
ഉത്തരാഖണ്ഡിലെ ഗർഹ്വാൾ മേഖലയ്ക്കും ഹിമാചൽ പ്രദേശിലെ സാംഗ്ല താഴ്‌വരയ്ക്കും ഇടയിൽ ഉയരത്തിലുള്ള ഒരു ചുരം പാതയാണ് രൂപിൻ പാസ്. നൂറ്റാണ്ടുകളായി ഗാഡി ആട്ടിടയന്മാരും ഭോതിയ, കിന്നൗരി പോലുള്ള പ്രാദേശിക ഗോത്രങ്ങളും പ്രധാനമായും ഈ ചുരം ഉപയോഗിച്ചു പോന്നിരുന്നത്. ഉയർന്ന ആൽപൈൻ മേച്ചിൽപ്പുറങ്ങൾക്കും താഴ്ന്ന താഴ്‌വരകൾക്കും ഇടയിൽ കന്നുകാലികളെ കൊണ്ടു പോകുന്നതിനുള്ള ഒരു സീസണൽ കുടിയേറ്റ മാർഗമായി അവർ ഈ പാതയെ ഉപയോഗിച്ചു പോന്നു. വ്യാപാരവും തീർത്താടനവുമായി മധ്യകാലഘട്ടത്തിൽ പർവത സമൂഹങ്ങൾക്ക് ഇതൊരു പരമ്പരാഗത വ്യാപാര പാതയായിരുന്നു.
പുരാതന ഗ്രാമീണ കഥകളിൽ നിറഞ്ഞു നിന്നിരുന്നത് രൂപിൻ പർവതനിരകളുടെ ചരിവുകൾക്ക് രഹസ്യ രോഗശാന്തി ശക്തികളുണ്ടെന്നാണ് പാതയിൽ കണ്ടെത്തിയ “രോഗശാന്തി പുല്ല്” ഉപയോഗിച്ച് ആടിന്റെ ഒടിഞ്ഞ കാൽ അത്ഭുതകരമായി നന്നാക്കിയ ഒരു ഇടയനെ ഒരു ഐതിഹ്യവുമെല്ലാം രൂപിൻ പാസ് മല നിരകളിൽ ഒളിഞ്ഞിരിപ്പുണ്ട്.
ഹിമാചൽ പ്രദേശിലെ ജിസ്‌ക്കുൻ മുതൽ സാംഗ്ല വരെയുള്ള വരെ നീണ്ടു നിൽക്കുന്ന മനോഹരമായ ഒരു ഹൈ-ആൾട്ടിറ്റ്യൂഡ് ട്രെക്കിംഗ് ആണ് രൂപിൻ പാസ്സ് ട്രെക്കിങ് 15,200 അടി ഉയരത്തിൽ നിൽക്കുന്ന രൂപിൻ പാസ് ട്രക്ക് ഹിമാചലിലെ ട്രെക്കിങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ്, മനോഹരമായ ഭൂപ്രകൃതി സൗന്ദര്യവും വൈവിധ്യമാർന്ന പാതകളും, മനോഹരമായ പുൽമേടുകളും, ഇടതൂർന്ന വനങ്ങളും പാറക്കെട്ടുകളും, വെള്ളച്ചാട്ടങ്ങളും മഞ്ഞുമൂടിയ പാതകളുമെല്ലാം ഉൾപ്പെടുന്ന ഒരു സാഹസിക യാത്രയാണ് ഈ ട്രെക്കിങ്. രൂപിൻ പാസ് ട്രെക്കിംഗിനിടെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിദൃശ്യങ്ങൾ ഈ യാത്രയെ ഈ കൂടുതൽ ആവേശകരമാക്കുന്നു.
ജിസ്കുനിൽ നിന്നോ ജാകയിൽ നിന്നോ ട്രെക്കിങ് ആരംഭിക്കാം, ട്രക്കിങ്ങിനിടെ ഓരോ ചുവടും പ്രകൃതിയുടെ ഒരു പുതിയ അത്ഭുതങ്ങൾ നമുക്ക് മുമ്പിൽ വെളിപ്പെട്ടു തുടങ്ങും….
ഷിംലയിൽ നിന്ന് റോഡ് വഴി ജിസ്കുനി അടുത്തുള്ള ബവ്ത വില്ലേജിലെത്തിച്ചേരുക, ബവ്തയിൽ നിന്ന് ജഖയിലേക്ക് ട്രെക്കിങ് ആരംഭിക്കുക. ജഖയിൽ താമസിക്കുക.
ജഖയിൽ നിന്ന് ധന്ദേരാസ് താച്ചിലേക്ക് (താഴത്തെ വെള്ളച്ചാട്ടത്തിലേക്ക് ) ട്രെക്ക് ചെയ്യുക. ദന്ദേരാസ് താച്ചിൽ ഒരു ദിവസം താമസിക്കുക. അക്ലിമറ്റൈസേഷനു വേണ്ടി ഈ ദിവസം മാറ്റി വെക്കുക ( AMS തടയുന്നതിനായി )
ദന്ദേരാസ് താച്ചിൽ നിന്ന് അപ്പർ വാട്ടർഫാൾ ക്യാമ്പിലേക്കും രൂപിൻ പാസിലേക്കും ട്രെക്ക് ചെയ്യുക. അടുത്ത ദിവസം റോണ്ടി ഗാഡിലേക്ക് തിരിച്ചിറങ്ങുക.
റോണ്ടി ഗാഡിൽ നിന്ന് സാംഗ്ലയിലേക്കുള്ള ട്രെക്ക് ചെയ്യുക. സാംഗ്ലയിയിൽ നിന്ന് ഷിംലയിലേക്ക്.

രൂപിൻ പാസ് ട്രെക്കിലെ പ്രധാന കാഴ്ചകൾ
🏔️തൂക്കു ഗ്രാമം
കുത്തനെയുള്ള വീടുകൾ ഒന്നിനു മുകളിൽ ഒന്നൊന്നായി അടുക്കി വച്ചിരിക്കുന്ന ജാഖയെ “തൂക്കു ഗ്രാമം” എന്ന് വിളിക്കുന്നു. ട്രെക്കിങ്ങിനിടെ വന്യമായ ഭൂപ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ജനവാസ ഗ്രാമമാണ് ജാഖ.
🏔️ ബുറാൻഷ് കണ്ടി റോഡോഡെൻഡ്രോൺ വനങ്ങളുടെ ഒരു ചെറിയ ഭാഗം ഇവിടെയാണ് റോഡോഡെൻഡ്രോണുകൾ പൂക്കുന്ന സമയത്ത് ട്രെക്ക് ചെയ്താൽ പൂർണ്ണമായും വിരിഞ്ഞുനിൽക്കുന്ന ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള മനോഹരമായ റോഡോഡെൻഡ്രോണുകൾ ആസ്വദിക്കാവുന്നതാണ്. കൊഴിഞ്ഞു വീണ ഇതളുകൾ പോലും ഈ പാതയുടെ ഭംഗി വർദ്ധിപ്പിക്കുന്നു.
🏔️ ദന്ദ്രേയാഷ് താച്ച്
ഉയർന്ന കൊടുമുടികളാലും രൂപിൻ വെള്ളച്ചാട്ടത്തിന്റെ കാഴ്ചയാലും ചുറ്റപ്പെട്ട വിശാലമായ പുൽമേടുകളും കാട്ടുപൂക്കളും നിറഞ്ഞ താച്ച്
🏔️ രൂപിൻ വെള്ളച്ചാട്ടം
രൂപിൻ ട്രെക്കിങ്ങിന്റെ ഏറ്റവും മികച്ച ഭാഗം എന്നു വേണം രൂപിൻ വെള്ളച്ചാട്ടത്തെ കുറിച്ച് പറയാൻ. ഒന്നിലധികം തട്ടുകളായി നദി താഴേക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിനടുത്ത് ക്യാമ്പ് ചെയ്യാൻ പോലും മനോഹരമായിരിക്കും.
🏔️ രൂപിൻ പാസ്
4,700 മീറ്റർ ഉയരത്തിലുള്ള രൂപിൻ പാസ് ഈ ട്രക്കിങ്ങിന്റെ അവസാന ഭാഗമാണ്. മഞ്ഞുമൂടിയ രൂപിൻ പാസിന്റെ മുകളിലെത്തിയാൽ ചുറ്റുമുള്ള ഹിമാലയൻ കൊടുമുടികളായ കിന്നൗർ, കൈലാഷ് ശ്രേണിയുടെ വിശാലവും ഏറ്റവും മനോഹരവുമായ കാഴ്ചയാണ് ഇവിടെനിന്നും ദൃശ്യമാവുക.
🏔️ സാംഗ്ല
ട്രക്കിങ്ങിന്റെ അവസാന ഇറക്കം ഹിമാചൽ പ്രദേശിലെ മനോഹരമായ സാംഗ്ല താഴ്‌വരയിലേക്കാണ്. ആപ്പിൾ തോട്ടങ്ങളും ബാസ്പ നദിയും ഒഴുകുന്ന സാംഗ്ല താഴ്‌വരയിലേക്കുള്ള ഇറക്കമാണ് മറ്റു ട്രെക്കുകളിൽ നിന്നും രൂപിൻ പാസ് ട്രെക്കിങ്ങിനെ വ്യത്യസ്തമാക്കുന്നത്.

🏮 രൂപിൻ പാസ് ട്രെക്കിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
🏮 മനോഹരമായ ഹിമാലയൻ മലനിരകളിലൂടെയുള്ള സാഹസിക യാത്ര കുത്തനെയുള്ള ചരിവുകളും വെല്ലുവിളി നിറഞ്ഞ ഭാഗങ്ങളും അവസാനത്തെ ഭാഗം മഞ്ഞുമൂടിയ പാതകളും ഈ ട്രക്കിങ്ങിനെ കൂടുതൽ സാഹസികവും ആവേശകരവുമാക്കി തീർക്കുന്നു.
🏮 പരിചയസമ്പന്നരായ ഗൈഡുകളുടെ കൂടെ ട്രെക്ക് ചെയ്യുന്നതാണ് നല്ലത്, കാരണം ഈ വഴി വെല്ലുവിളി നിറഞ്ഞതും പരിചയമില്ലാതെ ഒറ്റയ്ക്ക് ട്രക്കിങ്ങിന് അനുയോജ്യവുമല്ല.
🏮 ഉയർന്ന ശാരീരിക ശേഷിയും ഉയർന്ന-ആൾട്ടിറ്റ്യൂഡ് ട്രെക്കിംഗുകളിൽ മുൻ പരിചയവും രൂപിൻ പാസ് ട്രക്കിങ്ങിൻ ആവശ്യമാണ്.
🏮 AMS (അക്യൂട്ട് മൗണ്ടൻ സിക്ക്‌നെസ്) ഉണ്ടാകാനുള്ള സാധ്യത ഉള്ളത് കൊണ്ട് ഉയരത്തിലേക്ക് പോകുന്തോറും കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സമയമെടുത്തു ട്രക്ക് ചെയ്യുക.
🏮 ധാരാളം വെള്ളം കുടിക്കുക, സാവധാനത്തിൽ ട്രെക്കിങ് ചെയ്യുക.
🎯 ട്രെക്ക് ചെയ്യാൻ അനുയോജ്യമായ സമയം
രൂപിൻ പാസ് ട്രെക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം മെയ്, ജൂൺ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ്. ഈ സമയങ്ങളിലാണ് ട്രെക്കിങ് പാതകൾ ഏറ്റവും മികച്ചതും സഞ്ചാരയോഗ്യമാവുന്നതും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതും. ഈ സമയങ്ങളിൽ ട്രെക്കിംഗ് നടത്തുമ്പോൾ ട്രെക്കിന്റെ പൂർണ്ണമായ ഭംഗി അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിൽ അനുഭവിക്കാൻ കഴിയൂ.

#Jakha #Sanglavalley #Jiskun #Rupinpass #Dhandereasthatch #Buranskandi #Himalayatrekking #Yathrainfo.com