ബന്ദിപ്പുർ, നാഗർഹോളെ സഫാരി കേന്ദ്രങ്ങളിൽ സെൽഫിക്ക് നിരോധനം; ഫോൺ ഫ്‌ളൈറ്റ് മോഡിലാക്കണം
Post Date: 29-04-2026 മൈസൂരു: ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സഫാരി കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളിൽ സെൽഫിയെടുക്കുന്നതിന് നിരോധനം. കർണാടക വനംവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണമെന്ന് കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കുമാർ പുഷ്‌കർ ഇറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി. പലപ്പോഴും സെൽഫിയെടുക്കുന്നതിനായി വാഹനങ്ങൾ ഒരേ കേന്ദ്രത്തിൽ ഒത്തുകൂടുന്നതും ബഹളംവെക്കുന്നതും വന്യജീവികളെ പ്രകോപിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇതിനാലാണ് സെൽഫിനിരോധനം ഏർപ്പെടുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് എല്ലാവർക്കും ബാധകം സഫാരിവാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റു…