Headlines

വലിയ ബാങ്ക് ബാലൻസൊന്നും വേണ്ട; ഇന്ത്യക്കാർക്ക് ഈ അഞ്ച് രാജ്യങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ ഇപ്പോൾ പോകാം

അന്താരാഷ്ട്ര യാത്ര ചെലവേറിയതാണെന്ന് ആര് പറഞ്ഞു? കുറഞ്ഞ ദൂരം, ബജറ്റ് എയർലൈനുകൾ, എളുപ്പത്തിലുള്ള വിസ നിയമങ്ങൾ എന്നിവയോടെ, ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ വലിയ ബാങ്ക് ബാലൻസ് ആവശ്യമില്ല. പ്രകൃതി സൗന്ദര്യം, ഉഷ്ണമേഖലാ ബീച്ചുകൾ, തിരക്കേറിയ തെരുവുകൾ, പുരാതന ക്ഷേത്രങ്ങൾ എന്നിങ്ങനെ കുറഞ്ഞ ചെലവിൽ കൂടുതൽ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് പോകാൻ സാധിക്കുന്ന അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം. നേപ്പാൾ ‘ഇന്ത്യൻ ബജറ്റ് യാത്രികരുടെ പറുദീസ’ എന്ന പ്രയോഗം ഏറ്റവും കൂടുതൽ ചേരുന്ന ഒരു രാജ്യം നേപ്പാൾ ആയിരിക്കാം….

Read More

പുതു യാത്ര 🚇തിരുനെൽവേലിയിൽ നിന്നും, രാമേശ്വരത്ത് നിന്നും – മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ.

🚆 പുതിയ യാത്രയ്ക്ക് തുടക്കംട്രെയിൻ നമ്പർ 06621 രാമേശ്വരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് ഇൻആഗുറൽ സ്പെഷ്യൽ 2026 മാർച്ച് 11-ന് വൈകിട്ട് 17:30 ന് രാമേശ്വരത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 10:15 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.ഈ ട്രെയിൻ വഴിയിലുള്ള പ്രധാന സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ അവസരം ഒരുക്കും. 🚆 തിരുനെൽവേലിയിൽ നിന്ന് മംഗളൂരു വരെ പുതിയ യാത്രയ്ക്ക് തുടക്കം!തിരുനെൽവേലി – മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് ഇൻആഗുറൽ സ്പെഷ്യൽ…

Read More

കോടമഞ്ഞും പുൽമേടുകളും തേടി പോകേണ്ട; ഈ അഞ്ച് കിടിലൻ സ്പോട്ടുകൾ കേരളത്തിലാണ്

വേനൽക്കാലത്തിന്റെ കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ആദ്യം തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മൂന്നാർ. പച്ചപ്പുൽ പുതച്ച തേയിലത്തോട്ടങ്ങളും മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും മൂന്നാറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. എന്നാൽ, ടൂറിസ്റ്റ് സീസണുകളിൽ മൂന്നാറിലെ പ്രധാന കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി ഡാമിലും ഇരവികുളം നാഷണൽ പാർക്കിലും അനുഭവപ്പെടുന്ന അമിതമായ തിരക്ക് പലപ്പോഴും യാത്രയുടെ സമാധാനം നഷ്ടപ്പെടുത്താറുണ്ട്. തിരക്കുകളിൽ നിന്നും മാറി പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി മൂന്നാറിൽ അധികമാരും അറിയാത്ത, എന്നാൽ അതിമനോഹരമായ ചില ഒളിഞ്ഞിരിക്കുന്ന ഇടങ്ങളുണ്ട്. വെക്കേഷൻ ആഘോഷിക്കാൻ…

Read More

ടൂറിസം സാധ്യതകളേറെയുള്ള ‘ഉറുമി ‘

കോഴിക്കോട് പച്ചപുതച്ചുകിടക്കുന്ന പശ്ചിമഘട്ടമലനിരകൾ, ഉരുളൻ പാറക്കെട്ടുകളിലൂടെ നുരഞ്ഞു പതഞ്ഞുവരുന്ന കാട്ടുചോല, ശില്പഭംഗിയാർന്ന പാറക്കൂട്ടങ്ങൾ, സദാസമയവും തണുപ്പും ഇളംകാറ്റും. നിത്യജീവിതത്തിന്റെ ബഹളങ്ങളിൽനിന്നെല്ലാകന്ന് പ്രകൃതിയുമായി ലയിച്ചുചേരാനൊരിടം. അതാണ് കോഴിക്കോട് ജില്ലയിലെ ഉറുമി. കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമം ജനകീയ ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ, പതിറ്റാണ്ടുകളായെങ്കിലും വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചിട്ടില്ല. 22 വർഷംമുൻപ്‌ പൊയിലിങ്ങാപ്പുഴയിൽ സംസ്ഥാന വൈദ്യുതിബോർഡിന്റെ രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾ തുടങ്ങിയതോടെയാണ് ഉറുമി കൂടുതൽ ജനകീയമാകുന്നത്.മുൻപ് ഉറുമി കയാക്കിങ് മത്സര വേദിയായിരുന്നിട്ടുണ്ട്. കോടമഞ്ഞും പുൽമേടുകളും പശ്ചിമഘട്ട…

Read More

മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ മുതൽ ആരംഭിക്കും

Post Date: 28-02-2026 മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ (മാര്‍ച്ച് ഒന്നിന്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാമേശ്വരത്തേക്കും പഴനിയിലേക്കുമുള്ള തീര്‍ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്.16621/16622 ആണ് ട്രെയിന്‍ നമ്പര്‍. പാലക്കാട്, മധുരൈ, മനാമധുരൈ വഴിയാണ് ട്രെയിന്‍ സഞ്ചരിക്കുക. സമയക്രമം അറിയാം മംഗലാപുരത്ത് നിന്നും ശനിയാഴ്ച വൈകുന്നേരം ഏഴരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്തെത്തും. തിരിച്ച് ഞായറാഴ്ച മൂന്നരയ്ക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് മംഗലാപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 6.55ന്…

Read More

ലക്ഷദ്വീപിലെ വാഹനനിയന്ത്രണം റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ല

കൊച്ചി: ലക്ഷദ്വീപിലെ വാഹന നിയന്ത്രണം റമദാൻ കഴിയുന്നതുവരെ നടപ്പാക്കില്ലെന്ന് ദ്വീപ് അഡ്മിനിസ്ട്രേറ്റർ. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നിലപാട് വ്യക്തമാക്കിയത്. കേസ് മാർച്ച് 16 ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ വാഹന നിയന്ത്രണം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൽപ്പേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാനാണ് ഹരജി നൽകിയത്. ലക്ഷദ്വീപിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും ‘നോ വെഹിക്കിൾ ഡേ’ ആയി ആചരിക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഉത്തരവ് ലംഘിച്ചാൽ…

Read More

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർ സൂക്ഷിക്കുക! ഇനി അടുത്ത സ്റ്റേഷൻ വരെ ടിടിഇ നിങ്ങളെ കാത്തിരിക്കില്ല; ചെറിയ അബദ്ധം മതി സീറ്റ് തെറിക്കാൻ

ട്രെയിൻ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത ബോർഡിങ് സ്റ്റേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ, നിങ്ങളുടെ സീറ്റ് നിമിഷങ്ങൾക്കുള്ളിൽ മറ്റൊരാൾക്ക് സ്വന്തമാകും. ടിടിഇ (TTE) ഇനി നിങ്ങൾക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തുനിൽക്കില്ലെന്നതാണ് റെയിൽവേയുടെ പുതിയ തീരുമാനം നിലവിലെ നിയമപ്രകാരം, ഒരാൾ ബോർഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയില്ലെങ്കിൽ അടുത്ത സ്റ്റേഷൻ കൂടി കഴിയുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാർക്കും നൽകാറില്ലായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ…

Read More

ബന്ദിപ്പുർ, നാഗർഹോളെ വനങ്ങൾ സഞ്ചാരികൾക്കായി തുറന്നു; സഫാരി ആരംഭിക്കാൻ അനുമതി

Post Date: 21-02-2026 ബെംഗളൂരു: ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലൂടെയുള്ള സഫാരി പുനരാരംഭിക്കുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകും. മധ്യവേനൽ അവധി അടുത്തുവരുന്ന സമയത്ത് തന്നെ സഫാരി അനുവദിച്ചത് ഏറെ ഗുണകരമാകും. സഫാരി വീണ്ടും ആരംഭിക്കണമെന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ ഫലമാണ് സർക്കാരിന്റെ മനംമാറ്റം. ഇക്കോ-ടൂറിസം റിസോർട്ട്സ് അസോസിയേഷൻ, മൈസൂരു ട്രാവൽ അസോസിയേഷൻ, ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവർ സർക്കാരിന് നിവേദനം നൽകിയിരുന്നു. കേരളത്തിൽനിന്ന് ഒട്ടേറെ സന്ദർശകർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രണ്ട്…

Read More

പുത്തൂർ സുവോളജിക്കല്‍ പാർക്ക് ഉടൻ തുറക്കും: നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം

തൃശൂർ: പുത്തൂർ സുവോളജിക്കല്‍ പാർക്ക് സന്ദർശകർക്കായി ഉടൻ തുറന്നു കൊടുക്കും. തൃശൂർ മൃഗശാലയിൽ നിന്ന് മറ്റു ജീവികളെ കൂടി ഈ മാസം അവസാനത്തോടെ പാർക്കിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മുതിർന്നവർക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിയെങ്കിലും വിദ്യാർഥികൾക്ക് മാത്രമായിരുന്നു പൂത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രവേശനം. എന്നാൽ സന്ദർശകർക്കായി പാർക്ക് തുറക്കാനുള്ള സജ്ജീകരണങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കനാണ് അധികാരികളുടെ ശ്രമം. ടിക്കറ്റ് നിരക്ക് അറിയാം മുതിർന്നവർക്ക്…

Read More

പെരിയാറിൽ ഇനി കുട്ടവഞ്ചിയിൽ കറങ്ങാം; പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രം ഇനി വേറെ ലെവൽ

പെരുമ്പാവൂർ: പെരിയാറിലെ പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കുട്ടവഞ്ചി സവാരി ഒരുങ്ങുന്നു. നാളെ രാവിലെ 11.30-ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനംവകുപ്പിന്റെ അഭയാരണ്യം വനവികസന ഏജൻസി മുഖേന നടപ്പാക്കിയ വികസനപദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 10 കുട്ടവഞ്ചികൾ; നാലുപേർക്ക് 600 രൂപ കനാൽ ഡിവിഷന്റെ ലൈസൻസുള്ള 10 കുട്ടവഞ്ചികളാണ് പാണംകുഴിയിലെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്ക് സഞ്ചാരത്തിനായി ഒരുക്കിയിട്ടുളളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സിൽനിന്ന് പരിശീലനം ലഭിച്ചവരായിരിക്കും കുട്ടവഞ്ചികൾ തുഴയുന്നത്. അരമണിക്കൂർ നാലുപേർക്ക്…

Read More