലും ശേഷിക്കുന്ന മൂന്നിൽ രണ്ട് ഭാഗം ചൈനയിലെ ടിബറ്റ് മേഖലയിലുമായി നിലകൊള്ളുന്ന പാൻഗോങ് ത്സോ  അഥവാ പാൻഗോങ് തടാകം ബോളിവുഡ് സിനിമയായ 3 ഇഡിയറ്റ്സിന്റെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് തടാകത്തിന് വൻ ജനപ്രീതി നേടിയത്.

സ്ഫടികം പോലെ തെളിഞ്ഞ  ഈ തടാകം സൂര്യ പ്രകാശത്തെയും പകലിനെയും ആശ്രയിച്ച്  നീല നിറത്തിൽ നിന്ന്  ടർക്കോയ്സ് പച്ച നിറത്തിലേക്കും ചില സമയങ്ങളിൽ ചാരനിറം, ചുവപ്പ് നിറം എന്നീ നിറങ്ങളിലേക്ക് പോലും ഇതിന് മാറാൻ കഴിയുന്നു എന്നതാണ് പാൻഗോങ് താടാകത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ശൈത്യകാലത്ത് തടാകം പൂർണ്ണമായും മഞ്ഞുമൂടി ഉറഞ്ഞു കിടക്കുകയും ആ സമയത്ത് ഐസ് സ്കേറ്റിംഗ്, ഹോക്കി, മരത്തോൺ പോലുള്ള കായിക വിനോദങ്ങൾക്ക് ഈ താടാകത്തിന്റെ ഉപരിതലം വേദിയായി മാറുകയും ചെയ്യുന്നു.

മിക്ക ജലജീവികളുടെയും ആവാസ വ്യവസ്ഥക്ക് താടാകത്തിലെ ഉയർന്ന ലവണാംശം ഒരു പ്രതികൂല ഘടകമാണ് മംഗോളിയ, റഷ്യ, ചൈന, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ഉയരത്തിലുള്ള തടാകങ്ങളിൽ നിന്ന് ദേശാടനം നടത്തി ട്രാൻസ്-ഹിമാലയത്തിന്റെ ചില ഭാഗങ്ങളിലേക്ക്  ഭക്ഷണം തേടിയും കൂടുകെട്ടി പ്രജനനത്തിനും വേണ്ടി വിരുന്നെത്തുന്ന ബാർ ഹെഡഡ് വാത്തകൾ,  ഇന്ത്യൻ നാടോടിക്കഥകളിലെ തങ്ക താറാവ് അഥവാ ബ്രാഹ്മിണി താറാവ്, എന്നൊക്ക അറിയപ്പെടുന്ന ശൈത്യകാല ദേശാടന പക്ഷിയും, കാട്ടു കഴുതകൾ, ഹിമാലയൻ അണ്ണാൻ, മഞ്ഞു പുള്ളിപ്പുലികൾ ഇവയൊക്കെ ആണ് താടാകക്കരയിലെത്തുന്ന ജീവികൾ.

2009 ൽ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിൽ കരീന കപൂർ ആമിർ ഖാനുമായി ഒരു മഞ്ഞ സ്കൂട്ടറിൽ വീണ്ടും ഒന്നിക്കുന്ന ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് പാങ്കോംഗ് തടാകത്തിലാണ്. ഈ സിനിമ പുറത്തിറങ്ങിയതിന് ശേഷം ചിത്രം ഷൂട്ട് ചെയ്ത സ്ഥലം ഇപ്പോൾ “3 ഇഡിയറ്റ്സ് പോയിന്റ്” എന്നാണ് അറിയപ്പെടുന്നത്.

3 ഇഡിയറ്റ് എന്ന ഹിന്ദി സിനിമ കൂടാതെ തന്നെ പാൻഗോങ്, ലഡാക്ക് എന്നീ ഏരിയകളുടെ മനോഹരമായ ഒട്ടനവധി സിനിമകൾ വേറെയുമുണ്ട്  ബജ്രംഗി ഭായിജാൻ, ഹൈവേ, ഭാഗ് മിൽഖാ ഭാഗ്, ജബ് തക് ഹേ ജാൻ, റേസ് 3, ദിൽ സേ, സനം രേ, ട്യൂബ്‌ലൈറ്റ് എന്നീ ചിത്രങ്ങളിലൂടെയെല്ലാം ഈ ലൊക്കേഷൻ അവതരിപ്പിക്കുകയുണ്ടായി, 

തടാകക്കരയിലുള്ള ലുക്കുങ് എന്ന ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശവുമെല്ലാം സിനിമാ ചിത്രീകരുടെ ഇഷ്ട ലൊക്കേഷനായി മാറി. 

മെയ് മുതൽ സെപ്റ്റംബർ വരെയാണ് സന്ദർശിക്കാൻ അനുയോജ്യമായ സമയം

പെർമിറ്റുകൾ: ഇന്ത്യൻ പൗരന്മാർക്ക് ഇന്നർ ലൈൻ പെർമിറ്റ് (ILP) നിർബന്ധമാണ്, കൂടാതെ തടാകം യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (LAC) സമീപമായതിനാൽ വിദേശ പൗരന്മാർക്ക് സംരക്ഷിത ഏരിയ പെർമിറ്റ് (PAP) ആവശ്യമാണ്. പെർമിറ്റുകൾ ഓൺലൈനിലോ ലേയിലെ DC ഓഫീസിലോ ലഭിക്കും.

#ladakh #pangonglake #pangongtso #3idiot #Hollywood #Movielocation #bajrangibhaijan #yathrainfo #leh

Leave a Reply

Your email address will not be published. Required fields are marked *