മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ മുതൽ ആരംഭിക്കും

Post Date: 28-02-2026 മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ (മാര്‍ച്ച് ഒന്നിന്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാമേശ്വരത്തേക്കും പഴനിയിലേക്കുമുള്ള തീര്‍ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്.16621/16622 ആണ് ട്രെയിന്‍ നമ്പര്‍. പാലക്കാട്, മധുരൈ, മനാമധുരൈ വഴിയാണ് ട്രെയിന്‍ സഞ്ചരിക്കുക. സമയക്രമം അറിയാം മംഗലാപുരത്ത് നിന്നും ശനിയാഴ്ച വൈകുന്നേരം ഏഴരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്തെത്തും. തിരിച്ച് ഞായറാഴ്ച മൂന്നരയ്ക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് മംഗലാപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 6.55ന്…

Read More

ലക്ഷദ്വീപിലെ വാഹനനിയന്ത്രണം റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ല

കൊച്ചി: ലക്ഷദ്വീപിലെ വാഹന നിയന്ത്രണം റമദാൻ കഴിയുന്നതുവരെ നടപ്പാക്കില്ലെന്ന് ദ്വീപ് അഡ്മിനിസ്ട്രേറ്റർ. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നിലപാട് വ്യക്തമാക്കിയത്. കേസ് മാർച്ച് 16 ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ വാഹന നിയന്ത്രണം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൽപ്പേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാനാണ് ഹരജി നൽകിയത്. ലക്ഷദ്വീപിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും ‘നോ വെഹിക്കിൾ ഡേ’ ആയി ആചരിക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഉത്തരവ് ലംഘിച്ചാൽ…

Read More

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർ സൂക്ഷിക്കുക! ഇനി അടുത്ത സ്റ്റേഷൻ വരെ ടിടിഇ നിങ്ങളെ കാത്തിരിക്കില്ല; ചെറിയ അബദ്ധം മതി സീറ്റ് തെറിക്കാൻ

ട്രെയിൻ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത ബോർഡിങ് സ്റ്റേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ, നിങ്ങളുടെ സീറ്റ് നിമിഷങ്ങൾക്കുള്ളിൽ മറ്റൊരാൾക്ക് സ്വന്തമാകും. ടിടിഇ (TTE) ഇനി നിങ്ങൾക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തുനിൽക്കില്ലെന്നതാണ് റെയിൽവേയുടെ പുതിയ തീരുമാനം നിലവിലെ നിയമപ്രകാരം, ഒരാൾ ബോർഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയില്ലെങ്കിൽ അടുത്ത സ്റ്റേഷൻ കൂടി കഴിയുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാർക്കും നൽകാറില്ലായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ…

Read More

ബന്ദിപ്പുർ, നാഗർഹോളെ വനങ്ങൾ സഞ്ചാരികൾക്കായി തുറന്നു; സഫാരി ആരംഭിക്കാൻ അനുമതി

Post Date: 21-02-2026 ബെംഗളൂരു: ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലൂടെയുള്ള സഫാരി പുനരാരംഭിക്കുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകും. മധ്യവേനൽ അവധി അടുത്തുവരുന്ന സമയത്ത് തന്നെ സഫാരി അനുവദിച്ചത് ഏറെ ഗുണകരമാകും. സഫാരി വീണ്ടും ആരംഭിക്കണമെന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ ഫലമാണ് സർക്കാരിന്റെ മനംമാറ്റം. ഇക്കോ-ടൂറിസം റിസോർട്ട്സ് അസോസിയേഷൻ, മൈസൂരു ട്രാവൽ അസോസിയേഷൻ, ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവർ സർക്കാരിന് നിവേദനം നൽകിയിരുന്നു. കേരളത്തിൽനിന്ന് ഒട്ടേറെ സന്ദർശകർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രണ്ട്…

Read More

കല്‍പ്പ എന്ന കൊച്ചു ഹിമാലയന്‍ ഗ്രാമം

സ്വതന്ത്ര ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ശ്യാം സരൺ നേഗി എന്നവ്യക്തിയുടെ ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ?. ഹിമാലയ താഴ്വരയായ ഷിംലയിൽ നിന്ന് ഏകദേശം 260 കിലോമീറ്റർ യാത്ര ചെയ്തെത്തുന്ന മനോഹരമായ ഒരു ഹിമാലയൻ ഗ്രാമമുണ്ട് അവിടെയാണ് ശ്യാം സരൺ നേഗി എന്ന അധ്യാപകനായ ആദ്യ വോട്ടർ ജന്മമെടുക്കുന്നത്.അദ്ദേഹത്തിന്റെ ജന്മസ്ഥലം എന്ന നിലയിൽ ആധുനിക ഇന്ത്യൻ ചരിത്രത്തിൽ കൽപ്പ എന്ന അദ്ദേഹത്തിന്റെ ഗ്രാമത്തിൻ സവിശേഷമായ ഒരു സ്ഥാനമുണ്ട്. റെക്കോംഗ് പിയോയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ മാത്രം…

Read More

പുത്തൂർ സുവോളജിക്കല്‍ പാർക്ക് ഉടൻ തുറക്കും: നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം

തൃശൂർ: പുത്തൂർ സുവോളജിക്കല്‍ പാർക്ക് സന്ദർശകർക്കായി ഉടൻ തുറന്നു കൊടുക്കും. തൃശൂർ മൃഗശാലയിൽ നിന്ന് മറ്റു ജീവികളെ കൂടി ഈ മാസം അവസാനത്തോടെ പാർക്കിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മുതിർന്നവർക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിയെങ്കിലും വിദ്യാർഥികൾക്ക് മാത്രമായിരുന്നു പൂത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രവേശനം. എന്നാൽ സന്ദർശകർക്കായി പാർക്ക് തുറക്കാനുള്ള സജ്ജീകരണങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കനാണ് അധികാരികളുടെ ശ്രമം. ടിക്കറ്റ് നിരക്ക് അറിയാം മുതിർന്നവർക്ക്…

Read More

പെരിയാറിൽ ഇനി കുട്ടവഞ്ചിയിൽ കറങ്ങാം; പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രം ഇനി വേറെ ലെവൽ

പെരുമ്പാവൂർ: പെരിയാറിലെ പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കുട്ടവഞ്ചി സവാരി ഒരുങ്ങുന്നു. നാളെ രാവിലെ 11.30-ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനംവകുപ്പിന്റെ അഭയാരണ്യം വനവികസന ഏജൻസി മുഖേന നടപ്പാക്കിയ വികസനപദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 10 കുട്ടവഞ്ചികൾ; നാലുപേർക്ക് 600 രൂപ കനാൽ ഡിവിഷന്റെ ലൈസൻസുള്ള 10 കുട്ടവഞ്ചികളാണ് പാണംകുഴിയിലെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്ക് സഞ്ചാരത്തിനായി ഒരുക്കിയിട്ടുളളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സിൽനിന്ന് പരിശീലനം ലഭിച്ചവരായിരിക്കും കുട്ടവഞ്ചികൾ തുഴയുന്നത്. അരമണിക്കൂർ നാലുപേർക്ക്…

Read More

രൂപിൻ പാസ്

ഉത്തരാഖണ്ഡിലെ ഗർഹ്വാൾ മേഖലയ്ക്കും ഹിമാചൽ പ്രദേശിലെ സാംഗ്ല താഴ്‌വരയ്ക്കും ഇടയിൽ ഉയരത്തിലുള്ള  ഒരു ചുരം പാതയാണ് രൂപിൻ പാസ്. നൂറ്റാണ്ടുകളായി ഗാഡി ആട്ടിടയന്മാരും ഭോതിയ, കിന്നൗരി പോലുള്ള പ്രാദേശിക ഗോത്രങ്ങളും പ്രധാനമായും ഈ ചുരം ഉപയോഗിച്ചു പോന്നിരുന്നത്. ഉയർന്ന ആൽപൈൻ മേച്ചിൽപ്പുറങ്ങൾക്കും താഴ്ന്ന താഴ്‌വരകൾക്കും ഇടയിൽ കന്നുകാലികളെ കൊണ്ടു പോകുന്നതിനുള്ള ഒരു സീസണൽ കുടിയേറ്റ മാർഗമായി അവർ ഈ പാതയെ ഉപയോഗിച്ചു പോന്നു. വ്യാപാരവും തീർത്താടനവുമായി മധ്യകാലഘട്ടത്തിൽ പർവത സമൂഹങ്ങൾക്ക് ഇതൊരു പരമ്പരാഗത വ്യാപാര പാതയായിരുന്നു. പുരാതന…

Read More

ത്രീ ഇഡിയറ്റിലൂടെ പ്രസിദ്ധമായ പാൻഗോങ് ലേക്ക്

ഇന്ത്യയും ചൈനയും അവകാശ വാദം ഉന്നയിക്കുന്ന ഒരിടം, മൂന്നിൽ ഒരു ഭാഗം ഇന്ത്യയും, ശേഷിക്കുന്ന ഭാഗം ടിബറ്റൻ ചൈനയിലുമായി നിലകൊള്ളുന്ന മനോഹരമായ ഭൂപ്രകൃതി കൊണ്ട് കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന സ്ഥലം. ത്രീ ഇഡിയറ്റ് എന്ന ബോളിവുഡ് സിനിമ പുറത്തിറങ്ങിയതിന് ശേഷം ഈ സ്ഥലം വളരെയധികം ജനശ്രദ്ധ നേടുകയുണ്ടായി  പിന്നീട് വിനോദ സഞ്ചാരികളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഏകദേശം ലേ പട്ടണത്തിൽ നിന്നും 160 കിലോമീറ്റർ ദൂരമുണ്ട് ഇങ്ങോട്ട് ലേയിൽ നിന്ന് ആറ് മണിക്കൂർ യാത്ര ചെയ്തു വേണം ലോകത്തിലെ ഏറ്റവും ഉയരം…

Read More